Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ടീമംഗങ്ങളെ നന്നായി ശകാരിക്കും! പക്ഷെ അതു സംഭവിച്ചാല്‍ മാത്രം, വെളിപ്പെടുത്തി പ്രവീണ്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃമികവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ പ്രവീണ്‍ കുമാര്‍. രോഹിത് വളരെ മികച്ച ക്യാപ്റ്റനാണെന്നും ടീമംഗങ്ങളെ ഒരുപോലെ സ്‌നേഹിക്കുകയും അതുപോലെ തന്നെ ശകാരിക്കുകയും ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും പ്രവീണ്‍ ചൂണ്ടിക്കാട്ടി. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീം ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുകയാണ് ഹിറ്റ്മാന്‍. ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് അദ്ദേഹത്തിനു കീഴില്‍ ടീം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 3-1 ന്റെ അപരാജിത ലീഡ് കൈക്കലാക്കിക്കഴിഞ്ഞു. അവസാനത്തെ ടെസ്റ്റ് വ്യാഴാഴ്ച ധരംശാലയില്‍ ആരംഭിക്കാനിരിക്കുകയാണ്.

ROHIT SHARMA

ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ ആധിപത്യം നേടിയ ശേഷം പിന്നീട് അതു കളഞ്ഞു കുളിച്ച് അപ്രതീക്ഷിത പരാജയമേറ്റു വാങ്ങിയതിനു ശേഷമാണ് വിശാഖപട്ടണം, രാജ്കോട്ട്, റാഞ്ചി എന്നീവിടങ്ങളിലായി നടന്ന തുടര്‍ന്നുള്ള മൂന്നു ടെസ്റ്റുകളിലും ജയിച്ച് രോഹിത്തും സംഘവും ഇപ്പോള്‍ പരമ്പര വരുതിയിലാക്കിയിരിക്കുന്നത്. ബാസ് ബോള്‍ ശൈലി സ്വീകരിച്ച ശേഷം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു ഒരു പരമ്പര നഷ്ടമായതും ഇതാദ്യമായിട്ടാണ്. ഈ പരമ്പരയ്ക്കു ശേഷം ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പിലായിരിക്കും രോഹിത്തിനു കീഴില്‍ ഇന്ത്യയിറങ്ങുക.

രോഹിത് ശര്‍മ വളരെ മികച്ച രീതിയിലാണ് ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം വളരെ ഗംഭീര ക്യാപ്റ്റന്‍ തന്നെയാണ്. സൗരവ് ഗാംഗുലിയാണ് പക്ഷെ ഈ ടീമിനെ വാര്‍ത്തെടുത്തത്. യുവ താരങ്ങളെയും പരിചയസമ്പത്തുമുള്ളവരെയും ഒരുമിച്ചു ചേര്‍ത്ത് മികച്ചൊരു സംഘത്തെ സൃഷ്ടിച്ചെടുക്കാന്‍ ഗാഗുലിക്കു കഴിഞ്ഞതായും പ്രവീണ്‍ കുമാര്‍ വിശദമാക്കി.

രോഹിത് ശര്‍മ ഒരേ സമയം കളിക്കാരെ സ്‌നേഹിക്കുകയും ശകാരിക്കുകയും ചെയ്യുന്ന ക്യാപ്റ്റനാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സുഹൃത്തുക്കള്‍ക്കു സുഹൃത്താണ് രോഹിത്. കളിക്കാര്‍ പിഴവുകള്‍ വരുത്തുമ്പോള്‍ അദ്ദേഹം അവരെ നന്നായി ശകാരിക്കും. മാത്രമല്ല അല്ലാത്തപ്പോള്‍ അവരെ സ്‌നേഹത്തോടെ ആശ്ലേഷിക്കുകയും ചെയ്യും. കളിക്കളത്തില്‍ രോഹിത് അവരെ നയിക്കുകയും എല്ലാ തരത്തിലുമുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നതായും പ്രവീണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ROHIT- BUMRAH

നിലവിലെ തലമുറയിലെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ഏറ്റവുമധികം തന്നെ ആകര്‍ഷിച്ചത് ആരാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. പേസ് ബൗളിങിലെ കുന്തമുനയായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുറയുടെ പേരാണ് പ്രവീണ്‍ പരാമര്‍ശിച്ചത്. ജസ്പ്രീത് ബുംറ ശരിക്കും അതിശയിപ്പിക്കുന്ന ബൗളറാണ്. അദ്ദേഹം മറ്റുള്ളവരില്‍ നിന്നും വേറിട്ടുനില്‍ക്കുന്നയാളാണ്.

ബുംറയുടെ കഴിവിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹം ഇപ്പോള്‍ സീനിയര്‍ താരമായി മാറിയിരിക്കുകയാണ്. ഏതു സമയത്തും എങ്ങനെ വിക്കറ്റുകളെടുക്കാമെന്നതിനെക്കുറിച്ച് ബുംറ ശരിക്കും പഠിച്ചിട്ടുണ്ടെന്നും പ്രവീണ്‍ ചൂണ്ടിക്കാട്ടി.

സമീപകാലത്തു കളിച്ചിട്ടുള്ള മറ്റു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ആകാശ് ദീപിന്റെ പ്രകടനം എനിക്കു നന്നായി ഇഷ്ടപ്പെട്ടു. മുകേഷ് കുമാറും നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. ഈ രണ്ടു ബൗളര്‍മാരും നല്ല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല രണ്ടു പേര്‍ക്കും ദീര്‍ഘദൂരം മുന്നോട്ടു പോവാനും സാധിക്കുമെന്നാണ് കരുതുന്നത്. ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ് ഇവര്‍ ഇനി ചെയ്യേണ്ടതെന്നും പ്രവീണ്‍ കുമാര്‍ ഉപദേശിക്കുന്നു.

Story first published: Monday, March 4, 2024, 22:27 [IST]
Other articles published on Mar 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+