Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് എന്താണ് കാണിക്കുന്നത്? കോച്ച് വരെ അന്തം വിടും! ഫൈനലിലെ നീക്കം വന്‍ സര്‍പ്രൈസ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്. കളിക്കളത്തില്‍ രോഹിത്തിന്റെ ചില സര്‍പ്രൈസ് തീരുമാനങ്ങള്‍ കണ്ട് കോച്ച് പോലും അന്തം വിടാറുണ്ടെന്നും എന്താണ് ഈ കാണിക്കുന്നതെന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന വ്യക്തിയാണ് റാത്തോഡ്. ഫൈന്‍ഡ് എ വേ വിത്ത് തരുവാര്‍ കോലിയെന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സി മിടുക്കിനെ അദ്ദേഹം പ്രശംസിച്ചത്.

ടോസിനിടെ ബാറ്റിങാണോ, ബൗളിങാണോ തിരഞ്ഞെടുത്തതെന്നു പോലും ചിലപ്പോള്‍ രോഹിത് മറക്കാറുണ്ട്. ടീം ബസ്സില്‍ ഫോണും ഐ പാഡുമെല്ലാം അദ്ദേഹം മറന്നു പോവുകയും ചെയ്യാറുണ്ട്. പക്ഷെ തന്റെ ഗെയിം പ്ലാന്‍ അദ്ദേഹമൊരിക്കലും മറക്കാറില്ല. അക്കാര്യത്തില്‍ രോഹിത് വളരെ മിടുക്കനാണ്. വളരെ കൗശലക്കാരനും തന്ത്രശാലിയുമായ ക്യാപ്റ്റനുമാണെന്നും റാത്തോഡ് വ്യക്തമാക്കി.

ROHIT SHARMA- RAHUL DRAVID

രോഹിത്തിനെ ഒരു ഗംഭീര ക്യാപ്റ്റനാക്കി മാറ്റുന്ന മൂന്നു പ്രധാനപ്പെട്ട ഗുണങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ബാറ്റ്‌സ്മാനെന്ന നിലയിലുള്ള കഴിവാണ് ആദ്യത്തേത്. രോഹിത് ശരിക്കുമൊരു ഗംഭീര കളിക്കാരനാണ്. സ്വന്തം ഗെയിമിനെക്കുറിച്ച് വളരെ നന്നായി മനസിലാക്കിയ ആള്‍ കൂടിയാണ് അദ്ദേഹമെന്നു ഞാന്‍ കരുതുന്നു. രോഹിത്തിന് എല്ലായ്‌പ്പോഴും കൃത്യമായ ഒരു ഗെയിം പ്ലാനുണ്ടായിരിക്കുമെന്നും റാത്തോഡ് നിരീക്ഷിച്ചു.

ഒരു ലീഡറെന്ന നിലയില്‍ നിങ്ങള്‍ക്കു ടീമിനെ മുന്നില്‍ നിന്നു നയിക്കേണ്ടതുണ്ട്. നിങ്ങള്‍ ടീമംഗങ്ങള്‍ക്കു മാതൃക കാണിക്കുകയും വേണം. ഇന്ത്യയുടെ ക്യാപ്റ്റനായതു മുതല്‍ രോഹിത്തിനു എല്ലായ്‌പ്പോഴും അതിനു സാധിക്കുകയും ചെയ്തിട്ടുണ്ടെന്നു റാത്തോഡ് പറയുന്നു. കളിക്കാരുടെ ക്യാപ്റ്റനാണ് രോഹിത്. ടീം മീറ്റിങുകളിലും തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ഇത്രയേറെ ഇടപെടുകയും പങ്കാളിയാവുകയും ചെയ്തിട്ടുള്ള മറ്റൊരു ക്യാപ്റ്റനെ ഞാന്‍ കണ്ടിട്ടില്ല.

ടീമിന്റെ തന്ത്രങ്ങളൊരുക്കുന്നതില്‍ രോഹിത് ഒരുപാട് സമയം ചെലവിടും. ബൗളര്‍മാരുടെയും ബാറ്റര്‍മാരുടെയെല്ലാം മീറ്റിങുകളിലും അദ്ദേഹമുണ്ടാവും. എന്താണ് അവര്‍ ചിന്തിക്കുന്നതെന്നു മനസ്സിലാക്കാന്‍ ബൗളര്‍മാര്‍ക്കും ബാറ്റര്‍മാര്‍ക്കും ഒപ്പമിരിക്കാനും രോഹിത് ആഗ്രഹിക്കുന്നു. ഒരുപാട് സമയം കളിക്കാര്‍ക്കൊപ്പം അദ്ദേഹം ചെലവഴിക്കാറുണ്ടെന്നും റാത്തോഡ് വിശദമാക്കി.

ഈ വര്‍ഷം നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ രോഹിത്തിന്റെ ചില നീക്കങ്ങള്‍ തങ്ങളെപ്പോലും ആശ്ചര്യപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. വളരെ തന്ത്രശാലിയായ ക്യാപ്റ്റനാണ് രോഹിത്. ടി20 ലോകകപ്പ് ഫൈനലില്‍ ജസ്പ്രീത് ബുംറയുടെ ഓവര്‍ അദ്ദേഹം നേരത്തെ ഫിനിഷ് ചെയ്തു. ഒരുപാട് പേര്‍ രോഹിത്തിന്റെ തീരുമാനത്തെ ആ സമയത്തു ചോദ്യം ചെയ്തിട്ടുണ്ടാവും.

ROHIT SHARMA- JASPRIT BUMRAH

എന്നാല്‍ അവസാന ഓവറില്‍ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ 16 റണ്‍സ് വേണമെന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിച്ചത് ആ നീക്കമാണ്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ കുശാഗ്രബുദ്ധി ലോകം കണ്ട നിമിഷമായിരുന്നു അത്. പുറത്തിരിക്കുന്ന കോച്ചിനെപ്പോലും ഇതു ആശ്ചര്യപ്പെടുത്തും. രോഹിത് എന്താണ് ഈ ചെയ്യുന്നതെന്നു ചില സമയങ്ങളില്‍ ഞങ്ങള്‍ക്കും മനസ്സില്‍ തോന്നാറുണ്ട്.

പക്ഷെ എന്തിനാണ് അദ്ദേഹം അതു ചെയ്തതെന്നു കുറച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ തിരിച്ചറിയുമെന്നും റാത്തോഡ് കൂട്ടിച്ചേര്‍ത്തു. അതേമയം, ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ദ്രാവിഡിനൊപ്പം റാത്തോഡും ഇന്ത്യന്‍ പരിശീലക സംഘത്തില്‍ നിന്നും പടിയിറങ്ങിയിരുന്നു. നിലവില്‍ അഭിഷേക് നായരാണ് ടീം ഇന്ത്യയുടെ പുതിയ ബാറ്റിങ് കോച്ച്.

Story first published: Monday, August 19, 2024, 11:01 [IST]
Other articles published on Aug 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+