Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയില്‍ വമ്പന്‍ മാറ്റങ്ങള്‍, രോഹിത് തെറിക്കും!! ഒപ്പം കോച്ചും, ഈ കാരണം

ഇന്ത്യന്‍ ടീമിന്റെ അടുത്ത പരമ്പര ജൂണില്‍ ആരംഭിക്കാനിരിക്കെ ചില വമ്പന്‍ നീക്കങ്ങള്‍ക്കു ബിസിസിഐ തയ്യാറെടുത്തു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ട് പര്യടനമാണ് ഇന്ത്യന്‍ ടീം അടുത്തതായി കളിക്കാനിരിക്കുന്നത്. ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

പുതിയ ഡബ്ല്യുടിസി സൈക്കിളില്‍ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ വിജത്തോടെ തുടങ്ങാനിയിരിക്കും ടീമിന്റെ പ്ലാന്‍. അവസാനമായി കളിച്ച രണ്ടു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യക്കു വിജയിക്കാനായിട്ടില്ല. ന്യൂസിലാന്‍ഡിനെതിരേ സ്വന്തം നാട്ടിലെ പരമ്പരയില്‍ ഇന്ത്യ 0-3നു തൂത്തുവാരപ്പെട്ടിരുന്നു.

പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ കൈവിട്ടു. ഈ പരാജയങ്ങള്‍ ഇന്ത്യക്കു ഡബ്ല്യുടിസി ഫൈനല്‍ യോഗ്യത നഷ്ടമാക്കുകയും ചെയ്തു. ഇവയെല്ലാം പരിഗണിച്ചാണ് ഇംഗ്ലണ്ടുമായുള്ള അടുത്ത പരമ്പരയ്ക്കു മുമ്പ് ചില വമ്പന്‍ നീക്കങള്‍ക്കു ബിസിസിഐ തുനിയുന്നത്.

rohit sharma

രോഹിത്തിനെ ഒഴിവാക്കും

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കുമെന്നാതാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇംഗ്ലണ്ടുമായുള്ള അടുത്ത ടെസ്റ്റ് പരമ്പരയില്‍ പുതിയ ക്യാപ്റ്റനു കീഴുലാവും ഇന്ത്യ പോരിനു ഇറങ്ങുകയെന്നുറപ്പായിരിക്കുകയാണ്. സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റും ന്യൂസ് 24ന്റെ ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് എഡിറ്ററുമായ വൈഭവ് ബോലയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഏറ്റവും വലിയ ബ്രേക്കിങ് ന്യൂസ്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും രോഹിത് ശര്‍മയെ ഒഴിവാക്കും (99.9 %). പുതിയൊരു വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിക്കും. സെലക്ടര്‍മാര്‍- കോച്ച്- ബിസിസിഐ എന്നിവരെല്ലാം ഒരേ പേജില്‍ തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ എക്‌സ് (ട്വിറ്റര്‍) പോസ്റ്റിലുള്ളത്.

രോഹിത് പുറത്താക്കപ്പെടുകയാണെങ്കില്‍ ടെസ്റ്റ് നായകസ്ഥാനത്തേക്കു ഫേവറിറ്റ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. നിലവില്‍ ടെസ്്റ്റില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ്. വൈസ് ക്യാപ്റ്റനായി നറുക്കുവീഴുക യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനായിരിക്കുമെന്നാണ് സൂചനകള്‍. ടെസ്റ്റില്‍ ഇന്ത്യയെ ബുംറ ഇതിനകം നയിച്ചു കഴിഞ്ഞു.

ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ പരിക്കു കാരണം രോഹിത്തു കളിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ടീമിനെ നയിച്ചത് ബുംറയാണ്. ഈ ടെസ്റ്റില്‍ ഇന്ത്യ ഗംഭീര വിജയവും കൊയ്തു. രണ്ടാം ടെസ്റ്റ് മുതലാണ് രോഹിത് ടീമിനൊപ്പം ചേര്‍ന്നത്. പക്ഷെ അദ്ദേഹം മടങ്ങി വന്ന ശേഷം കളിച്ച ടെസ്റ്റുകളിലൊന്നും ഇന്ത്യക്കു ജയിക്കാനായില്ല.

ക്യാപ്റ്റന്‍സിയില്‍ നിരാശപ്പെടുത്തിയ ഹിറ്റ്മാന്‍ ബാറ്റിങിലും ഫ്‌ളോപ്പായിരുന്നു. ഒടുവില്‍ തന്റെ പരിതാപകരമായ ഫോമിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അഞ്ചാം ടെസ്റ്റില്‍ നിന്നും സ്വയം പിന്‍മാറിയ രോഹിത് പകരം ബുറയെ ദൗത്യമേല്‍പ്പിക്കുകയായിരിന്നു. പക്ഷെ ഈ ടെസ്റ്റിലും ഇന്ത്യ തോല്‍ക്കുകയും പരിക്കു കാരണം അദ്ദേഹത്തിനു കളിയുടെ ഭൂരിഭാഗവും പുറതത്തിരിക്കേണ്ടി വരികയും ചെയ്തു.

ABHISHEK NAYAR

ബാറ്റിങ് കോച്ചും പുറത്തേക്ക്

രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കുന്നതിനൊപ്പം ഇന്ത്യയുടെ ബാറ്റിങ് കോച്ചും പാതി മലയാളിയുമായ അഭിഷേക് നായരെയും പുറത്താക്കും. അവസാനത്തെ രണ്ടു ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യന്‍ മോശം പ്രകടനം പരിഗണിച്ചാണ് ബിസിസിഐ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്,.

ബാറ്റിങ് നിര ഫ്‌ളോപ്പയതു കൊണ്ടു മാത്രമല്ല ഇന്ത്യന്‍ ടീമിലെ ഒരു സീനിയറായ താരത്തിന്റെ ഇടപെടലും അഭിഷേിന്റെ പുറത്താവലിനു വഴിയൊരുക്കിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടീമില്‍ അഭിഷേകിനു വലിയ ഇംപാക്ടുണ്ടാക്കാനായില്ല. മാത്രല്ല, കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യയുടെ ബാറ്റിങ് കോച്ചായി സിതാന്‍ഷു കോട്ടക്കിനെയും കൊണ്ടു വന്നിരുന്നു. ഇതോടെ ടീമില്‍ ബാധ്യതയായി മാറിയ അഭിഷേകിനെ കൈവിടാനും ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

Story first published: Thursday, April 17, 2025, 17:15 [IST]
Other articles published on Apr 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+