Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി കളിക്കാതെ ഇവര്‍ ഇനി ടെസ്റ്റ് ടീമില്‍ വേണ്ട!! 5 ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍

ഓസ്‌ട്രേലിയക്കെതിരേയുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യന്‍ ടീം കൈവിട്ടതോടെ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടുന്നത് ബാറ്റിങ് ലൈനപ്പാണ്. ലോകോത്ത താരങ്ങളുള്‍പ്പെടുന്ന ബാറ്റിങ് നിരയുണ്ടായിട്ടും അവര്‍ക്കു പ്രതീക്ഷയ്‌ക്കൊത്ത കളി പുറത്തെടുക്കാന്‍ സാധിച്ചില്ല. കന്നി ഓസ്‌ട്രേലിയന്‍ പര്യടനം കളിച്ച യശസ്വി ജയ്‌സ്വാളിന്റെയും നിതീഷ് കുമാറിന്റെയും മികച്ച പ്രകടനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പരമ്പരയില്‍ ഇന്ത്യയുടെ പ്രകടനം കൂടുതല്‍ പരിതാപകരായി മാറുമായിരുന്നു.

ഓസ്‌ട്രേലിയയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ നിര്‍ബന്ധമായും രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മുഖ്യ കോച്ച് ഗൗതം ഗംഭീറും മുന്‍ താരങ്ങളുമെല്ലാം ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ജൂണില്‍ കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

രഞ്ജിയില്‍ കളിച്ച് ഫോം വീണ്ടെടുത്തവരെ മാത്രം ഈ പര്യടനത്തിനു പരിഗണിക്കുന്നതാവും ഇന്ത്യക്കു നല്ലത്. ഇല്ലെങ്കില്‍ ഓസ്‌ട്രേലിയയിലേതു പോലെയൊരു ബാറ്റിങ് ദുരന്തം അവിടെയും ഇന്ത്യക്കു നേരിട്ടേക്കും. ഈ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് നിര്‍ബന്ധമായും രഞ്ജി ട്രോഫിയില്‍ കളിക്കേണ്ട ഇന്ത്യന്‍ താരങ്ങളെ അറിയാം.

ROHIT SHARMA VIRAT KOHLI

രോഹിത്തും കോലിയും

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ഏറ്റവുമാദ്യം രഞ്ജി ട്രോഫിയില്‍ കളിക്കേണ്ട രണ്ടു പേര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയുമാണ്. ദീര്‍ഘകാലം ഇന്ത്യന്‍ ബാറ്റിങിന്റെ നെടുതൂണുകളായിട്ടുള്ള രണ്ടു പേരും ഇപ്പോള്‍ റെഡ് ബോളില്‍ ടീമിനു വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ അത്ര മാത്രം ദയനീയമായിരുന്നു രണ്ടു പേരുടെയും പ്രകടനം.

അഞ്ചു ടെസ്റ്റുകളിലായി ഒമ്പതു ഇന്നിങ്‌സുകളിലാണ് കോലി ഈ പരമ്പലയില്‍ ബാറ്റ് വീശിയത്. ഇവയില്‍ 24.75 ശരാശരിയില്‍ സ്‌കോര്‍ ചെയ്യാനായത് വെറും 190 റണ്‍സ് മാത്രം. പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ നേടിയ 100 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള എട്ടിന്നിങ്‌സുകളില്‍ വെറും 90 റണ്‍സ് മാത്രമേ കോലി സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

ആകെ കളിച്ച ഒമ്പതിന്നിങ്‌സില്‍ എട്ടിലും ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ബാറ്റ് വച്ച ശേഷം എഡ്ജായിട്ടാണ് കോലി ക്രീസ് വിട്ടത്. താരത്തിന്റെ ഈ വീക്ക്‌നെസ് ഓസീസ് പേസര്‍മാര്‍ പരമ്പരയില്‍ ശരിക്കും മുതലാക്കുകയും ചെയ്തു. ഇതു മറികടക്കാന്‍ രഞ്ജി കളിക്കുകയല്ലാതെ കോലിക്കു മുന്നില്‍ മറ്റു വഴികളില്ല. രഞ്ജിയില്‍ കുറച്ചു മല്‍സരങ്ങളില്‍ കളിക്കുന്നതിലൂടെ ഈ വീക്ക്‌നെസ് മറികടക്കാനും വലിയ സ്‌കോറുകള്‍ കുറിക്കാനും അദ്ദേഹത്തിന് കഴിഞ്ഞേക്കും.

രോഹിത്തിന്റെ കാര്യമെടുത്താല്‍ ഓസീസ് പര്യടനത്തില്‍ മൂന്നു ടെസ്റ്റുകളിലാണ് അദ്ദേഹം കളിച്ചത്. ആദ്യത്തെയും അവസാനത്തെയും ടെസ്റ്റുകളില്‍ അദ്ദേഹം വിട്ടുനിന്നു. അഞ്ചിന്നിങ്‌സുകളിലായി 6.20 എന്ന ദയനീയ ശരാശരിയില്‍ വെറും 31 റണ്‍സ് മാത്രമേ രോഹിത് നേടിയുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 10 റണ്‍സുമാണ്.

ബോള്‍ നേരിടുമ്പോള്‍ പലപ്പോഴും രോഹിത്തിന്റെ ശരീരത്തിന്റെയും ബാറ്റിന്റെയുമെല്ലാം മൂവ്‌മെന്റ് വളരെ വൈകുന്നതായി കാണാം. ഇതു കാരണം പ്രതീക്ഷിച്ചതു പോലെ ഷോട്ടുകളും കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. ഇതു വലിയ ഗൗരവമേറിയ വിഷയം തന്നെയാണ്. രഞ്ജിയില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചാല്‍ മാത്രമേ പഴയ താളവും ബാറ്റിങിലെ ഒഴുക്കുമെല്ലാം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയുള്ളൂ.

SHUBMAN GILL

ഇവരും രഞ്ജി കളിക്കട്ടെ

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെക്കൂടാതെ മറ്റു മൂന്നു താരങ്ങള്‍ കൂടി ഇന്ത്യക്കായി എത്രയും പെട്ടെന്നു രഞ്ജി ട്രോഫിയില്‍ കളിച്ചേ തീരൂ. യുവതാരം ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് നിര്‍ബന്ധമായും രഞ്ജിയില്‍ കളിക്കേണ്ട മറ്റു താരങ്ങള്‍.

ഓസീസ് പര്യടനത്തില്‍ ഗില്ലിന്റെ പ്രകടനം ശരാശരിക്കും താഴെയയിരുന്നു. അഞ്ചിന്നിഘങ്‌സുകളിലായി 18.60 ശരാശരിയില്‍ 93 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി പോലും പരമ്പരയില്‍ ഗില്‍ നേടിയില്ല.

റിഷഭിന്റെയും പ്രകടനം നിരാശാജനകമായിരുന്നു. അവസാന ടെസ്റ്റിന്റെ അവസാന ഇന്നിങ്‌സിലെ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച പ്രകടനവും താരം നടത്തിയിട്ടില്ല. പലപ്പോഴും അശ്രദ്ധമായ ഷോട്ടുകള്‍ കളിച്ചാണ് റിഷഭ് വിക്കറ്റ് വലിച്ചെറിഞ്ഞത്.

ജഡേജയും ബാറ്റിങ്, ബൗളിങ് എന്നിവയില്‍ നിറം മങ്ങി. അഞ്ചിന്നിങ്‌സില്‍ അദ്ദേഹം നേടിയത് 135 റണ്‍സാണ്. ബൗളിങിലാവട്ടെ നാലു വിക്കറ്റുകള്‍ മാത്രമേ നാലിന്നിങ്‌സില്‍ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. അതുകൊണ്ടു തന്നെ രഞ്ജിയില്‍ കളിച്ച് ജഡ്ഡുവും തന്റെ പഴയ ഫോം വീണ്ടെടുക്കേണ്ടത് പ്രധാനമാണ്.

Story first published: Monday, January 6, 2025, 11:57 [IST]
Other articles published on Jan 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+