Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യയിലെ ഏറ്റവും മികച്ച ശരാശരിയുള്ള ഓപ്പണര്‍- അതു രോഹിത് തന്നെ, വീരു മൂന്നാമന്‍!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നത് എല്ലാ ബാറ്റര്‍മാര്‍ക്കും സാധിക്കുന്ന കാര്യമല്ല. ന്യൂ ബോള്‍ ബൗളിങ് ആക്രമണത്തെ ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള, പവര്‍പ്ലേ ഓവറുകള്‍ മുതലാക്കാന്‍ ശേഷിയുള്ളവര്‍ക്കു മാത്രമേ ഓപ്പണിങില്‍ തിളങ്ങാന്‍ സാധിക്കുകയുള്ളൂ. പറഞ്ഞു വരുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ഓപ്പണര്‍മാരെക്കുറിച്ചാണ്. ഏഷ്യയില്‍ നിന്നുള്ള ഓപ്പണര്‍മാര്‍ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് നടത്താറുള്ളതെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കുറച്ചു വര്‍ഷങ്ങളായി ഏറ്റവും മികച്ച ഓപ്പണര്‍മാര്‍ ഉയര്‍ന്നുവരുന്നതെന്നു നമുക്കു കാണാന്‍ സാധിക്കും. നാട്ടിലും വിദേശത്തുമെല്ലാം മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില ഏഷ്യന്‍ ഓപ്പണര്‍മാരുണ്ട്. അക്കൂട്ടത്തില്‍ കുറഞ്ഞത് 1000 റണ്‍സെങ്കിലും നേടിയവരില്‍ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ള ഏഷ്യന്‍ ഓപ്പണര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

 വീരേന്ദര്‍ സെവാഗ് (50.14)

വീരേന്ദര്‍ സെവാഗ് (50.14)

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരവും ഇതിഹാസ ബാറ്ററുമായ വീരേന്ദര്‍ സെവാഗാണ് ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള ഏഷ്യന്‍ ഓപ്പണര്‍മാരില്‍ മൂന്നാംസ്ഥാനത്തുള്ളത്. 50.14 എന്ന മികച്ച ശരാശരി വീരുവിനുണ്ട്. തന്റെ അഗ്രസീവ് ബാറ്റിങ് ശൈലിയിലൂടെ ടെസ്റ്റ് ക്രിക്കറ്റിനെയും ടി20 ഫോര്‍മാറ്റിന്റെ ആവേശത്തിലേക്കുയര്‍ത്തിയ താരമാണ് അദ്ദേഹം.

2

ആറാം നമ്പറിലാണ് സെവാഗ് കരിയറിന്റെ തുടക്കത്തില്‍ ബാറ്റ് ചെയ്തിരുന്നത്. പിന്നീട് ഓപ്പണിങിലേക്കു മാറിയതോടെ കരിയര്‍ മറ്റൊരു തലത്തിലേക്കുയരുകയായിരുന്നു. ഓപ്പണറായ ശേഷം 50.14 ശരാശരിയായിരുന്നു സെവാഗിന്റേത്. 104 മല്‍സരങ്ങളില്‍ നിന്നും 8586 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. 23 സെഞ്ച്വറികളും ആറു ഡബിള്‍ സെഞ്ച്വറികളും 32 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

 സുനില്‍ ഗവാസ്‌കര്‍ (50.29)

സുനില്‍ ഗവാസ്‌കര്‍ (50.29)

വീരേന്ദര്‍ സെവാഗിനു തൊട്ടുമുകളിലുള്ളത് ഇന്ത്യയുടെ തന്നെ മുന്‍ ബാറ്റിങ് ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറാണ്. 50.29 എന്ന മികച്ച ശരാശരി അദ്ദേഹത്തിനുണ്ടായിരുന്നു. 203 ഇന്നിങ്‌സുകളാണ് ഗവാസ്‌കര്‍ ഓപ്പണറായി കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും ഈ പൊസിഷനില്‍ 50.29 ശരാശരിയില്‍ 9607 റണ്‍സ് അദ്ദേം അടിച്ചെടുക്കുകയും ചെയ്തു.

 രോഹിത് ശര്‍മ (57.14)

രോഹിത് ശര്‍മ (57.14)

ഏഷ്യന്‍ ഓപ്പണര്‍മാരില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ളത് നിലവിലെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയ്ക്കാണ്. വീരേന്ദര്‍ സെവാഗിനെപ്പോലെ മധ്യനിര ബാറ്ററായിട്ടാണ് രോഹിത്തും തുടങ്ങിയത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മുന്‍ നായകന്‍ എംഎസ് ധോണിയാണ് അദ്ദേഹത്തെ ഓപ്പണിങിലേക്കു ആദ്യമായി പ്രൊമോട്ട് ചെയ്തത്. പക്ഷെ ടെസ്റ്റില്‍ രോഹിത് തുടര്‍ന്നും മധ്യനിരയില്‍ തന്നെയാണ് കളിച്ചത്. ഇതു കാരണം ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താനും ടീമില്‍ സ്ഥാനമുറപ്പിക്കാനും രോഹിത്തിനായില്ല.

5

2019ല്‍ വിരാട് കോലി നായകനായിരിക്കെയാണ് രോഹിത് ടെസ്റ്റിലും ഓപ്പണിങിലേക്കു വരുന്നത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഓപ്പണറായ ശേഷം 57.14 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ രോഹിത് 1491 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. അഞ്ചു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Sunday, March 13, 2022, 22:03 [IST]
Other articles published on Mar 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+