Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് വേണ്ട! പുറത്താക്കണം, ഇതാ കാരണങ്ങള്‍

ഐസിസി ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമിന്റ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നു കരുതപ്പെട്ടിരുന്ന ക്യാപ്റ്റനായിരുന്നു രോഹിത് ശര്‍മ. എന്നാല്‍ വിരാട് കോലിയുടെ അതേ വിധി തന്നെയാണ് അദ്ദേഹത്തിനും നേരിട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായതിനു ശേഷം ഐസിസി ട്രോഫി സ്വന്തമാക്കാന്‍ രണ്ടു അവസരങ്ങളാണ് രോഹിത്തിനു ലഭിച്ചത്.

ആദ്യത്തേത് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പായിരുന്നു. അടുത്തത് ഈ വര്‍ഷം ഇംഗ്ലണ്ട് വേദിയായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുമായിരുന്നു. രണ്ടിലും ഹിറ്റ്മാന്‍ നയിച്ച ടീമിനു കാലിടറി. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോടു സെമി ഫൈനലില്‍ നാണംകെട്ട പരാജയമേറ്റു വാങ്ങിയാണ് ഇന്ത്യ പുറത്തായത്. എന്നാല്‍ ഡബ്ല്യുടിസി ഫൈനലിലാവട്ടെ ഓസ്‌ട്രേലിയയോടു 209 റണ്‍സിനു നാണംകെടുകയായിരുന്നു.

ROHIT SHARMA

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ചാംപ്യന്‍മാരാക്കിയെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ രോഹിത്തിനായിട്ടില്ല. ഈ വര്‍ഷം ഒക്ടോബറില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ അദ്ദേഹത്തെ ഇന്ത്യയുടെ നായസ്ഥാനത്തു നിന്നും നീക്കുന്നതായിരിക്കും നല്ലത്. ഇതിന്റെ കാരണങ്ങള്‍ നോക്കാം.

ഈ വര്‍ഷം ബാറ്റിങിലെ വളരെ മോശം ഫോമാണ് ആദ്യത്തെ കാരണം. സ്ഥിരം ക്യാപ്റ്റനായ ശേഷം രോഹിത്തിന്റെ ബാറ്റിങ് പ്രകടനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2021ല്‍ 47.68 ശരാശരി അദ്ദേഹത്തിനു ടെസ്റ്റിലുണ്ടായിരുന്നു. ക്യാപ്റ്റനായ ശേഷം 2022ല്‍ ഇതു 37.50ലേക്കു വീണു. ഏകദിന ശരാശരി ക്യാപ്റ്റനായ ശേഷം 50ല്‍ താഴെയാവുകയും ചെയ്തിരുന്നു. ടി20യില്‍ 2021ല്‍ 40ല്‍ താഴെയായിരുന്നു ബാറ്റിങ് ശരാശരിയെങ്കില്‍ 2022ല്‍ അതു 25ലും താഴേക്കു കൂപ്പുകുത്തി.

വലിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ മോശം പ്രകടനമാണ് രോഹിത് ശര്‍മയ്ക്കു തിരിച്ചടിയാവുന്ന രണ്ടാമത്തെ ഘടകം. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പ്, ടി20 ലോകകപ്പ്, ഇത്തവണ ഡബ്ല്യുടിസി ഫൈനല്‍ എന്നിവയിലെല്ലാം ഇന്ത്യയുടെ പ്രകടനം നിരാശാജനകമായിരുന്നു. ദ്വിരാഷ്ട്ര പരമ്പരകളില്‍ മാത്രമാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ നേട്ടങ്ങള്‍ കൊയ്തത്. കിരീട ഫേവറിറ്റായിട്ടും കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഫൈനല്‍ പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. അതുകൊണ്ടു തന്നെ അടുത്ത ലോകകപ്പിലും രോഹിത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത് മണ്ടത്തരമാവും.

ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നിരന്തരം അലട്ടുന്നുവെന്നതാണ് രോഹിത് ശര്‍മയുടെ മൂന്നാമത്തെ പ്രശ്‌നം. നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും ടീമിനെ നയിക്കാനുള്ള ഫിറ്റ്‌നസ് അദ്ദേഹത്തിനു ഇല്ല. പരിക്കും ഫിറ്റ്‌നസില്ലായ്മയും കാരണം സ്ഥിരം നായകനായ ശേഷം പല മല്‍സരങ്ങളും രോഹിത്തിനു നഷ്ടമായിരുന്നു. തുടര്‍ന്നു കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പകരം ടീമിനെ നയിക്കുകയും ചെയ്തു.

ROHIT SHARMA

ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷനുകള്‍ നിലവില്‍ ഇന്ത്യക്കുണ്ടെന്നതാണ് നാലാമത്തെ കാരണം. രോഹിത്തിനു നിലവില്‍ 36 വയസ്സായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അടുത്ത അഞ്ചു വര്‍ഷത്തേക്കെങ്കിലും ടീമിനെ നയിക്കാവുന്ന ഒരാളെ ഇന്ത്യയുടെ നായകസ്ഥാനം ഏല്‍പ്പിക്കുന്നതായിരിക്കും ഉചിതം.

ഹാര്‍ദിക് പാണ്ഡ്യ വളരെ ചുരുങ്ങിയ കാലം കൊണ്ടു ക്യാപ്റ്റന്‍സിയില്‍ മിടുക്ക് തെളിയിച്ചു കഴിഞ്ഞു. നായകനെന്ന നിലയില്‍ ശ്രദ്ധേയായ പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുള്ളത്. അടുത്ത ലോകകപ്പില്‍ ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയാണെങ്കില്‍ അതു ടീമിനു കൂടുതല്‍ ഗുണം ചെയ്‌തേക്കും.

അഞ്ചാമത്തെ കാരണം രോഹിത് ശര്‍മയുടെ ജോലി ഭാരമാണ്. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നത് ഏതൊരാള്‍ക്കും കടുപ്പമേറിയ കാര്യമാണ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമാണ് അദ്ദേഹത്തിന്റെ ബാറ്റിങിനെയും ഇപ്പോള്‍ ബാധിച്ചുകൊണ്ടിരിക്കുന്നത്.

ടെസ്റ്റില്‍ രോഹിത് നായകനാവുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതല്ല. പക്ഷെ വിരാട് കോലി അപ്രതീക്ഷിതമായി രാജിവച്ചതോടെ അദ്ദേഹത്തിനു ചുമതല ഏറ്റെടുക്കേണ്ടി വരികയായിരുന്നു. നായകസ്ഥാനത്തു നിന്നും മാറ്റിയാല്‍ അതു സമ്മര്‍ദ്ദം കുറയ്ക്കാനും ബാറ്റിങില്‍ ഫോം വീണ്ടെടുക്കാനും രോഹിത്തിനെ സഹായിച്ചേക്കും.

Story first published: Saturday, June 17, 2023, 8:21 [IST]
Other articles published on Jun 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+