Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വാര്‍ണര്‍ കടന്ന് ഹിറ്റ്മാന്‍, ഇനി നമ്പര്‍ വണ്‍ ഓപ്പണര്‍!

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഫിഫ്റ്റിയുമായി ഇന്ത്യയുടെ ടോപ്‌സ്‌കോററായതോടെ വമ്പന്‍ നേട്ടത്തിന് അവകാശിയായിരിക്കുകയാണ് ഓപ്പണര്‍ രോഹിത് ശര്‍മ. 96 ബോളില്‍ 11 ബൗണ്ടറികളോടെ 66 റണ്‍സാണ് അദ്ദേഹം നേടിയത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സെടുത്ത ഓപ്പണറെന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്.

1

നേരത്തേ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരുന്നു തലപ്പത്തുണ്ടായിരുന്നത്. 948 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതാണ് രോഹിത് തിരുത്തിയെഴുതിയത്. ഹിറ്റ്മാന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ 956 റണ്‍സുണ്ട്.

വാര്‍ണറേക്കാള്‍ കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടമെന്നത് മറ്റൊരു പ്രത്യകതയാണ്. 948 റണ്‍സിനായി വാര്‍ണര്‍ക്കു 22 ഇന്നിങ്‌സുകള്‍ വേണ്ടി വന്നപ്പോള്‍ വെറും 15 ഇന്നിങ്‌സുകളിലാണ് രോഹിത് 956 റണ്‍സെടുത്തത്. 63.73 എന്ന മികച്ച ശരാശരിയിലാണ് രോഹിത് ഇത്രയും റണ്‍സെടുത്തത്. നാലു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.

രോഹിത്, വാര്‍ണര്‍ എന്നിവര്‍ കഴിഞ്ഞാല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ ഓപ്പണര്‍ ന്യൂസിലാന്‍ഡ് താരം ഡീന്‍ എല്‍ഗാറാണ്. 21 ഇന്നിങ്‌സുകളില്‍ നിന്നും 848 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുംണ്ട്. ഇംഗ്ലണ്ടിന്റെ ഡൊമിനിക്ക് സിബ്ലി 25 ഇന്നിങ്‌സ്, 832 റണ്‍സ്), ഇന്ത്യയുടെ മായങ്ക് അഗര്‍വാള്‍ (18 ഇന്നിങ്‌സ്, 810 റണ്‍സ്) എന്നിരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

Story first published: Thursday, February 25, 2021, 16:10 [IST]
Other articles published on Feb 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+