ഈ ലോകകപ്പോടെ 'ഗുഡ് ബൈ' പറയും, ഇനിയൊരു അങ്കത്തിന് ബാല്യമില്ല! ആരൊക്കെയെന്ന് അറിയാം
ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലേക്ക് കടന്നിരിക്കുകയാണ് ടീമുകളെല്ലാം. സ്വന്തം തട്ടകത്തില്‍ വീണ്ടുമൊരു ഏകദിന ലോകകപ്പ് ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും ചേര്‍ന്ന് ടീമില്‍ അവസാന ഘട്ട അഴിച്ചുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ലോകകപ്പോടെ ഒട്ടുമിക്ക ടീമുകളിലും വലിയ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്.
പല സീനിയര്‍ താരങ്ങളും ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിക്കാനും സാധ്യതകളേറെയാണ്. ഇതില്‍ ആരാധകരുടെ പ്രിയപ്പെട്ട പല താരങ്ങളും ഉള്‍പ്പെടും. ഇത്തരത്തില്‍ ഏകദിന ലോകകപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. രോഹിത് ശര്‍മയാണ് ഈ പട്ടികയിലെ ഒന്നാമന്‍. ഏകദിന ലോകകപ്പ് ടീമിന് നേടിക്കൊടുക്കാന്‍ സാധിക്കാതെ പോയാല്‍ രോഹിത്തിന് സീറ്റ് നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്.
അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കളിക്കുമെന്ന് രോഹിത് സൂചന നല്‍കുമ്പോഴും ഏകദിന ലോകകപ്പാവും രോഹിത്തിന്റെ ഭാവി തീരുമാനിക്കുകയെന്നതാണ് വസ്തുത. ഏകദിന ലോകകപ്പില്‍ തിളങ്ങാനാവാതെ പോയാല്‍ രോഹിത്തിന് പാഡഴിക്കേണ്ടി വന്നേക്കും. രണ്ടാമത്തെ താരം ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഇടം കൈയന്‍ പേസര്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. 2015, 2019ലെ ഏകദിന ലോകകപ്പുകളില്‍ തിളങ്ങിയ സ്റ്റാര്‍ക്കിന് പരിക്ക് എന്നും വലിയ വെല്ലുവിളിയായിട്ടുണ്ട്.
യോര്‍ക്കറുകളിലൂടെ മിന്നിക്കാന്‍ ശേഷിയുള്ള സ്റ്റാര്‍ക്ക് ഈ ലോകകപ്പോടെ വിരമിക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തവണ ലോകകപ്പ് നേടി വിടപറയാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മൂന്നാമത്തെ താരം ഡേവിഡ് മില്ലറാണ്. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് മില്ലര്‍. അതിവേഗത്തില്‍ ബാറ്റുചെയ്ത് ഞെട്ടിക്കാന്‍ കഴിവുള്ള മില്ലര്‍ മധ്യനിരയിലെ വിശ്വസ്തന്‍മാരിലൊരാളാണ്. ഇത്തവണത്തെ ലോകകപ്പോടെ മില്ലര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.

ഇനിയൊരു ലോകകപ്പ് കളിക്കാന്‍ മില്ലര്‍ക്ക് ഭാഗ്യം ലഭിച്ചേക്കില്ല. അതേ സമയം ടി20 ഫോര്‍മാറ്റില്‍ മില്ലര്‍ ഇനിയും കളി തുടര്‍ന്നേക്കും. ശ്രീലങ്കയുടെ സീനിയര്‍ പേസ് ഓള്‍റൗണ്ടറും മുന്‍ നായകനുമാണ് ഏഞ്ചലോ മാത്യൂസ്. ശ്രീലങ്കയ്‌ക്കൊപ്പം 2011, 2015, 2019 ഏകദിന ലോകകപ്പുകള്‍ കളിക്കാന്‍ മാത്യൂസിന് സാധിച്ചിട്ടുണ്ട്. പ്രായവും ഫിറ്റ്‌നസും താരത്തെ തളര്‍ത്തുന്നു. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കില്ല.
ശ്രീലങ്കയ്‌ക്കൊപ്പം ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ് മാത്യൂസ്. ഇത്തവണത്തെ ഏകദിന ലോകകപ്പ് കളിക്കാന്‍ മാത്യൂസിന് ഭാഗ്യം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഈ ലോകകപ്പോടെ മാത്യൂസ് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം. ഇംഗ്ലണ്ടിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയും വിരമിക്കാനൊരുങ്ങുകയാണ്. ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മോയിന്‍ അലി പിന്നീട് തിരിച്ചെത്തി ഇംഗ്ലണ്ടിനായി ആഷസ് കളിച്ചിരുന്നു.
ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ മോയിന്‍ അലിയുമുണ്ടാവുമെന്നുറപ്പ്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന താരമാണ് മോയിന്‍ അലി. ഈ ലോകകപ്പോടെ അദ്ദേഹം വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസീലന്‍ഡിന്റെ സീനിയര്‍ പേസര്‍ ടിം സൗത്തിയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. 2011, 2015, 2019 ഏകദിന ലോകകപ്പുകളില്‍ പങ്കെടുത്ത സൗത്തി ഇത്തവണയും കിവീസ് ടീമിനൊപ്പം ഉണ്ടാവും. എന്നാല്‍ പഴയ മികവ് ഇപ്പോള്‍ അവകാശപ്പെടാനാവില്ല.
ഇത്തവണത്തെ ലോകകപ്പോടെ സൗത്തിയും കളി നിര്‍ത്തിയേക്കും. ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഷക്കീബ് അല്‍ ഹസന്‍. 2007, 2011, 2015, 2019 ഏകദിന ലോകകപ്പുകള്‍ കളിച്ച ഷക്കീബ് ഇപ്പോള്‍ ടീമില്‍ സജീവമല്ല. ഏഷ്യാ കപ്പിലൂടെ ടീമില്‍ വീണ്ടും സജീവമാവുകയും ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്യാനാണ് ഷക്കീബ് പദ്ധതി ഇടുന്നത്. ഐപിഎല്ലിലും കളിച്ച് മികച്ച അനുഭവസമ്പത്തുള്ളവനാണ് ഷക്കീബ്. വലിയ ആരാധക പിന്തുണയും ഷക്കീബിന് അവകാശപ്പെടാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications