For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയില്ല, പക്ഷെ ഇവര്‍ ഇന്ത്യയുടെ ഹീറോസായി- അറിയാം

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ പടിക്കല്‍ കലമുടച്ചിരിക്കുകയാണ്. ഫൈനലില്‍ ഓസ്‌ട്രേലിയയോട് 79 റണ്‍സിനാണ് ഇന്ത്യയുടെ പടയാളികള്‍ പൊരുതി വീണത്. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 7 വിക്കറ്റിന് 253 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 174 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. ഇന്ത്യ തോറ്റെങ്കിലും ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്ന ചില താരങ്ങള്‍ ഇത്തവണയും ഉണ്ടായി.

ഇന്ത്യക്കൊപ്പം അണ്ടര്‍ 19 ഫൈനല്‍ തോറ്റ പല താരങ്ങളും സീനിയര്‍ ടീമിലെ സൂപ്പര്‍ താരങ്ങളായി മാറിയിട്ടുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഈ പട്ടികയിലെ അവസാനക്കാരന്‍ യശ്വസി ജയ്‌സ്വാളാണ്. ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറാണ് ജയ്‌സ്വാള്‍. മിന്നും ഫോമില്‍ കളിക്കുന്ന താരം നിലവില്‍ ഇന്ത്യക്കൊപ്പം ഇംഗ്ലണ്ട് പരമ്പര കളിക്കുകയാണ്. രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി പ്രകടനമടക്കം നടത്തി ഇന്ത്യയുടെ രക്ഷകനാവാന്‍ ജയ്‌സ്വാളിനായി.

2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ജയ്‌സ്വാളുണ്ടായിരുന്നു. ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റു. എന്നാല്‍ ടൂര്‍ണമെന്റില്‍ 6 മത്സരത്തില്‍ നിന്ന് 400 റണ്‍സ് നേടി ജയ്‌സ്വാള്‍ കൈയടി നേടി. ഇന്ത്യയുടെ യുവനിരക്കൊപ്പം കപ്പ് നേടാനാവാതെ പോയെങ്കിലും ഇപ്പോള്‍ സൂപ്പര്‍ താരമായി മാറാന്‍ ജയ്‌സ്വാളിനായി. ഇന്ത്യക്കൊപ്പം വലിയ ഭാവി താരത്തിനുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും തകര്‍പ്പന്‍ പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തും അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ തോല്‍വി നേരിട്ട താരമാണ്. 2016ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോല്‍ക്കുമ്പോള്‍ റിഷഭും ടീമിന്റെ ഭാഗമായിരുന്നു. 267 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്താന്‍ റിഷഭിനായി. ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി വിരമിച്ചപ്പോള്‍ ആ സ്ഥാനത്തേക്കെത്തിയ റിഷഭ് തന്റെ സൂപ്പര്‍ ബാറ്റുകൊണ്ട് ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം കസറി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് റിഷഭ്.

rohit sharma

നിലവില്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ താരം വിശ്രമത്തിലാണ്. വരുന്ന ഐപിഎല്ലിലൂടെ താരം തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ സൂപ്പര്‍ താരമായി വളരാന്‍ റിഷഭിന് സാധിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ റിഷഭിന് സാധിച്ചേക്കും. ഇന്ത്യയുടെ ടെസ്റ്റ് ഹീറോ ചേതേശ്വര്‍ പുജാരയും ഫൈനല്‍ തോറ്റ താരമാണ്. 2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം പുജാരയും ഉണ്ടായിരുന്നു.

കലാശപ്പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനോടാണ് തോറ്റത്. 349 റണ്‍സോടെ പുജാര ശ്രദ്ധേയ പ്രകടനവും കാഴ്ചവെച്ചു. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ മൂന്നാം നമ്പറിലെ വിശ്വസ്തനായി മാറാന്‍ പുജാരക്കായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും മൂന്നാം നമ്പറിലെ ഹീറോകളിലൊരാളായി പേരെടുക്കാന്‍ പുജാരക്ക് സാധിച്ചിരുന്നു. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനല്‍ തോറ്റ താരമാണ്.

ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ് ജഡേജ. ഇടം കൈയന്‍ താരം ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ തോല്‍വി നേരിട്ട താരമാണ്. 205 റണ്‍സോടെ ഇന്ത്യയുടെ ഹീറോയായി മാറാന്‍ അന്ന് രോഹിത്തിന് സാധിച്ചിരുന്നു.

എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യക്ക് കപ്പ് നേടാനായില്ല. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാനാവാനും ഇന്ത്യയുടെ നായകനായി വളരാനും രോഹിത് ശര്‍മക്ക് സാധിച്ചു.

Story first published: Monday, February 12, 2024, 20:00 [IST]
Other articles published on Feb 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+