For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡ്രൈവിങ് ഹരം, രോഹിത്തിന്റെ കാര്‍ കളക്ഷന്‍ ഞെട്ടിക്കും! അഞ്ച് കോടിയുടെ വാഹനവുമുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും നായകനാണ് രോഹിത് ശര്‍മ. ഇന്നത്തെ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരിലൊരാളാണ് രോഹിത് ശര്‍മ. ഐപിഎല്ലില്‍ അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ കിരീടം ചൂടിച്ച നായകനാണ് അദ്ദേഹം. ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളായതിനാല്‍ത്തന്നെ വലിയ ആസ്തിയും ഇതിനോടകം രോഹിത്തിനുണ്ട്. 300 കോടിക്ക് മുകളിലാണ് രോഹിത്തിന്റെ ആസ്തിയെന്നാണ് 2023ലെ കണക്കുകള്‍.

അത്യാഡംഭ ജീവിതം നയിക്കുന്ന രോഹിത് നിരവധി ബ്രാന്റുകളുടെ അംബാസിഡറുമാണ്. മാക്‌സ് ലൈവ് ഇന്‍ഷുറന്‍സ്, ഹുബ് ലോട്ട്, അഡിഡാസ്, ഷാര്‍പ്പ്, ട്രൂസോക്‌സ്, ന്യൂ ഇറ, രസ്‌ന, സിയറ്റ്, മാസിമോ ബാറ്ററീസ്, ലാലിഗ, വേഗ, നിസാന്‍, ഓപ്പോ, ഡ്രീം 11 എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. എംഎസ് ധോണി, വിരാട്‌കോലി എന്നിവരെപ്പോലെ തന്നെ കാറുകളെ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് രോഹിത്. അതുകൊണ്ടുതന്നെ വീട്ടില്‍ വലിയൊരു വാഹന ഗ്യാരേജും അദ്ദേഹത്തിനുണ്ട്.

ബൈക്കുകളെക്കാള്‍ കൂടുതല്‍ കാറുകളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. രോഹിത്തിന്റെ കൈവശമുള്ള അത്യാഡംഭര കാറുകളെക്കുറിച്ചറിയാം. അദ്ദേഹത്തിന്റെ ഗ്യാരേജിലെ വിലകൂടിയ വാഹനം ലംബോര്‍ഗിനി യൂറസാണ്. അത്യാഡംഭര എസ് യു വി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വാഹനത്തിന് 4 ലിറ്റര്‍ വി8 എഞ്ചിനാണ് വരുന്നത്. 641 എച്ച്പിയുള്ളയുള്ള വാഹനത്തിന് 627 എല്‍ബി-എഫ്റ്റി ടോര്‍ക്കാണുള്ളത്. 3.5 സെക്കന്റില്‍ മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗം കൈവരിക്കുന്ന വാഹനത്തിന്റെ വില അഞ്ച് കോടിക്ക് മുകളിലാണ്.

രോഹിത് സ്വപ്‌ന വാഹനമെന്ന നിലയില്‍ ഗ്യാരേജിലേക്ക് ചേര്‍ത്ത വാഹനമാണിത്. ഇതില്‍ അധികം അദ്ദേഹം സഞ്ചരിക്കാറില്ലെന്നതാണ് മറ്റൊരു കൗതുകം. സ്‌കോഡ ലൗറയാണ് മറ്റൊരു വാഹനം. 1.8 ലിറ്റര്‍ ടിഎസ് ഐ എഞ്ചിന്‍ വരുന്ന വാഹനത്തിന്റെ ടോര്‍ക്ക് 184 എല്‍ബി-എഫ്റ്റിയാണ്. 12.5 ലക്ഷത്തിനാണ് അദ്ദേഹം ഈ വാഹനം വാങ്ങിയത്. രോഹിത്തിന്റെ ആദ്യ കാല വാഹനങ്ങളിലൊന്നാണിത്. ഇതുവരെ ഈ വാഹനം അദ്ദേഹം വില്‍ക്കാതെ ഗ്യാരേജില്‍ സൂക്ഷിക്കുകയാണ്.

ടൊയോറ്റയുടെ ഫോര്‍ച്യൂണറും രോഹിത്തിന്റെ ഗ്യാരേജിലുണ്ട്. 32.59 ലക്ഷത്തിനാണ് രോഹിത് ഈ വാഹനം വാങ്ങിയത്. എസ് യുവി വാഹനങ്ങളോട് പ്രത്യേക താല്‍പര്യം അദ്ദേഹത്തിനുണ്ട്. ടൊയോറ്റയുടെ വാഹനങ്ങള്‍ രോഹിത്തിന് പ്രിയപ്പെട്ടതാണ്. ഇനോവയും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. ബിഎംഡബ്ല്യു എക്‌സ്3യാണ് രോഹിത്തിന്റെ ഗ്യാരേജിലെ മറ്റൊരു വാഹനം. ഇതും എസ് യുവിയാണ്. 2.0 ലിറ്റര്‍ എഞ്ചിനിലുള്ള ഈ വാഹനം ഇപ്പോഴും രോഹിത് ഉപയോഗിക്കുന്നു.

rohit sharma

കുടുംബത്തോടൊപ്പം ഈ വാഹനത്തില്‍ രോഹിത് സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളെല്ലാം പുറത്തുവന്നിട്ടുള്ളതാണ്. 62 ലക്ഷത്തിനാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്. മെഴ്‌സിഡസിന്റെ ജിഎല്‍എസ് 400ഡി വാഹനവും രോഹിത്തിന്റെ കൈവശമുണ്ട്. 1.30 കോടിക്കാണ് രോഹിത് ഈ വാഹനം സ്വന്തമാക്കിയത്. 3.0 ലിറ്റര്‍ സിക്‌സ് സിലണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഈ വാഹനത്തിനുള്ളത്. 325 എച്ച്പിയുള്ള വാഹനത്തിന്റെ ടോര്‍ക്ക് 516 എല്‍ബി-എഫ്റ്റിയാണ്.

ഈ വാഹനവും രോഹിത് ഡ്രൈവ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ലഭ്യമാണ്. ബിഎംഡബ്ല്യു എം5 ഫോര്‍മുലവണ്‍ എഡിഷനും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. 4.4 ലിറ്റര്‍ വി8 എഞ്ചിന്‍ വരുന്ന ഈ വാഹനത്തിന് 591 എച്ച്പിയും 553 എല്‍ബി-എഫ്റ്റി ടോര്‍ക്കുമുണ്ട്. 3.2 സെക്കന്റില്‍ വാഹനം 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. 1.73 കോടിയാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ വാഹനത്തിന്റെ വില. ചില സൂപ്പര്‍ മോഡല്‍ ബൈക്കുകളും രോഹിത്തിന് സ്വന്തമായുണ്ട്.

1000 സിസി വരുന്ന കവാസാക്കി നിഞ്ച എച്ച്2ആര്‍, ഡുക്കാട്ടി വി4ആര്‍, ഹോണ്ട ഗോള്‍ഡ് വിങ് എന്നിവയെല്ലാം രോഹിത്തിന്റെ കൈവശമുണ്ട്. കുടുംബത്തോടൊപ്പം നിരവധി യാത്രകള്‍ ചെയ്യുന്ന രോഹിത് ഡ്രൈവിങ് വളരെയധികം ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ കൂടുതലും സ്വയം ഡ്രൈവ് ചെയ്താണ് അദ്ദേഹം യാത്രകള്‍ ചെയ്യാറുള്ളത്.

Story first published: Monday, June 19, 2023, 10:57 [IST]
Other articles published on Jun 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+