ടെസ്റ്റില്‍ ഏറ്റവും ശരാശരിയുള്ള ഏഷ്യന്‍ ഓപ്പണര്‍, ടോപ് ത്രീ ഇതാ, സെവാഗിനും മുകളില്‍ രോഹിത്

ടെസ്റ്റ് പൊതുവേ ക്ഷമയുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്നതാണ് പൊതുധാരണ. ഏറെ നേരം ക്ഷമയോടെ ക്രീസില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ക്കാണ് പൊതുവേ ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങാനാവുക. ടെസ്റ്റില്‍ മികച്ച തുടക്കം അത്യാവശ്യമായതിനാല്‍ മികച്ച താരങ്ങളെയാണ് ഓപ്പണിങ്ങിലേക്ക് തിളങ്ങാനാവുക. ചരിത്രം ഏറെ പറയാനുള്ള ടെസ്റ്റില്‍ ഏഷ്യന്‍ ടീമുകള്‍ എപ്പോഴും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഏഷ്യന്‍ താരങ്ങളിലെ പല പ്രമുഖര്‍ക്കും ടെസ്റ്റില്‍ മികച്ച റെക്കോഡുമുണ്ട്. ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഏഷ്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച ശരാശരിയുള്ള ഓപ്പണറാരാണ് ? കുറഞ്ഞത് 1000 റണ്‍സെങ്കിലും നേടിയ ഓപ്പണര്‍മാരെ പരിഗണിച്ചാല്‍ ടോപ് ത്രീയില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ കേമന്‍
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് കേമന്‍. 57.34 ആണ് അദ്ദേഹത്തിന്റെ ഓപ്പണിങ്ങിലെ ശരാശരി. 2013 മുതല്‍ രോഹിത് ഓപ്പണറായി ഉണ്ടെങ്കിലും 2019 മുതലാണ് അദ്ദേഹം ടെസ്റ്റ് ടീമില്‍ സജീവമായിട്ടുള്ളത്. 28 ടെസ്റ്റ് ഇന്നിങ്‌സില്‍ ഓപ്പണറായ രോഹിത് 57.14 ശരാശരിയില്‍ 1491 റണ്‍സാണ് നേടിയത്. ടെസ്റ്റില്‍ ആദ്യം മധ്യനിരയിലാണ് രോഹിത് കളിച്ചിരുന്നത്. പിന്നീടാണ് ഓപ്പണറായി എത്തിയത്. ഇതുവരെ 45 ടെസ്റ്റ് കളിച്ച രോഹിത് 46.13 ശരാശരിയില്‍ 3137 റണ്‍സാണ് നേടിയത്. എട്ട് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 44 അര്‍ധ സെഞ്ച്വറിയും രോഹിത്തിന്റെ പേരിലുണ്ട്. 212 റണ്‍സാണ് രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

സുനില്‍ ഗവാസ്‌കര്‍
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ഓപ്പണറുമായ സുനില്‍ ഗവാസ്‌കറാണ് രണ്ടാം സ്ഥാനത്ത്. ലിറ്റില്‍ മാസ്റ്റര്‍ വിശേഷണമുള്ള ഗവാസ്‌കറിന്റെ ശരാശരി 50.29 ആണ്. 203 ഇന്നിങ്‌സുകളില്‍ ഓപ്പണറായ ഗവാസ്‌കര്‍ 50.29 ശരാശരിയില്‍ നേടിയത് 9607 റണ്‍സാണ്. ടെസ്റ്റില്‍ ആദ്യമായി 10000 എന്ന മാജിക്കല്‍ സംഖ്യ നേടിയതും ഗവാസ്‌കറാണ്. 125 ടെസ്റ്റില്‍ നിന്ന് 51.12 ശരാശരിയില്‍ 10122 റണ്‍സാണ് അദ്ദേഹം ടെസ്റ്റ് കരിയറില്‍ നേടിയത്. 34 സെഞ്ച്വറിയും നാല് ഇരട്ട സെഞ്ച്വറിയും 45 അര്‍ധ സെഞ്ച്വറിയും ഗവാസ്‌കറിന്റെ പേരിലുണ്ട്. വിരമിച്ച ശേഷം പരിശീലക റോളിലെത്താത്ത ഗവാസ്‌കര്‍ കമന്റേറ്ററെന്ന നിലയിലും അവതാരകനെന്ന നിലയിലും ഇപ്പോഴും സജീവമാണ്.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് പട്ടികയിലെ മൂന്നാമന്‍. 50.14 ആണ് സെവാഗിന്റെ ഓപ്പണറായുള്ള ശരാശരി. രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടാനും സെവാഗിന് സാധിച്ചു. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന വിശേഷണമുള്ള സെവാഗ് 8207 റണ്‍സാണ് ഓപ്പണറായി നേടിയിട്ടുള്ളത്. 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സാണ് സെവാഗിന്റെ കരിയറിലുള്ളത്. 23 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 32 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. നിലയുറപ്പിച്ചാല്‍ ഏറ്റവും അപകടകാരിയായ സെവാഗ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുള്ള താരമാണ്.

ആബിദ് അലി-സായീദ് അന്‍വര്‍
നാലും അഞ്ചും സ്ഥാനങ്ങളില്‍ രണ്ട് പാകിസ്താന്‍ താരങ്ങളാണ്. 16 ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള ആബിദ് അലി 49.17 ശരാശരിയില്‍ നേടിയത് 1180 റണ്‍സാണ്. നാല് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. അഞ്ചാം സ്ഥാനത്തുള്ള സായീദ് അന്‍വറിന്റെ ശരാശരി 47.10 ആണ്. 55 ടെസ്റ്റില്‍ നിന്ന് 4052 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 11 സെഞ്ച്വറിയും 25 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications