Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

10ാം ക്ലാസ് മുതല്‍ ബിടെക്ക് വരെ, തലപ്പത്ത് സ്പിന്നര്‍! താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അറിയാമോ?

രോഹിത് ശര്‍മയ്ക്കു കീഴില്‍ മൂന്നു ഫോര്‍മാറ്റുകളിലും മികച്ച പ്രകടനങ്ങളുമായി മുന്നേറുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. ഒരു ദിവസം ബാക്കിനില്‍ക്കെ ഈ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ രോഹിത്തും സംഘവും തകര്‍ത്തുവിടുകയായിരുന്നു. ആദ്യ ടെസ്റ്റിലേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയത്.

ടീം ഇന്ത്യയുടെ ഭാഗമായി മാറുകയെന്നത് ഏതൊരു ക്രിക്കറ്ററെ സംബന്ധിച്ചും അത്ര എളുപ്പമുള്ള കാര്യമല്ല. അസാധാരണ പ്രതിഭയ്‌ക്കൊപ്പം അതു സ്ഥിരതയോടെ പ്രദര്‍ശിപ്പിക്കാനും കഴിഞ്ഞെങ്കില്‍ മാത്രമേ ഒരു താരത്തിനു ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ സാധിക്കുകയുള്ളൂ. ക്രിക്കറ്റെന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയില്‍ പലര്‍ക്കും വിദ്യാഭ്യാസത്തെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടതായും വന്നിട്ടുണ്ട്. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള പ്രധാനപ്പെട്ട താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചറിയാം.

ROHIT KOHLI

ക്യാപ്റ്റന്‍ രോഹിത്തിന്റെ കാര്യമെടുത്താല്‍ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് മുംബൈയിലെ ഔര്‍ ലേഡിഓഫ് വൈലന്‍കന്നി ഹൈസ്‌കൂളിലാണ്. പിന്നീട് അദ്ദേഹം സ്വാമി വിവേകാനന്ദ സ്‌കൂളിലേക്കു മാറുകയായിരുന്നു. സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനങ്ങളെ തുടര്‍ന്നു രോഹിത്തിനു സ്‌കോളര്‍ഷിപ്പും ലഭിച്ചിരുന്നു. പ്ലസ് ടു പാസായിരുന്നെങ്കിലും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി റിസ്വി കോളേജില്‍ പഠിക്കവെ അദ്ദേഹം പഠനം ഉപേക്ഷിക്കുകയായിരുന്നു.

സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍ മാംഗ്ലൂരിലെ എംഐടികെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചത്. തുടര്‍ന്നു സെന്റ് അലോഷ്യസ് കോളേജിലേക്കും മാറുകയായിരുന്നു. ക്രിക്കറ്റിനോടൊപ്പം പഠനവും നന്നായി തന്നെ മുന്നോട്ടു കൊണ്ടുപോയ രാഹുല്‍ ബെംഗളൂരുവിലെ ശ്രീ ഭഗവാന്‍ മഹാവീര്‍ ജയ്ന്‍ കോളേജില്‍ നിന്നും ബികോമില്‍ ബിരുദവും നേടിയിട്ടുണ്ട്.

മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായി മാറിയ യുവതാരം ശ്രേയസ് അയ്യരും ബിരുദധാരിയാണ്. മുംബൈയില്‍ ജനിച്ച പാതി മലയാളി കൂടിയായ ശ്രേയസ് ഡോണ്‍ ബോസ്‌കോ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്നു രാംനിരഞ്ജന്‍ ആനന്ദിപാല്‍ പൊഡാര്‍ കോളേജില്‍ നിന്നും ബികോം പൂര്‍ത്തിയാക്കുകയുമായിരുന്നു.

ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കു പ്ലസ് ടു വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നതാണ് കൗതുകകരമായ കാര്യം. ഒമ്പതാം ക്ലാസ് വരെ ഡല്‍ഹിയിലെ വിശാല്‍ ഭാരതി പബ്ലിക്ക് സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. തുടര്‍ന്നു പശ്ചിം വിഹാറിലെ സേവിയര്‍ കോണ്‍വെന്റ് സ്‌കൂളിലേക്കു കോലി മാറുകയായിരുന്നു.

പ്ലസ്ടു വരെ അദ്ദേഹം ഇവിടെയാണ് പഠിച്ചത്. പ്ലസ്ടുവിനു പിന്നാലെയാണ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ കോലിക്കു അവസരം ലഭിച്ചത്. അദ്ദേഹത്തിനു കീഴില്‍ ടീം ജേതാക്കളാവുകയും ചെയ്തു. ഇതോടെ പഠനത്തോടു ഗുഡ്‌ബൈ പറഞ്ഞ കോലി മുഴുവന്‍ സമയ ക്രിക്കറ്ററായി മാറുകയായിരുന്നു.

ഇന്ത്യന്‍ സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് നിലവിലെ ടീമില്‍ ഏറ്റവും കുറവ് വിദ്യാഭ്യാസ യോഗ്യതയുള്ള താരം. 10ാം ക്ലാസ് വരെ മാത്രമേ താരം പഠിച്ചിട്ടുള്ളൂ. 17ാം വയസ്സിലാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനോടൊപ്പം താരം ചേര്‍ന്നത്. മൊഹാലിയിലെ മാനവ് മംഗള്‍ സ്മാര്‍ട്ട് സ്‌കൂളില്‍ നിന്നാണ് ഗില്‍ 10ാം ക്ലാസ് പഠിച്ചിറങ്ങിയത്. ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി താരം പഠനം മതിയാക്കുകയായിരുന്നു.

R ASHWIN

360 ബാറ്ററെന്നു ലോകം വിശേഷിപ്പിക്കുന്ന സൂര്യകുമാര്‍ യാദവ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല. ബികോമില്‍ ബിരുദം നേടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പിള്ളൈ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് കൊമേഴ്‌സില്‍ വച്ചായിരുന്നു ഇത്.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു. ഗുജറാത്തിലെ ശാരദാഗ്രാം സ്‌കൂളിലാണ് ജഡ്ഡു പഠിച്ചത്. പക്ഷെ കോളേജ് വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹം ക്രിക്കറ്റിലേക്കു തിരിയുകയായിരുന്നു.

വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഏറ്റവുമുയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളത്. ചെന്നൈയിലെ എസ്എസ്എന്‍ കോളേജില്‍ നിന്നും ഐടിയില്‍ ബിടെക്ക് നേടിയതിനു ശേഷമാണ് അദ്ദേഹം മുഴുവന്‍ സമയ ക്രിക്കറ്ററായത്. പദ്മ ശേഷാദ്രി ബാല ഭവനിലും സെന്റ് ബെഡേസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു അശ്വിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം.

പേസര്‍മാരിലേക്കു വരികയാണെങ്കില്‍ മുഹമ്മദ് ഷമി ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലുള്ള അമീര്‍ ഹസന്‍ കോളേജില്‍ നിന്നും ബിരുദമെടുത്ത ശേഷമാണ് ക്രിക്കറ്റില്‍ സജീവമായത്. ജസ്പ്രീത് ബുംറയുടെ സ്‌കൂള്‍ വിദ്യാഭ്യാസം അഹമ്മദാബാദിലെ നിര്‍മന്‍ ഹൈസ്‌കൂളിലായിരുന്നു. മുഹമ്മദ് സിറാജ് പ്ലസ് ടു വരെയാണ് പഠിച്ചിട്ടുള്ളത്.

Story first published: Wednesday, February 7, 2024, 18:33 [IST]
Other articles published on Feb 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+