Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിച്ച താരത്തെ തിരികെവിളിക്കാം, മുംബൈയ്ക്കു വേണ്ടത് ആരെ? രണ്ടു പേര്‍ വേണമെന്ന് രോഹിത്

ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ ഒരു താരത്തെ കളിക്കളത്തിലേക്കു തിരികെ വിളിക്കാന്‍ അവസരം ലഭിച്ചാല്‍ ഐപിഎല്ലില്‍ തന്റെ മുംബൈ ഇന്ത്യന്‍സ് ടീമിലേക്കു ആരെയൊക്കെ തിരികെ കൊണ്ടു വരുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ട്വിറ്ററിലെ ചോദ്യോത്തര സെഷനിലാണ് ടീമിനൊപ്പം താന്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഒരാളെയല്ല, മറിച്ചു രണ്ടു പേരെയാണെന്നു അദ്ദേഹം തുറന്നു പറഞ്ഞത്.

ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് രോഹിത്തിന്റെ സ്ഥാനം. ഇതിനകം മുംബൈയെ നാലു കിരീട വിജയങ്ങളിലേക്കു അദ്ദേഹം നയിച്ചു കഴിഞ്ഞു. കൂടുതല്‍ തവണ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായ ക്യാപ്റ്റന്‍മാരുടെ നിരയില്‍ തലപ്പത്ത് ഹിറ്റ്മാനാണ്. കഴിഞ്ഞ സീസണിലെ കിരീടവിജയത്തോടെയാണ് ധോണിയെ പിന്തള്ളി രോഹിത് പട്ടികയില്‍ തലപ്പത്തേക്കു കയറിയത്.

സച്ചിനും പൊള്ളോക്കും

സച്ചിനും പൊള്ളോക്കും

വിരമിച്ച ഒരു താരത്തെ തിരഞ്ഞെടുക്കാനായിരുന്നു ട്വിറ്ററിലൂടെ ഒരാള്‍ രോഹിത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു പേര്‍ വേണമെന്നായിരുന്നു രോഹിത് പറഞ്ഞത്. ഒന്ന് മുംബൈയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണെങ്കില്‍ മറ്റൊരാള്‍ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ ഷോണ്‍ പൊള്ളോക്കായിരുന്നു.
അഞ്ചു വര്‍ഷം മുംബൈയെ ഐപിഎല്ലില്‍ നയിച്ച ക്യാപ്റ്റനാണ് സച്ചിന്‍. 2010ല്‍ അദ്ദേഹത്തിന് കൈയെത്തുംദൂരത്ത് കിരീടം നഷ്ടമാവുകയും ചെയ്തു. അന്ന് മുംബൈ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.

പൊള്ളോക്ക് ഒരു സീസണ്‍ മാത്രം

പൊള്ളോക്ക് ഒരു സീസണ്‍ മാത്രം

ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനമാണ് സച്ചിന്‍ കാഴ്ചവച്ചിട്ടുള്ളത്. ഇന്ത്യക്കു വേണ്ടി ഒരു ടി20യില്‍ മാത്രമേ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളിച്ചിട്ടുള്ളൂവെങ്കിലും ഐിഎല്ലില്‍ അദ്ദേഹം ഇതിന്റെ ക്ഷീണം തീര്‍ത്തു. പ്രഥമ സീസണ്‍ മുതല്‍ മുംബൈയുടെ നീലക്കുപ്പായത്തിലുണ്ടായിരുന്ന സച്ചിന്‍ 78 മല്‍സരങ്ങളില്‍ കളിച്ചു. 34.84 ശരാശരിയില്‍ 119.82 സ്‌ട്രൈക്ക് റേറ്റോടെ 2334 റണ്‍സും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടി.
അതേസമയം, പൊള്ളോക്ക് ഒരേയൊരു സീസണില്‍ മാത്രമേ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ പൊള്ളോക്ക് ആദ്യ സീസണില്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളും അദ്ദേഹം മുംബൈയ്ക്കായി നേടി.

കിരീടം നിലനിര്‍ത്താന്‍ മുംബൈ

കിരീടം നിലനിര്‍ത്താന്‍ മുംബൈ

കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത്തിനു കീഴില്‍ മുംബൈ അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ഇറങ്ങുക. കഴിഞ്ഞ സീസണിലെ ആവേശകരമായ ഫൈനലില്‍ എംഎസ് ധോണിയുടെ മുംബൈ ഇന്ത്യന്‍സിനെ ഒരു റണ്‍സിനു മറികടന്നായിരുന്നു മുംബൈയുടെ നാലാം കിരീടനേട്ടം.
ഇതിനു മുമ്പ് 2013, 15 സീസണുകളിലെ ഫൈനലിലും സിഎസ്‌കെയെ കൊമ്പുകുത്തിച്ചാണ് മുംബൈ ജേതാക്കളായത്. 2017ലെ ഫൈനലില്‍ റൈസിങ് പൂനെ ജയന്റ്‌സിനെയായിരുന്നു മുംബൈ കെട്ടുകെട്ടിച്ചത്.

Story first published: Monday, August 3, 2020, 14:01 [IST]
Other articles published on Aug 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+