Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ച് ഐപിഎല്‍ കിരീടം നേടിയത് എങ്ങനെ? അതിനൊരു കാരണമുണ്ട്; വെളിപ്പെടുത്തി രോഹിത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ നായകനെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന താരമാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്താന്‍ വൈകിയെങ്കിലും ഐപിഎല്ലിലൂടെ അദ്ദേഹം നേരത്തെ തന്നെ നായക മികവ് തെളിയിച്ചതാണ്. മുംബൈ ഇന്ത്യന്‍സ് നായകനായി അഞ്ച് തവണ ടീമിനെ കിരീടത്തിലേക്കെത്താന്‍ രോഹിത്തിനായിരുന്നു. ഇതോടെയാണ് രോഹിത് എല്ലാവരുടേയും ശ്രദ്ധ നേടുന്ന താരമായി മാറിയത്.

ഭാഗ്യത്തിന്റെ പിന്തുണയുള്ള നായകനാണ് രോഹിത്. മുംബൈയെ അഞ്ച് തവണ കപ്പിലേക്കെത്തിച്ചത് കൂടാതെ ഇന്ത്യയെ ഐസിസി ടി20 ലോകകപ്പില്‍ കിരീടം ചൂടിക്കാനും രോഹിത്തിനായി. പല കിരീടങ്ങളും തോല്‍വിയുടെ വക്കില്‍ നിന്നാണ് രോഹിത് നേടിയെടുത്തത്. ഇപ്പോഴിതാ താന്‍ മുംബൈയെ അഞ്ച് കിരീടം ചൂടിച്ചതിന് പിന്നിലൊരു രഹസ്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. സിയറ്റ് അവാര്‍ഡില്‍ സംസാരിക്കവെയാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.

'ഞാന്‍ അഞ്ച് ഐപിഎല്‍ കിരീടം നേടിയതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഒരിക്കലും നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ വിജയത്തിന്റേയും കിരീടത്തിന്റേയും രുചിയറിഞ്ഞാല്‍ ഒരിക്കലും നിര്‍ത്താന്‍ തോന്നില്ല. ടീമെന്ന നിലയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് എപ്പോഴും ശ്രമിച്ചത്. ഭാവിയിലും മികച്ച നേട്ടങ്ങളിലേക്ക് ടീമിനെയെത്തിക്കാന്‍ ഞങ്ങളെല്ലാവരും ശ്രമിക്കും' രോഹിത് ശര്‍മ പറഞ്ഞു. അന്താരാഷ്ട്ര ടി20 രോഹിത് ശര്‍മ മതിയാക്കിയിട്ടുണ്ട്.

എന്നാല്‍ ഐപിഎല്ലില്‍ അദ്ദേഹം കളി തുടരും. എന്നാല്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അവസാന സീസണില്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയിരുന്നു. ഇത് മുംബൈ ടീമിനുള്ളിലെ ഐക്യം നഷ്ടപ്പെടുത്തുകയും ആരാധകരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. നിരവധി ആരാധകര്‍ മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്തു.

rohit sharma india

യുവതാരങ്ങളടക്കം ഹാര്‍ദിക്കിനെതിരേ തിരിഞ്ഞു. മുംബൈയിലെ ആരാധകര്‍ ഹാര്‍ദിക്കിനെ കൂവുന്ന സാഹചര്യവുമുണ്ടായി. ഇതെല്ലാം മുംബൈയെ കാര്യമായി ബാധിച്ചതോടെ അവസാന സീസണിലെ അവസാന സ്ഥാനക്കാരായി മുംബൈ ഒതുങ്ങി. ഇത്തവണയും ഹാര്‍ദിക്കിനെ നായകനാക്കി മുംബൈ മുന്നോട്ട് പോയാല്‍ രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയുമെല്ലാം ടീം വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇവര്‍ ടീം വിടുമെന്നത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളില്ല.

ടി20 മതിയാക്കിയെങ്കിലും ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീം നായകന്‍ രോഹിത് ശര്‍മയാണ്. ഇനിയും മൂന്ന് നാല് വര്‍ഷമെങ്കിലും കളിക്കാനുള്ള ഭാഗ്യം രോഹിത് ശര്‍മക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. വലിയ വെല്ലുവിളികള്‍ രോഹിത്തിനെ ഇനിയും കാത്തിരിക്കുന്നുണ്ട്. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ കപ്പിലേക്കെത്തിക്കാന്‍ രോഹിത്തിനാവുമോയെന്നതാണ് അറിയേണ്ടത്.

അത് കൂടാതെ മറ്റൊരു വലിയ നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാന രണ്ട് തവണയും ഫൈനല്‍ കളിച്ചപ്പോള്‍ ഇന്ത്യക്ക് കിരീടത്തിലേക്കെത്താനായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ രോഹിത്തിന് ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിലേക്കെത്തിക്കാനായാല്‍ അത് വലിയ നേട്ടമായിരിക്കുമെന്ന് തന്നെ പറയാം.

രോഹിത് ശര്‍മ അടുത്ത ഏകദിന ലോകകപ്പ് കളിക്കുമോയെന്നത് തീരുമാനിക്കുന്നതില്‍ ഈ രണ്ട് വമ്പന്‍ മത്സരങ്ങളിലെ പ്രകടനവും നിര്‍ണ്ണായകമാണ്. രോഹിത്തിന്റെ ഫിറ്റ്‌നസ് എല്ലാക്കാലവും ചോദ്യം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും പ്രകടനംകൊണ്ട് ഇതിനെല്ലാം രോഹിത് മറുപടി നല്‍കിയിട്ടുണ്ട്. പവര്‍പ്ലേയ്ക്കുള്ളില്‍ മത്സരഫലം മാറ്റാന്‍ കഴിവുള്ള താരമാണ് രോഹിത്. ഇത് അപൂര്‍വ്വം താരങ്ങള്‍ക്ക് മാത്രം സാധിക്കുന്നതാണ്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ് രോഹിത് ശര്‍മയെന്ന് പറയാം.

Story first published: Friday, August 23, 2024, 6:43 [IST]
Other articles published on Aug 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+