Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ അടുത്ത ധോണി താനോ? റെയ്‌നയുടെ താരതമ്യത്തോടു പ്രതികരിച്ച് രോഹിത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അടുത്ത എംഎസ് ധോണി രോഹിത് ശര്‍മയാണെന്നു മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന അഭിപ്രായപ്പെട്ടിരുന്നു. ഈ താരതമ്യത്തോടു പ്രതികരിച്ചിരിക്കുകയാണ് ഹിറ്റ്മാന്‍. ഇത്തരത്തിലുള്ള താരതമ്യം തനിക്ക് ഇഷ്ടമില്ലെന്നു അദ്ദേഹം പറഞ്ഞു. സുരേഷ് റെയ്‌നയുടെ അഭിപ്രായത്തെക്കുറിച്ച് കേട്ടിരുന്നുവെന്ന് ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായി രോഹിത് പ്രതികരിച്ചു. എംഎസ് ധോണിയെപ്പോലെ മറ്റൊരാളില്ല. അങ്ങനെയാവാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. ഇത്തരത്തിലുള്ള താരതമ്യം നടത്താന്‍ പാടില്ലായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. അതുപോലെ തന്നെ ഓരോരുത്തരുടെയും ശക്തിയും ദൗര്‍ബല്യവും വ്യത്യസ്തമാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

1

ഒരാഴ്ച മുമ്പാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സി ശൈലിയെ റെയ്‌ന ധോണിയുമായി താരതമ്യം ചെയ്തത്. ധോണിയുടെ ശാന്തപ്രകൃതവും നേതൃമികവും രോഹിത്തിനുമുണ്ടെന്നായിരുന്നു റെയ്‌ന ചൂണ്ടിക്കാട്ടിയത്. നായകനെന്ന നിലയില്‍ രോഹിത്തിന്റെ മികച്ച റെക്കോര്‍ഡും ഇത് അടിവരയിടുന്നതായും റെയ്‌ന പറഞ്ഞിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു കിരീട വിജയങ്ങളിലേക്കു ഹിറ്റ്മാന്‍ നയിച്ചിട്ടുണ്ട്. ഏറ്റവുമധികം കിരീടങ്ങള്‍ ഏറ്റുവാങ്ങിയ ക്യാപ്റ്റനും അദ്ദേഹമാണ്. ഐപിഎല്ലില്‍ ചുരുങ്ങിയത് 30 മല്‍സരങ്ങളെങ്കിലും ജയിച്ച ക്യാപ്റ്റന്‍മാരുടെ വിജയശരാശരി പരിഗണിക്കുമ്പോള്‍ ധോണിക്കു പിറകില്‍ രണ്ടാംസ്ഥാനത്തും രോഹിത്തുണ്ട്. രോഹിത്തിന്റെ വിജയശരാശരി 58.65 ആണെങ്കില്‍ ധോണിയുടേത് 60.11 ശതമാനമാണ്.

വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ച രോഹിത് രണ്ടു ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ ജേതാക്കളാക്കുകയും ചെയ്തിട്ടുണ്ട്. 2018ലെ നിദാഹാസ് ട്രോഫി ടി20 ടൂര്‍ണമെന്റിലും ഇതേ വര്‍ഷത്തെ ഏഷ്യാ കപ്പിലുമാണ് രോഹിത് ഇന്ത്യക്കു കിരീടം സമ്മാനിച്ചത്. ഇന്ത്യയെ ആകെ 10 ഏകദിനങ്ങളിലും 19 ടി20കളിലും നയിച്ച രോഹിത് ടീമിന് യഥാക്രമം 8, 15 വിജയങ്ങളും സമ്മാനിച്ചിട്ടുണ്ട്.

2

രോഹിത്തിനെ വാനോളം പുകഴ്ത്തിയാണ് സൂപ്പര്‍ ഓവര്‍ പോഡ്കാസ്റ്റില്‍ റെയ്‌ന സംസാരിച്ചത്. രോഹിത്തിനു കീഴില്‍ കളിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് അടുത്ത് നിന്നു വീക്ഷിക്കാന്‍ കഴിഞ്ഞു. വളരെ ശാന്തപ്രകൃതമാണ് രോഹിത്തിന്റേത്. മറ്റുള്ളവരുടെ അഭിപ്രായം കൂടി കേള്‍ക്കാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്. ടീമിലെ മറ്റു താരങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കാന്‍ രോഹിത്തിനു കഴിയുന്നു. ഇവയ്ക്കെല്ലാമുപരി അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നു. ഒരു ക്യാപ്റ്റന്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നതിനൊപ്പം ഡ്രസിങ് റൂമിലെ അന്തരീക്ഷത്തെ ബഹുമാനിക്കുക കൂടി ചെയ്യുമ്പോള്‍ ഒരു മികച്ച ക്യാപ്റ്റനു വേണ്ട എല്ലാ യോഗ്യതയുമുണ്ടെന്നു നമുക്ക് പറയാന്‍ സാധിക്കുമെന്നും റെയ്ന വിശദമാക്കി.

ടീമിലെ എല്ലാവരും ക്യാപ്റ്റനാണെന്നു ചിന്തിക്കുന്നയാള്‍ കൂടിയാണ് രോഹിത്. ബംഗ്ലാദേശില്‍ ഇന്ത്യ ചാംപ്യന്‍മാരായ ഏഷ്യാ കപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ചിരുന്നു. ശര്‍ദ്ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെപ്പോലുള്ള യുവതാരങ്ങള്‍ക്കു അദ്ദേഹം നല്‍കിയിരുന്ന ആത്മവിശ്വാസം അന്നു നേരിട്ടു കാണാന്‍ കഴിഞ്ഞതായും റെയ്‌ന വ്യക്തമാക്കിയിരുന്നു.

Story first published: Tuesday, August 4, 2020, 16:06 [IST]
Other articles published on Aug 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+