For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റിങ് പൊസിഷന്‍ മാറി, തലവരയും തെളിഞ്ഞു! സൂപ്പര്‍ താരങ്ങളായി മാറിയവര്‍ ഇവരാണ്

ക്രിക്കറ്റ് താരങ്ങളുടെ തലവര മാറാന്‍ ഒരു നിമിഷം മതി. വലിയ പ്രതീക്ഷ നല്‍കി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തി ഒന്നുമാവാതെ പോയവരേയും വലിയ പ്രതീക്ഷ നല്‍കാതെ വന്ന് സൂപ്പര്‍ താരങ്ങളായി മാറിയവരേയും ക്രിക്കറ്റ് ചരിത്രത്തില്‍ കാണാനാവും. ടീം മാനേജ്‌മെന്റ് വേണ്ടവിധം ഉപയോഗിക്കാത്തതിനെത്തുടര്‍ന്ന് കരിയര്‍ തകര്‍ന്ന താരങ്ങളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ പിന്തുണയില്‍ ബാറ്റിങ് പൊസിഷന്‍ മാറ്റിയതോടെ സൂപ്പര്‍ താരങ്ങളായി വളര്‍ന്ന ചിലരുണ്ട്.

കരിയറിന്റെ തുടക്ക കാലത്ത് കൃത്യമായ ബാറ്റിങ് പൊസിഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രയാസപ്പെട്ട ഇവര്‍ക്ക് പിന്നീട് ബാറ്റിങ് പൊസിഷന്‍ മാറ്റി നല്‍കിയപ്പോള്‍ സൂപ്പര്‍ താരങ്ങളായി വളരാന്‍ സാധിച്ചു. ഇത്തരത്തില്‍ ബാറ്റിങ് പൊസിഷന്‍ മാറിയതോടെ തലവര തെളിഞ്ഞവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം രോഹിത് ശര്‍മയാണ്. മധ്യനിര ബാറ്റ്‌സ്മാനായാണ് രോഹിത് കരിയര്‍ ആരംഭിച്ചത്. മൂന്ന് ഫോര്‍മാറ്റിലും മധ്യനിരയില്‍ കളിച്ചപ്പോള്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

steve smith

എന്നാല്‍ 2013ല്‍ അന്നത്തെ നായകനായിരുന്ന എംഎസ് ധോണി രോഹിത്തിനെ ഓപ്പണറാക്കി. പിന്നീട് നടന്നത് ചരിത്രം. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ ഐതിഹാസിക കുതിപ്പാണ് രോഹിത് കാഴ്ചവെച്ചത്. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ് അദ്ദേഹം. ഇതിഹാസങ്ങളോടൊപ്പമാണ് രോഹിത്തിന്റെ സ്ഥാനം. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും രോഹിത്താണ് ഇന്ത്യയുടെ നായകന്‍. ബാറ്റിങ് പൊസിഷന്‍ മാറിയതാണ് രോഹിത്തിന്റെ കരിയര്‍ മാറ്റിമറിച്ചത്.

രണ്ടാമത്തെ താരം വിവിഎസ് ലക്ഷ്മണനാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഇതിഹാസ താരമാണ് ലക്ഷ്മണന്‍. ലെഗ് സൈഡ് ഗെയിംസിന്റെ മാസ്റ്ററെന്ന വിശേഷണം നേടിയ ലക്ഷ്മണനെ ആദ്യ സമയത്ത് ഓപ്പണര്‍ റോളിലേക്കാണ് ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ ഈ പൊസിഷനില്‍ തിളങ്ങാനാവാതെ വന്നതോടെ ലക്ഷ്മണിന് ടീമിലെ സ്ഥാനം നഷ്ടമായി. പിന്നീട് മൂന്നാം നമ്പറിലേക്കും അഞ്ചാം നമ്പറിലേക്കും ബാറ്റിങ് പൊസിഷന്‍ മാറിയതോടെ അദ്ദേഹം സൂപ്പര്‍ താരമായി വളര്‍ന്നു.

ഏകദിനത്തില്‍ വലിയ കരിയര്‍ അവകാശപ്പെടാന്‍ ലക്ഷ്മണിന് സാധിക്കില്ല. എന്നാല്‍ ടെസ്റ്റ് പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ് അദ്ദേഹം. ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ 281* റണ്‍സ് ലക്ഷ്മണ്‍ നേടിയത് മൂന്നാം നമ്പറിലിറങ്ങിയാണ്. ഏറെക്കാലം ഇന്ത്യയുടെ വിശ്വസ്തനായി കളിക്കാന്‍ ലക്ഷ്മണിന് സാധിച്ചു. ഇന്നും ലക്ഷ്മണിന്റെ വിടവ് നികത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.

മൂന്നാമത്തെ താരം വീരേന്ദര്‍ സെവാഗാണ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത താരമാണ് സെവാഗ്. തല്ലിത്തകര്‍ക്കുന്ന ബാറ്റിങ് ശൈലിയാണ് സെവാഗിന്റേത്. ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന സെവാഗ് കരിയറിന്റെ ആദ്യ സമയത്ത് മധ്യനിര ബാറ്റ്‌സ്മാനായിരുന്നു. പിന്നീട് സൗരവ് ഗാംഗുലിയാണ് സെവാഗിനെ ഓപ്പണിങ്ങിലേക്കെത്തിക്കുന്നത്. ഓപ്പണറായ ശേഷം സെവാഗിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് സെവാഗ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഒരു നായകന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും സെവാഗിന്റെ പേരിലാണ്. ബാറ്റിങ് പൊസിഷന്‍ മാറിയതോടെയാണ് സെവാഗ് സൂപ്പര്‍ താര പദവിയിലേക്കെത്തിയതെന്ന് പറയാം. സൗരവ് ഗാംഗുലിയുടെ ദീര്‍ഘ വീക്ഷണം സെവാഗിന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കുകയായിരുന്നു.

സനത് ജയസൂര്യയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ശ്രീലങ്കയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന ജയസൂര്യ പന്തുകൊണ്ടും ടീമിന് ഉപകാരിയായിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ജയസൂര്യ കരിയറിന്റെ ആദ്യ സമയത്ത് 6, 7 നമ്പറുകളിലാണ് ബാറ്റു ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഓപ്പണിങ്ങിലേക്കിറങ്ങിയപ്പോള്‍ ജയസൂര്യ ഇതിഹാസ ബാറ്റ്‌സ്മാനായി മാറി. 17 പന്തില്‍ ഫിഫ്റ്റിയും 48 പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയ ബാറ്റ്‌സ്മാനാണ്.

ഏകദിനത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ 150 പ്ലസ് സ്‌കോര്‍ നേടിയ ഏക ബാറ്റ്‌സ്മാനെന്ന റെക്കോഡ് ജയസൂര്യയുടെ പേരിലാണ്. മുന്‍ ഓസീസ് നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തും ഈ പട്ടികയിലുള്ള താരമാണ്. ആദ്യ കാലത്ത് മധ്യനിരയിലായിരുന്നു സ്മിത്തിന്റെ സ്ഥാനം. പിന്നീട് ടോപ് ഓഡറിലേക്കെത്തിയതോടെയാണ് സ്മിത്ത് സൂപ്പര്‍ താരമായി മാറിയത്.

Story first published: Sunday, July 23, 2023, 12:00 [IST]
Other articles published on Jul 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+