For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലല്ല, അടുത്ത ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് രോഹിത്!! കാരണം പറഞ്ഞ് റായുഡു

ഇന്ത്യക്കു ഇതിനകം മുന്നു ഐസിസി ട്രോഫികള്‍ സമ്മാനിച്ചിട്ടുള്ള രോഹിത് ശര്‍മ തന്നെ 2027ലെ ഏകദിന ലോകകപ്പില്‍ ക്യാപ്റ്റനാവണമെന്ന ആവശ്യവുമായി മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു. രോഹിത്തിന്റെ ഏകദിന കരിയറിനെ കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കവെയാണ് പിന്തുണയുമായി റായുഡു രംഗത്തുവന്നത്.

അടുത്ത ഏകദിന ലോകകപ്പ് പ്ലാനുകളുടെ ഭാഗമല്ല അദ്ദേഹമെന്നും ഒക്ടോബറില്‍ ഓസ്‌ട്രേലിയയുമായി നടക്കാനിരിക്കുന്ന പരമ്പരയ്ക്കു ശേഷം വിരമിക്കാന്‍ നിര്‍ബന്ധിതനാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രോഹിത്തിനെയും മറ്റൊരു സീനിയര്‍ താരമായ വിരാട് കോലിയെയും ഒഴിവാക്കി ശുഭ്മന്‍ ഗില്ലിനു കീഴില്‍ പുതിയ ലുക്കിലുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കാനാണ് ബിസിസിഐയുടെ പ്ലാന്‍.

ROHIT SHARMA

രോഹിത് തന്നെ നയിക്കണം

2027ലെ ഐസിസി ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരാവുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യമെങ്കില്‍ നായകസ്ഥാനത്തു രോഹിത് ശര്‍മ തന്നെ തീര്‍ച്ചയായും വേണമെന്നാണ് അമ്പാട്ടി റായുഡു ആവശ്യപ്പെടുന്നത്. മറ്റൊരാളെ ഈ റോളിലേക്കു കൊണ്ടു വരാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടീം ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയെ നിങ്ങള്‍ക്കു ആവശ്യമാണ്. മുന്നിലേക്കു നോക്കുമ്പോള്‍ ലോകകപ്പ് നേടുകയെന്നതാണ് നിങ്ങളുടെ ലക്ഷ്യം. ഏറ്റവും അവസാനമായി നമ്മളെല്ലാം ഇന്ത്യക്കാരാണ്. അങ്ങനെ വരുമ്പോള്‍ നമ്മളെ ജയിപ്പിക്കാന്‍ ആര്‍ക്കു കഴിയുമെന്നതാണ് ചോദ്യം. ഐസിസി ടൂര്‍ണമെന്റുകളെ നിങ്ങള്‍ ഈ തരത്തിലാണ് സമീപിക്കേണ്ടത്.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം എന്തു സംഭവിക്കും? ആര് എന്തായി മാറുമെന്നു ആര്‍ക്കുമറിയില്ല, ഒരു കാര്യത്തിലും ഉറപ്പില്ല. ആ സമയത്തു. പ്രത്യേകിച്ചും ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ ആര്‍ക്കു ജയിപ്പിക്കാന്‍ കഴിയുമെന്നാണ് നോക്കേണ്ടതെന്നും റായുഡു വിശദമാക്കി.

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്കു നമ്മളെ ജയിപ്പിക്കാന്‍ കഴിയുമെങ്കില്‍ അടുത്ത ലോകകപ്പിലും അദ്ദേഹം നായകസ്ഥാനത്തു തുടരണം. കളിക്കാന്‍ രോഹിത് തയ്യാറാവുകും ഫിറ്റ്‌നസ് അതുവരെ നിലനിര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ ഏകദിനക്രിക്കറ്റില്‍ അദ്ദേഹത്തിനു പകരം വയ്ക്കാന്‍ കഴിയുന്ന ഒരാളുടെ പേര് നിങ്ങള്‍ പറഞ്ഞു തരൂ. ടീമിലേക്കു രോഹിത് കൊണ്ടുവരുന്ന കരുത്തും ഊര്‍ജവുമെല്ലാം വളരെ വലുതാണ്. അദ്ദേഹം കളിച്ചേ മതിയാവൂയെന്നും റായുഡു പറഞ്ഞു.

ഇന്ത്യന്‍ കുപ്പായത്തില്‍ 273 ഏകദിനങ്ങളില്‍ രോഹിത് ഇതിനകം കളിച്ചു കഴിഞ്ഞു. 48.76 ശരാശരിയില്‍ 92.80 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണിത്. 32 സെഞ്ച്വറികളും 58 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഈ വര്‍ഷമാണ് അദ്ദേഹത്തിനു കീഴില്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായത്. കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പിലും രോഹിത് ടീമിനെ ചാംപ്യന്മാരാക്കിയിരുന്നു.

VIRAT KOHLI

കോലിയും വേണം

രോഹിത് ശര്‍മ മാത്രമല്ല റണ്‍മെഷീനും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും 2027ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഉറപ്പായും ഇന്ത്യന്‍ ടീമില്‍ വേണമെന്നും അമ്പാട്ടി റായുഡു അഭിപ്രായപ്പെട്ടു. രോഹിത്തിനൊപ്പം കോലിയും ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച ശേഷം പൂര്‍ണമായും ഏകദിനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

വിരാട് കോലി അടുത്ത ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉറപ്പായും ഉണ്ടാവണമെന്നാണ് എന്റെ അഭിപ്രായം. കാരണം മധ്യനിരയെ നിയന്ത്രിക്കുന്ന മൂന്നാം നമ്പറിലാണ് അദ്ദേഹം ടീമിനായി ബാറ്റ് ചെയ്യുന്നത്. വിരാട് വളരെ പ്രധാനപ്പെട്ടയാളാണ്.

ഏകദിനം വ്യത്യസ്തമായ ഫോര്‍മാറ്റാണ്. അതു വെറും അടിക്കുക മാത്രമല്ല, നിങ്ങള്‍ക്കു അതില്‍ തന്നെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റും, ദൈര്‍ഘ്യം കുറഞ്ഞതുമെല്ലാം കളിക്കേണ്ടതായി വരും. ഈ ഫോര്‍മാറ്റില്‍ നമ്മള്‍ ബാലന്‍സിനെ കുറിച്ചു പറയുമ്പോള്‍ വിരാടിനേക്കാള്‍ മികച്ചവനായി ആരുമില്ലെന്നും റായുഡു കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കു വേണ്ടി 302 ഏകദിനങ്ങള്‍ കളിച്ച അനുഭവസമ്പത്ത് കോലിക്കുണ്ട്. 57.88 ശരാശരിയില്‍ 93.34 സ്‌ട്രൈക്ക് റേറ്റില്‍ 14,181 റണ്‍സും വാരിക്കൂട്ടി. 51 സെഞ്ച്വറികളും 74 ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്.

Story first published: Tuesday, August 19, 2025, 9:32 [IST]
Other articles published on Aug 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+