ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയെന്നത് ഒരു കാലഘട്ടംവരെ താരങ്ങളെ മോഹിപ്പിച്ചിരുന്ന കാര്യമായിരുന്നു. പലരും 180ഉും 190ഉും പിന്നിട്ടെങ്കിലും 200 എന്ന സ്വപ്ന സംഖ്യയിലേക്കെത്താനാവാതെ പലവട്ടം പതറി. എന്നാല്‍ പല താരങ്ങളുടേയും ഈ സ്വപ്നത്തിലേക്ക് ആദ്യമെത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്‍മുറക്കാര്‍ക്കായി വഴി തെളിച്ചു. പിന്നീട് രോഹിത് ശര്‍മ മൂന്ന് വട്ടവും വീരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍ തുടങ്ങിയ പല താരങ്ങളും സച്ചിന്റെ വഴിയേ ഈ ചരിത്ര നേട്ടത്തിലേക്കെത്തുകയും ചെയ്തു.
പിച്ചുകളിലെ മാറ്റവും ബാറ്റിങ്ങിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചതുമെല്ലാം കൂടുതല്‍ ഇരട്ട സെഞ്ച്വറിക്കാര്‍ ഏകദിനത്തിലുണ്ടാവാന്‍ കാരണമായി. എന്നാല്‍ ഇപ്പോള്‍ താരങ്ങള്‍ സ്വപ്നം കാണുന്നത് ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന നേട്ടമാണ്. നിലവില്‍ 264 റണ്‍സടിച്ച രോഹിത് ശര്‍മയുടെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ്. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന നേട്ടത്തിലേക്കെത്താന്‍ സാധിക്കുന്ന ചില താരങ്ങളുണ്ട്.
തന്റേതായ ദിവസം ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം രോഹിത് ശര്‍മ തന്നെയാണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രോഹിത്. വെടിക്കെട്ട് ബാറ്റ്സ്മാനായ രോഹിത് വലിയ സ്‌കോറിലേക്കുയരാന്‍ അസാധ്യ മികവുള്ള താരമാണ്. അതുകൊണ്ടുതന്നെ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ രോഹിത് ശര്‍മക്ക് സാധിച്ചേക്കും. തന്റേതായ ദിവസം ആദ്യം ഈ നേട്ടത്തിലേക്കെത്താന്‍ രോഹിത്തിന് സാധിക്കുമെന്ന് തന്നെ കരുതാം.
എന്നാല്‍ വിരാട് കോലിയില്‍ നിന്ന് ഇത്തരമൊരു പ്രകടനം പ്രതീക്ഷിക്കാനാവില്ല. മികച്ച ഫിറ്റ്നസുള്ള താരമാണെങ്കിലും രോഹിത്തിനെപ്പോലെ ഒരു തവണ പോലും ഇരട്ട സെഞ്ച്വറി പ്രകടനത്തിലേക്കെത്താന്‍ വിരാട് കോലിക്കായിട്ടില്ല. കോലിക്ക് ഇരട്ട സെഞ്ച്വറി പോലും സ്വപ്നമായി ശേഷിക്കെ ട്രിപ്പിള്‍ സെഞ്ച്വറിയിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ വിരാട് കോലിയില്‍ നിന്ന് ട്രിപ്പിള്‍ സെഞ്ച്വറി പ്രതീക്ഷിക്കാനാവില്ല.

മറ്റൊരു താരം ട്രാവിസ് ഹെഡാണ്. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറായ ഹെഡ് ഇതിനോടകം മൂന്ന് ഫോര്‍മാറ്റിലും കസറിയിട്ടുള്ള താരമാണ്. ടി20യിലടക്കം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള ഹെഡ് വലിയ സ്‌കോറിലേക്കുയരാന്‍ കഴിവുള്ളവനാണ്. ഇതുവരെ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ ഹെഡിന് സാധിച്ചിട്ടില്ല. 175 റണ്‍സാണ് ഹെഡിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍. 30കാരനായ ഹെഡിന്റെ കരിയറില്‍ ഇനിയും സമയം ബാക്കിയുണ്ട്.
അതുകൊണ്ടുതന്നെ മികച്ചൊരു പ്രകടനത്തോടെ ട്രിപ്പിള്‍ സെഞ്ച്വറിയിലേക്കെത്താന്‍ കഴിവുള്ള താരമാണ് ഹെഡെന്ന് പറയാം. മറ്റൊരു താരം ഹെന്‍ റിച്ച് ക്ലാസനാണ്. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് ക്ലാസന്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ക്ലാസന്‍ സ്പിന്നിലും പേസിനും ഒരുപോലെ കസറുന്ന താരമാണ്. 174 റണ്‍സാണ് ക്ലാസന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍. അവസരമൊത്തുവന്നാല്‍ ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന നേട്ടത്തിലേക്കെത്താന്‍ ക്ലാസന് സാധിച്ചേക്കും.
ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ് വെല്ലിനും ഇതേ നേട്ടത്തിലേക്കെത്താന്‍ കഴിവുണ്ട്. സ്ഥിരതയില്ലാത്ത ബാറ്റ്സ്മാനാണ് മാക്സ് വെല്‍. എന്നാല്‍ തന്റേതായ ദിവസം കടന്നാക്രമിച്ച് വലിയ സ്‌കോര്‍ നേടാന്‍ മാക്സ് വെല്ലിന് സാധിക്കും. 201 റണ്‍സാണ് മാക്സ് വെല്ലിന്റെ ഉയര്‍ന്ന സ്‌കോര്‍. മിന്നല്‍ ഫോമിലുള്ള ദിവസം ട്രിപ്പിള്‍ സെഞ്ച്വറി നേടാനുള്ള കഴിവ് മാക്സ് വെല്ലിനുണ്ട്.
ഡെവോണ്‍ കോണ്‍വേയാണ് മറ്റൊരാള്‍. കിവീസ് താരമായ കോണ്‍വേ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ക്ലാസിക് താരമാണ്. ഏകദിനത്തില്‍ 152 റണ്‍സാണ് 33കാരനായ കോണ്‍വേയുടെ ഉയര്‍ന്ന സ്‌കോര്‍. മികച്ച ഫോമിലുള്ള ദിവസം ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ കഴിവുള്ള താരമാണ് കോണ്‍വേയെന്ന് പറയാം.