ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഓപ്പണിങ് തുടക്കം സെഞ്ച്വറിയോടെ... രഹസ്യമെന്ത്? രോഹിത് പറയുന്നു
വിശാഖപട്ടണം: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റിലും ഓപ്പണിങ് റോളില്‍ താന്‍ കസറുമെന്ന് അടിവരയിട്ടുകൊണ്ടാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രോഹിത് ശര്‍മ സെഞ്ച്വറിയുമായി മിന്നിയത്. നേരത്തേ മധ്യനിരയില്‍ കളിച്ചിട്ടുള്ള ഹിറ്റ്മാന് ടെസ്റ്റില്‍ ഓപ്പണാറി പ്രൊമോഷന്‍ ലഭിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.
176 റണ്‍സ് അടിച്ചെടുത്താണ് ഹിറ്റ്മാന്‍ പുറത്തായത്.
ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കം നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സ് നിര്‍ണായകമാവുകയും ചെയ്തിരുന്നു. ഈ സെഞ്ച്വറിയുടെ രഹസ്യത്തെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്.

ശൈലി യോജിക്കുന്നു
ഓപ്പണറായി കളിക്കുകയെന്നത് തന്റെ ശൈലിക്കു ഏറ്റവുമധികം യോജിക്കുന്നതാണെന്നു രോഹിത് പറയുന്നു. പാഡ് ധരിച്ച് ബാറ്റുമായി ടീമിന്റെ ഇന്നിങ്‌സിനു തുടക്കം കുറിക്കുകയെന്നത് താന്‍ ആസ്വദിക്കുന്നു. നേരത്തേ അഞ്ചും ആറും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തിരുന്നപ്പോള്‍ അവസരത്തിനായി കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഓപ്പണാറുമ്പോള്‍ നല്ല ഫ്രഷായിട്ടുള്ള മാനസികാവസ്ഥയോടു ഇറങ്ങാനാവുമെന്നും അദ്ദേഹം വിശദമാക്കി.

ഗെയിം പ്ലാന്‍ എളുപ്പം
ഓപ്പണറായി ഇറങ്ങുമ്പോള്‍ എതിര്‍ ടീം ബൗളര്‍മാരുടെ ഗെയിം പ്ലാന്‍ കുറച്ചു കൂടി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് രോഹിത് ചൂണ്ടിക്കാട്ടി.
ഓപ്പണിങില്‍ കളിക്കുമ്പോള്‍ ഏതൊക്കെ ന്യൂ ബൗളര്‍മാരെ നേരിടണമെന്നും ആരൊക്കെയാണ് ഫീല്‍ഡര്‍മാരെയും നല്ല ധാരണ ലഭിക്കും. എന്നാല്‍ ആറാമതായി കളിക്കുമ്പോള്‍ പന്ത് റിവേഴ്‌സ് ആയിക്കൊണ്ടിരിക്കും. ഫീല്‍ഡിങ് ക്രമീകരണവും വ്യത്യസ്തമായിരിക്കും. ഇവയെല്ലാം മനസ്സില്‍ വച്ചു കൊണ്ടു വേണം ബാറ്റ് ചെയ്യേണ്ടതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ഇടയ്ക്കിടെ ആശയവിനിമയം നടത്തി
ബാറ്റിങിനിടെ ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാളുമായി ഇടയ്ക്കിടെ ആശയവിനിമയം നടത്തിയത് ബാറ്റിങിനിടെ സഹായിച്ചുവെന്നു രോഹിത് പറയുന്നു. ഫീല്‍ഡിങില്‍ എവിടെയൊക്കെ ഗ്യാപ്പുകളുണ്ടെന്ന് ഓവറുകള്‍ക്കിടെ മായങ്കുമായി സംസാരിച്ചിരുന്നു. കാരണം പന്തിന്റെ വേഗം കുറയുകയും താഴ്ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന പിച്ചായിരുന്നു ഇത്. ബൗളര്‍ക്കു താളത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കൊണ്ടിരിക്കകുയെന്നത് വളരെ പ്രധാനമായിരുന്നുവെന്നും ഹിറ്റ്മാന്‍് വിശദമാക്കി.

ഓപ്പണിങില്‍ പുതിയ റെക്കോര്‍ഡ്
ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റിലും ഓപ്പണറായി ഇറങ്ങി സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡ് രോഹിത് ഈ ടെസ്റ്റില്‍ തന്റെ പേരിലാക്കിയിരുന്നു.
നേരത്തേ ടി20യിലും ഏകദിനത്തിലും അദ്ദേഹം മൂന്നക്കം കടന്നിട്ടുണ്ട്.
രോഹിത് ടെസ്റ്റില്‍ നേരത്തേ മൂന്നു സെഞ്ച്വറികള്‍ നേടിയിരുന്നെങ്കിലും അവയിലെല്ലാം അദ്ദേഹം മധ്യനിരയിലാണ് കളിച്ചത്. അതേസമയം, ലോക ക്രിക്കറ്റില്‍ ഏകദിനം, ടെസ്റ്റ്, ടി20 എന്നിവയില്‍ സെഞ്ച്വറി നേടിയിട്ടുള്ള എട്ടാമത്തെ ബാറ്റ്‌സ്മാന്‍ കൂടിയാണ് രോഹിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications