രോഹിത് ശര്‍മയ്ക്കും അര്‍ജുന അവാര്‍ഡ്?
മുംബൈ: ഹോക്കിയാണ് ദേശീയവിനോദം എന്ന് പറച്ചിലേ ഉള്ളൂ, ജനപ്രീതിയിലും പണക്കിലുക്കത്തിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അരികത്ത് പോലും എത്തില്ല ഹോക്കി എന്ന കാര്യം ഏത് കൊച്ചുകുട്ടിക്കും അറിയാം. അപ്പോള്‍ പിന്നെ ക്രിക്കറ്റിലെ ഇരട്ടസെഞ്ചുറിക്ക് ഒരു അര്‍ജുന അവാര്‍ഡ് കൊടുക്കുന്നതില്‍ എന്താണ് തെറ്റ് അല്ലേ. ഏകദിന കരിയറില്‍ അടിച്ചെടുത്ത രണ്ട് ഇരട്ടസെഞ്ചുറികളല്ലാതെ മറ്റ് പറയത്തക്ക നേട്ടമൊന്നുമില്ലാത്ത രോഹിത് ശര്‍മയാണ് പുതുതായി അര്‍ജുനന്‍ ആകുന്ന ക്രിക്കറ്റര്‍.
രോഹിത് ശര്‍മയ്ക്ക് അര്‍ജുന പുരസ്‌കാരം നല്‍കാനായി ബി സി സി ഐയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബി സി സി ഐയുടെ ശുപാര്‍ശ തള്ളപ്പെടാനുള്ള സാധ്യത കുറവായത് കൊണ്ട് തന്നെ രോഹിതിന് പുരസ്‌കാരം കിട്ടുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വര്‍ക്കിംഗ് കമ്മിറ്റിയാണ് രോഹിതിനെ ശുപാര്‍ശ ചെയ്യാനുള്ള തീരുമാനം എടുത്തത്. 27 കാരനായ രോഹിത് ശര്‍മയുടെ ക്രിക്കറ്റ് നേട്ടങ്ങളെക്കുറിച്ച് അറിയണ്ടേ...

ഇരട്ടസെഞ്ചുറികളില്‍ ഇരട്ട!
ഏകദിനത്തില്‍ രണ്ട് ഇരട്ടസെഞ്ചുറി നേടുന്ന ഏകതാരം. ഇതാണ് രോഹിതിന്റെ കരിയറിലെ ഏറ്റവും വലിയ വിശേഷണം.

രോഹിതിന്റെ ബെസ്റ്റ്
ഒന്നൂകൂടിയുണ്ട്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമ. ശ്രീലങ്കയ്‌ക്കെതിരായ 264 റണ്‍സാണ് രോഹിതിന്റെ ബെസ്റ്റ്.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍
ഐ പി എല്ലിലെ പ്രകടനങ്ങളിലൂടെയാണ് രോഹിത് താരത്തിളക്കത്തില്‍ നില്‍ക്കുന്നത്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ് രോഹിത്

കരിയര്‍ ഇങ്ങനെ
10 ടെസ്റ്റ്, 135 ഏകദിനം, 42 ട്വന്റി 20 ഇത്രയും കളികളാണ് രോഹിത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഏകദിനത്തില്‍ ഇപ്പോള്‍ ഓപ്പണറാണ് രോഹിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications