Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'രോക്കോ' പാസായി! സഞ്ജുവോ? ഫിറ്റ്‌നസ് ടെസ്റ്റ് ജയിച്ചവര്‍ ആരെല്ലാം, ഇതാ ലിസ്റ്റ്

ഏഷ്യാ കപ്പുള്‍പ്പെടെ വരാനിരിക്കുന്ന തിരക്കേറിയ ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്കു മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ കൂട്ടത്തോടെ ബിസിസിഐയുടെ ഫിറ്റ്‌ന്‌സ് ടെസ്റ്റിനു വിധേയരായി കൊണ്ടിരിക്കുകയാണ്. നിലവിലെ യോ-യോ ടെസ്റ്റ് കൂടാതെ കളിക്കാരുടെ ഫിറ്റ്‌നസ് നിലാരം അളക്കുന്നതിനായി ബ്രോങ്കോ ടെസ്റ്റും (Bronco Test) ഇത്തവണ പുതുയായി കൊണ്ടു വന്നിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്‍ എന്നിവരുള്‍പ്പെടെ പല മുന്‍നിര ക്രിക്കറ്റര്‍മാരും ഫിറ്റ്‌നസ് ടെസ്റ്റുകളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി ഇതിഹാസ ബാറ്റര്‍ വിരാട് കോലിയും ഇംഗ്ലണ്ടില്‍ വച്ച് ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുത്തുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതാദ്യമായാണ് വിദേശത്തു വച്ച് ഒരു ഇന്ത്യന്‍ താരത്തെ ഈ തരത്തില്‍ ടെസ്റ്റിനു വിധേയരാവാന്‍ ബിസിസിഐ അനുവദിച്ചത്.

കോലിയൊഴികെ മറ്റു താരങ്ങളെല്ലാം ബിസിസിഐയുടെ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലെത്തിയാണ് (COE) ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയരായത്. ഇതിനകം ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുത്ത കളിക്കാര്‍ ആരൊക്കയാണ്? ഇനി ആരൊക്കെയാണ് ശേഷിക്കുന്നത്? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

ROHIT KOHLI

പാസായവര്‍ ആരെല്ലാം?

ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങളും ഇതിനകം തന്നെ ബിസിസിഐയുടെ ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുത്തു കഴിഞ്ഞതായാണ് വിവരം. ഇതില്‍ ഫാസ്റ്റ് ബൗളര്‍ വൈശാഖ് വിജയകുമാറൊഴികെ മറ്റെല്ലാവരും പാസായി കഴിഞ്ഞുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

രോഹിത് ശര്‍മ, മുഹമ്മദ് സിറാജ്, ശുഭ്മന്‍ ഗില്‍, ജിതേഷ് ശര്‍മ, പ്രസിദ്ധ് കൃഷ്ണ, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ, ശ്രേയസ് അയ്യര്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രജത് പാട്ടിധാര്‍, രവി ബിഷ്‌നോയ്, സഞ്ജു സാംസണ്, ശിവം ദുബെ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, മുകേഷ് കുമാര്‍, ഹാര്‍ദിക് പാണ്ട്യ, സര്‍ഫറാസ് ഖാന്‍, തിലക് വര്‍മ, അഭിമന്യു ഈശ്വരന്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ധ്രുവ് ജുറേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ ജയിച്ചു കഴിഞ്ഞ കളിക്കാര്‍.

ഇനി ആരെല്ലാം?

ഇന്ത്യയുടെ ഭൂരിഭാഗം പേരും ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുത്തെങ്കിലും ചിലര്‍ ഇനിയും ബാക്കിയുണ്ട്. ചില സൂപ്പര്‍ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. വരും ദിവസങ്ങളില്‍ ഇവരും ഫിറ്റ്‌നസ് ടെസ്റ്റിനു എത്തുമെന്നാണ് വിവരം.

സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍, സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, പേസര്‍ ആകാശ് ദീപ് തുടങ്ങിയവരാണ് ടെസ്റ്റിനു വിധേയരായിട്ടില്ലാത്ത കളിക്കാര്‍.

RISHABH PANT

ഇതില്‍ റിഷഭും നിതീഷും പരിക്കേറ്റ് വിശ്രമത്തിലാണ്. അവസാനത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ സ്റ്റെ് പരമ്പര്ക്കിടെയാണ് രണ്ടു പേര്‍ക്കും പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്നു ഇവര്‍ക്കു പരമ്പര പൂര്‍ത്തിയാക്കാനാവാതെ നാട്ടിലേക്കു മടങ്ങേണ്ടിയും വന്നിരുന്നു.

അതേസമയം, ഏഷ്യാ കപ്പിനു പിന്നാലെ ഓസ്‌ട്രേിയന്‍ എ ടീമുമായി നാട്ടില്‍ ഇന്ത്യന്‍ എ ടീം ഏകദിന പരമ്പര കളിക്കുന്നുണ്ട്. രോഹിത്തും കോലിയും ഇതില്‍ കളിച്ചേക്കുമെന്നാണ് വിവരം. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസുമായി രണ്ടു സ്റ്റെുകളുടെ പരമ്പര ഇന്ത്യ കളിക്കും. പിന്നാലെ ടീം ഓസ്‌ട്രേലിയയിലേക്കു പറക്കും. അവിടെ മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

Story first published: Wednesday, September 3, 2025, 13:42 [IST]
Other articles published on Sep 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+