Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിനെ കടത്തി വെട്ടി 'ഫിറ്റ്'മാന്‍!! പക്ഷെ തലപ്പത്ത് ആ താരം; യോ-യോ ടെസ്റ്റിലെ സ്‌കോര്‍ ഇങ്ങനെ

ബെംഗളൂരു: ഏഷ്യാ കപ്പ്, ഓസ്‌ട്രേലിയന്‍ പര്യടനം എന്നിവയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ബിസിസിഐയുടെ ഫിറ്റ്‌നസ് ടെസ്റ്റിനു (Yo Yo Test) വിധേയരായിരിക്കുകയാണ്. ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെ പ്രധാന കളിക്കാരെല്ലാം ഫിറ്റ്‌നസ് പരീക്ഷയില്‍ വിജയിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചില കളിക്കാര്‍ക്കു യോ യോ ടെസ്റ്റില്‍ ലഭിച്ചിരിക്കുന്ന സ്‌കോറുകളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

രോഹിത്തിന്റെ ഫിറ്റനസിനെ കുറിച്ചായിരുന്നു ഏറ്റവുമധികം ആശങ്കയുണ്ടായിരുന്നത്. കാരണം കഴിഞ്ഞ ഐപിഎല്ലിനു ശേഷം അദ്ദേഹം മല്‍സരംഹത്തു നിന്നും മാറി നില്‍ക്കുകയാണ്. എന്നാല്‍ യോ-യോ ടെസ്റ്റില്‍ ചില യുവതാരങ്ങളെ പോലും വെല്ലുന്ന സ്‌കോറുമായി ഞെട്ടിച്ചിരിക്കുകയാണ് ഹിറ്റ്മാന്‍. ഇതേക്കുറിച്ചു കൂടുതലറിയാം.

ROHIT GILL

ഗില്ലിനെ പിന്തള്ളിയ രോഹിത്

ബിസിസിഐയുടെ യോ- യോ ടെസ്റ്റില്‍ യുവ സൂപ്പര്‍ താരവും ടെസ്റ്റ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനെ പോലും രോഹിത് ശര്‍മ ഓവര്‍ടേക്ക് ചെയ്തുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ടീം ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് കൂടിയായ അഭിഷേക് ശര്‍മയ്ക്കു കീഴില്‍ ഫിറ്റന്‌സ് മെച്ചപ്പെടുത്തുന്നതിനായുള്ള കഠിന പരിശീലനത്തിലായിരുന്നു അദ്ദേഹം.

ഇതിന്റെ ഫലമാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ രോഹിത്തിനു ലഭിച്ചിരിക്കുന്ന സ്‌കോര്‍. 19.4 ആണ് യോ-യോ ടെസ്റ്റില്‍ രോഹിത് സ്വന്തമാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം. അദ്ദേഹത്തെ സംബന്ധിച്ച് ഇതു അവിശ്വസനീയ സ്‌കോര്‍ തന്നെയാണ്. ശരീരഭാരത്തില്‍ വരുത്തിയ വലിയ കുറവാണ് രോഹിത്തിനെ 'ഫിറ്റ്മാനാക്കി' മാറ്റിയത്.

കഴിഞ്ഞ മാസമാദ്യം രോഹിത്തിന്റെ ശരീരഭാരം 90നു മുകളില്‍ വരെയത്തിയിരുന്നു. എന്നാല്‍ ആഴ്ചകള്‍ നീണ്ട പരിശീലനത്തിലൂടെ 20 കിഗ്രാം കുറച്ച അദ്ദേഹത്തിന്റെ ശരീരഭാരം ഇപ്പോള്‍ 75 കിഗ്രം ആയിരിക്കുകയാണ്. വളരെ മെലിഞ്ഞ, യുവത്വം നിറഞ്ഞ ലുക്കില്‍ രോഹിത് ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കാനെത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

നവംബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാണ് അദ്ദേഹം അടുത്തതായി കളിക്കുക. അതിനു മുമ്പ് ഓസ്‌ട്രേലിയന്‍ എ ടീമുമായി ഈ മാസമാരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായി രോഹിത് കളി്‌ച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ഗില്ലിനു യോ-യോ ടെസ്റ്റില്‍ ലഭിച്ചിട്ടുള്ള സ്‌കോര്‍ 17.4 ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, മൂന്നാമത്തെ ശ്രമത്തിലാണ് അദ്ദേഹം ഫിറ്റ്‌നസ് പരീക്ഷ ജയിച്ചതെന്നും ഐഎംസജല്‍45 എന്ന യൂസര്‍ എക്‌സില്‍ കുറിച്ചിരിക്കുന്നു.

ROHIT SHARMA

Screenshot: X

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുറയ്ക്കും ഗില്ലിനേക്കാള്‍ മികച്ച സ്‌കോറാണ് യോ-യോ ടെസ്റ്റില്‍ ലഭിച്ചതെന്നും ഇതില്‍ അവകാശപ്പെടുന്നു. 18.1 സ്‌കോറുമായാണ് ബുംറ ഫിറ്റ്‌നസ് പരീക്ഷ പാസായത്. മറ്റൊരു മുന്‍നിര ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജും ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചെങ്കിലും ലിഭിച്ചിരിക്കുന്ന സ്‌കോര്‍ എത്രയാണെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റ് പൂര്‍ത്തിയാക്കാനെത്തിയത്. രോഹിത്, ഗില്‍, ബുംറ, സിറാജ് എന്നിവരെ കൂടാതെ ശര്‍ദ്ദുല്‍ ടാക്കൂര്‍, യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ തുടങ്ങിയവരും ഇവിടെ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പുതിയ സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് കോച്ച് അഡ്രിയാന്‍ ലെ റോക്‌സിന്റെ മേല്‍നോട്ടത്തിലായിരുന്നു താരങ്ങള്‍ക്കു യോ-യോ ടെസ്റ്റ് സംഘടിപ്പിച്ചത്.

ഫിറ്റ്‌നസ് പരിശോധനയില്‍ രോഹിത്തിനെ കൂടാതെ അദ്ഭുതപ്പെടുത്തിയ മറ്റൊരാള്‍ യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ്. യോ-യോ ടെസ്റ്റില്‍ ഏറ്റവുമധികം സ്‌കോര്‍ അദ്ദേഹത്തിനാണെന്നു അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റെവ്‌സ്‌പോര്‍ട്‌സിന്റെ മാധ്യമപ്രവര്‍ത്തകനായ രോഹിത് ജുഗ്ലാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ പ്രസിദ്ധിനു ലഭിച്ചിട്ടുള്ള സ്‌കോര്‍ എത്രയാണെന്നു അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

Story first published: Monday, September 1, 2025, 7:40 [IST]
Other articles published on Sep 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+