Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഇതിഹാസങ്ങള്‍, പക്ഷെ നമ്പര്‍ 1 റാങ്ക് ഒരിക്കലും കിട്ടിയില്ല! രോഹിത്തും ലിസ്റ്റില്‍

ഏതൊരു ക്രിക്കറ്ററെയും സംബന്ധിച്ച് കരിയറിലെ ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തങ്ങളിലൊന്നായിരിക്കും ഐസിസി റാങ്കിങിലെ ഒന്നാംസ്ഥാനം. കാരണം ഒരു ക്രിക്കറ്റെന്ന നിലയില്‍ സ്വന്തം വ്യക്തിഗത പ്രകടനത്തിനു ഐസിസിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണിത്. പക്ഷെ കരിയറില്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രമേ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ ഐസിസി റാങ്കിങിലെ കിങ്ങാവാന്‍ ഭാഗ്യമുണ്ടാവാറുള്ളൂ.

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളും ബാറ്റര്‍, ബൗളര്‍, ഓള്‍റൗണ്ടര്‍ എന്നീ വിഭാഗങ്ങളിലായി കളിക്കാര്‍ക്കു ഐസിസി റാങ്കിങ് നല്‍കുന്നുണ്ട്. ഇന്ത്യയുടെ പല വമ്പന്‍ കളിക്കാരും ഇതിനകം ഐസിസി റാങ്കിങില്‍ ഒന്നംസ്ഥാനം അലങ്കരിച്ചിട്ടുമുണ്ട്. ഏറ്റവും അവസാനമായി കഴിഞ്ഞ ദിവസം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടെസ്റ്റിലെ നമ്പര്‍ 1 ബൗളറായി മാറുകയും ചെയ്തു. പക്ഷെ ഇന്ത്യയുടെ ചില ഇതിഹാസ താരങ്ങള്‍ക്കു കരിയറില്‍ ഒരു ഫോര്‍മാറ്റിലും റാങ്കിങില്‍ ഒന്നാം റാങ്കില്‍ എത്താന്‍ സാധിക്കാതെ പോയിട്ടുണ്ട്. ഇവര്‍ ആരൊക്കെയെന്നറിയാം.

ROHIT SHARMA

നിലവിലെ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളുമായ രോഹിത് ശര്‍മ കരിയറിലൊരിക്കലും ഒന്നാം റാങ്കിലെത്തിയിട്ടില്ലെന്നു പറഞ്ഞാല്‍ ആരുമൊന്നു സംശയിക്കും. പക്ഷെ ഇതാണ് സത്യം. എകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളും ടി20യില്‍ അഞ്ചു സെഞ്ച്വറികളുമെല്ലാം സ്വന്തം പേരില്‍ കുറിച്ചിട്ടും ഹിറ്റ്മാന്‍ ഇതുവരെ റാങ്കിങില്‍ നമ്പര്‍ വണ്ണായിട്ടില്ല. ഇനി അദ്ദേഹത്തിനു അതിനു സാധിക്കുമോയെന്നതും സംശയമാണ്. ഏകദിന ഫോര്‍മാറ്റില്‍ നിലവില്‍ രോഹിത് നാലാംസ്ഥാനത്തു നില്‍ക്കുന്നുണ്ട്.

മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളുമായ യുവരാജ് സിങിനും കരിയറില്‍ നമ്പര്‍ വണ്ണായി മാറാന്‍ കഴിഞ്ഞിട്ടില്ല. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയിലെല്ലാം ടീം ഇന്ത്യയുടെ ഹീറോയായിരുന്നു യുവി. 2011ലെ ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍മെന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ ഇതൊന്നും ഏകദിനത്തിലോ, ടി20യിലോ യുവരാജിനെ നമ്പര്‍ വണ്ണായി മാറാന്‍ സഹായിച്ചില്ല.

YUVRAJ SINGH

മുന്‍ ഇതിഹാസ ഓഫ് സ്പിന്നറായ ഹര്‍ഭജന്‍ സിങും ഐസിസി റാങ്കിങില്‍ നമ്പര്‍ വണ്ണാവാന്‍ സാധിക്കാതെ പോയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലുണ്ട്. യുവിയെപ്പോലെ 2007, 2011 ലോകകപ്പ് വിജയങ്ങളില്‍ ഇന്ത്യക്കൊപ്പം പങ്കാളിയായ താരമാണ് ഭാജി. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. പക്ഷെ എന്നിട്ടും റാങ്കിങില്‍ ഒന്നാം റാങ്കെന്ന മോഹം നടന്നില്ല.

ഇതിഹാസ ഫാസ്റ്റ് ബൗളറായിരുന്ന സഹീര്‍ ഖാനാണ് ഐസിസി റാങ്കിങില്‍ ഒരിക്കല്‍പ്പോലിും ഒന്നാംസ്ഥാനത്തു എത്താന്‍ സാധിക്കാതെ പോയ നാലാമത്തെ താരം. ഒരു കാലത്തു ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായിരുന്നു അദ്ദേഹം. ദീര്‍ഘകാലം എല്ലാ ഫോര്‍മാറ്റുകളിലും സഹീര്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു. ഏകദിനത്തിലും ടെസ്റ്റിലും വലിയ പല നേട്ടങ്ങളും അദ്ദേഹം കുറിച്ചെങ്കിലും റാങ്കിങില്‍ ഒന്നാംസ്ഥാനത്തു മാത്രം എത്താന്‍ കഴിഞ്ഞില്ല.

മുന്‍ ഇതിഹാസ ലെഗ് സ്പിന്നറായ അനില്‍ കുംബ്ലെയാണ് ഈ ലിസ്റ്റിലെ അഞ്ചാമത്തെയും അവസാനത്തെയും താരം. ദീര്‍ഘകാലം സ്പിന്‍ ബൗളിങില്‍ ഇന്ത്യയുടെ നെടുംതൂണായിരുന്നു അദ്ദേഹം. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം പല മാജിക്കല്‍ പ്രകടനങ്ങളും കുംബ്ലെ കാഴ്ചവയ്ക്കുകയും ചെയ്തു. ഒരു ടെസ്റ്റില്‍ ഇന്നിങ്‌സിലെ 10 വിക്കറ്റുകളും പിഴുത് ചരിത്രം കുറിക്കാനും അദ്ദേഹത്തിനായിരുന്നു. പക്ഷെ ഐസിസി റാങ്കിങിലെ ഒന്നാംസ്ഥാനം മാത്രം കുംബ്ലെയെ തേടിയെത്തിയില്ല.

Story first published: Wednesday, February 7, 2024, 21:23 [IST]
Other articles published on Feb 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+