For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാധകരെ സന്തോഷിപ്പിന്‍, രോഹിത് നായകസ്ഥാനം ഒഴിയില്ല! ബിസിസിഐയുടെ മാസ്റ്റര്‍പ്ലാന്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. മൂന്ന് വീതം ടി20യും ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. ഏകദിന ലോകകപ്പിന് ശേഷം പ്രധാന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ഇന്ത്യ കളിക്കാന്‍ പോകുന്ന ആദ്യത്തെ പരമ്പരയാണിത്. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയേയും പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡിനേയും മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി തുടരുമെന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്. ഇനി അറിയേണ്ടത് രോഹിത് ശര്‍മയുടെ കാര്യമാണ്. ടി20 ലോകകപ്പിന് ആറ് മാസം മാത്രം ശേഷിക്കെ ഇന്ത്യ നായകനെ മാറ്റുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ നായകനായി രോഹിത് ശര്‍മ തുടരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബിസിസിഐ നേരിട്ട് രോഹിത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

ഹാര്‍ദിക് പാണ്ഡ്യയെ ടി20 നായകനാക്കി മുന്നോട്ട് പോകാനായിരുന്നു ഇന്ത്യയുടെ പദ്ധതികള്‍. എന്നാല്‍ ഏകദിന ലോകകപ്പിനിടെ ഹാര്‍ദിക്കിന് പരിക്കേറ്റിരുന്നു. കാല്‍ക്കുഴക്ക് പരിക്കേറ്റ ഹാര്‍ദിക് അടുത്ത ഐപിഎല്ലിലൂടെയേ തിരിച്ചെത്തുകയുള്ളൂവെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ലോകകപ്പിന് ഹാര്‍ദിക്കിന്റെ കീഴില്‍ മുന്നൊരുക്കം നടത്താന്‍ ഇന്ത്യക്ക് ആവശ്യത്തിന് സമയം ലഭിക്കില്ല. അതുകൊണ്ടുതന്നെ രോഹിത്തിനോട് നായകസ്ഥാനത്ത് തുടരാന്‍ ബിസിസി ഐ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇന്ത്യയെ സംബന്ധിച്ച് എളുപ്പമല്ല. അനുഭവസമ്പന്നനായ നായകനില്ലാതെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ പ്രയാസമാവും. അതുകൊണ്ടുതന്നെ രോഹിത്തിനെ നായകനാക്കി മുന്നോട്ട് പോകാനാണ് നിലവില്‍ ബിസിസി ഐ ആഗ്രഹിക്കുന്നത്. 2023ല്‍ ഇന്ത്യക്കായി ഒരു ടി20 പോലും രോഹിത് ശര്‍മ കളിച്ചിട്ടില്ല. അവസാന ടി20 ലോകകപ്പിലാണ് രോഹിത് അവസാനമായി ഇന്ത്യക്കായി കുട്ടിക്രിക്കറ്റില്‍ പാഡണിഞ്ഞത്.

rohit sharma

ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും രോഹിത് ശര്‍മയുടെ പ്രകടനം ഗംഭീരമായിരുന്നു. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഹിറ്റ്മാന്‍ കാഴ്ചവെച്ചത്. പവര്‍പ്ലേയില്‍ കടന്നാക്രമിച്ച് കളിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ടി20യിലെ അദ്ദേഹത്തിന്റെ മികവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. രോഹിത് നായകനായി തുടരുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് നല്ലത്.

മികച്ച യുവതാരങ്ങള്‍ നിലവില്‍ ഇന്ത്യക്കൊപ്പമുണ്ട്. അവരെ വളര്‍ത്തിക്കൊണ്ടുവരാനും ആത്മവിശ്വാസത്തോടെ വലിയ വേദിയില്‍ കളിപ്പിക്കാനും രോഹിത്തിനെപ്പോലൊരു നായകന്‍ ഒപ്പമുണ്ടാവേണ്ടത് അത്യാവശ്യമാണ്. ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ യുവതാരങ്ങളുമായി പോയാല്‍ നാണംകെടേണ്ടി വരും. പേസിനെ നന്നായി തുണക്കുന്ന പിച്ചില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയെന്നതും മികവ് കാട്ടുകയെന്നതും വളരെ പ്രയാസമാണ്.

ഇന്ത്യയുടെ പല താരങ്ങള്‍ക്കും ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ കളിച്ച് അനുഭവസമ്പത്തുമില്ല. അതുകൊണ്ടുതന്നെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യക്കായി കളിക്കണം. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണെന്നും അജിന്‍ക്യ രഹാനെയെ ഇന്ത്യ ഒഴിവാക്കിയേക്കുമെന്നാണ് വിവരം.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് രാഹുലിനെ പരിഗണിച്ചേക്കും. ഇഷാന്‍ കിഷന്‍ ബാക്കപ്പ് കീപ്പറായി മാറുമ്പോള്‍ കെ എസ് ഭരത്തിന് ഇടം ലഭിച്ചേക്കില്ലെന്നാണ് വിവരം. ടി20 ലോകകപ്പിലേക്ക് അധികം സമയം മുന്നിലില്ലാത്തതിനാല്‍ രോഹിത്തിന് കീഴില്‍ത്തന്നെ ഇന്ത്യ ഇറങ്ങുന്നതാണ് നല്ലത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ അനുഭവസമ്പത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു.

Story first published: Thursday, November 30, 2023, 6:45 [IST]
Other articles published on Nov 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+