Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗില്ലി- ഹെയ്ഡന്‍ സൂപ്പര്‍ ജോടിയെ പിന്തള്ളി രോഹിത്- ധവാന്‍ സഖ്യം! വന്‍ നേട്ടം

ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ഏകദിന മല്‍സരത്തില്‍ ഇന്ത്യക്കു മികച്ച തുടക്കം നല്‍കിയതോടെ വമ്പന്‍ നേട്ടത്തിന് അവകാശികളായിരിക്കുകയാണ് രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കിയ ലോകത്തിലെ രണ്ടാമത്തെ ഓപ്പണിങ് ജോടിയായി ഇവര്‍ മാറി. 17ാം തവണയാണ് രോഹിത്- ധവാന്‍ സഖ്യം ഇന്ത്യക്കു വേണ്ടി സെഞ്ച്വറിക്കു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

1

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ജോടികളായ ആദം ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍ എന്നിവരെ പിന്തള്ളിയിരിക്കുകയാണ് രോഹിത്- ധവാന്‍ സഖ്യം. ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിനു മുമ്പ് ഗില്ലി-ഹെയ്ഡന്‍ സഖ്യത്തോടൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയായിരുന്നു ഇന്ത്യന്‍ ജോടി. എന്നാല്‍ ഈ മല്‍സരത്തില്‍ ഓപ്പണിങ് വിക്കറ്റില്‍ 103 റണ്‍സെടുത്തതോടെ രോഹിത്- ധവാന്‍ സഖ്യം രണ്ടാംസ്ഥാനത്തേക്കുയരുകയായിരുന്നു.

ഇനി ഇന്ത്യയുടെ തന്നെ മുന്‍ സ്വപ്ന ജോടികളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി സഖ്യം മാത്രമേ രോഹിത്- ധവാന്‍ ജോടിക്കു മുന്നിലുള്ളൂ. 21 തവണയാണ് ഇവര്‍ ഏകദിനത്തില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിട്ടുള്ളത്. ഈ സഖ്യത്തിനൊപ്പമെത്താന്‍ രോഹിത്- ധവാന്‍ ജോടിക്കു ഇനി നാലു സെഞ്ച്വറി കൂട്ടുകെട്ടുകള്‍ കൂടി മതി.

2

ഏകദിനത്തിലെ ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കിയ ഓപ്പണിങ് ജോടികളുടെ ലിസ്‌റ്റെടുത്താല്‍ ടോപ്പ് ഫോറില്‍ രണ്ടും ഇന്ത്യന്‍ സഖ്യങ്ങളാണെന്നത് അഭിമാനിക്കാന്‍ വക നല്‍കുന്നു. 15 സെഞ്ച്വറി കൂട്ടുകെട്ടുകളുമായി വെസ്റ്റ് ഇന്‍ഡീസിന്റെ ജോര്‍ഡന്‍ ഗ്രീനിഡ്ജ്- ഡെസ്മണ്ട് ഹെയ്ന്‍സ് സഖ്യമാണ് ലിസ്റ്റില്‍ നാലാംസ്ഥാനത്ത്.

അതേസമയം, ഏകദിനത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ സഖ്യമെന്ന നേട്ടവും രോഹിത്-ധവാന്‍ ജോടിയെ തേടിയെത്തി. ഈ നേട്ടം കൈവരിച്ച ലോക ക്രിക്കറ്റിലെ ഏഴാമത്തെയും ഇന്ത്യയുടെ രണ്ടാമത്തെയും സഖ്യമാണിത്. 8227 റണ്‍സോടെ സച്ചിന്‍- ഗാംഗുലി ജോടിയാണ് ലിസ്റ്റില്‍ ഒന്നാമത്. ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ- കുമാര്‍ സങ്കക്കാര (5992), തിലകരത്‌നെ ദില്‍ഷന്‍- കുമാര്‍ സങ്കക്കാര (5475), മര്‍വന്‍ അട്ടപ്പട്ടു- സനത് ജയസൂര്യ (5462) എന്നിവരാണ് രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍. ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍ സഖ്യം (5409), വിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സ്- ജോര്‍ഡന്‍ ഗ്രീനിഡ്ജ് (5206) സഖ്യം ആറാമതും നില്‍ക്കുന്നു.

ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ രോഹിത് പുറത്തായതോടെയാണ് ഓപ്പണിങ് സഖ്യം വേര്‍പിരിഞ്ഞത്. സ്പിന്നര്‍ ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ രോഹിത് ബൗള്‍ഡാവുകയായിരുന്നു. 37 ബോളില്‍ ആറു ബൗണ്ടറികളോടെ 37 റണ്‍സെടുത്താണ് ഹിറ്റ്മാന്‍ മടങ്ങിയത്.

Story first published: Sunday, March 28, 2021, 15:35 [IST]
Other articles published on Mar 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+