Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: റൂട്ടിന്റെ കസേര തെറിപ്പിച്ചിച്ച് ഹിറ്റ്മാന്‍! ഇനി രോഹിത് ഒന്നാമന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഇന്ത്യന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ തലപ്പത്ത്. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 49 റണ്‍സെടുത്തതോടെയാണ് ഹിറ്റ്മാന്‍ ഒന്നാംസ്ഥാനം പിടിച്ചെടുത്തത്. നേരത്തേ തലപ്പത്തുണ്ടായിരുന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ അദ്ദേഹം പിന്തള്ളുകയായിരുന്നു.

1

നാലു ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്‌സുകളിലായി 345 റണ്‍സോടെയാണ് രോഹിത് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടുന്നു. 57.50 എന്ന മികച്ച ശരാശരിയിലാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ ചെന്നൈയിലെ രണ്ടാംടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നേടിയ 161 റണ്‍സാണ്.

റൂട്ടാവത്തെ നാലു ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നു നേടിയത് 338 റണ്‍സാണ്. ഇംഗ്ലണ്ട് വന്‍ മാര്‍ജിനില്‍ ജയിച്ച ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലെ ഡബിള്‍ സെഞ്ച്വറിക്കു ശേഷം ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ 218 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്. ഇംഗ്ലണ്ട് ജയിച്ച ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

നാലാം ടെസ്റ്റിലെ മികച്ച ഇന്നിങ്‌സോടെ ടോപ്‌സ്‌കോറര്‍ ആവുന്നതിനൊപ്പം തന്നെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 1000 റണ്‍സും രോഹിത് പൂര്‍ത്തിയാക്കിയിരുന്നു. ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഓപ്പണറായി ഇതോടെ അദ്ദേഹം മാറുകയും ചെയ്തു. മാത്രമല്ല അജിങ്ക്യ രഹാനെയ്ക്കു ശേഷം ലോക ചാംപ്യന്‍ഷിപ്പില്‍ 1000 റണ്‍സ് തികച്ച രണ്ടാമത്തെ താരമായും ഹിറ്റ്മാന്‍ മാറി.

144 ബോളില്‍ ഏഴു ബൗണ്ടറികളോടെയാണ് അവസാന ടെസ്റ്റില്‍ രോഹിത് 49 റണ്‍സെടുത്തത്. തന്റെ പതിവുശൈലിയില്‍ നിന്നും വ്യത്യസ്തമായി വളരെ പതിഞ്ഞ രീതിയിലാണ് രോഹിത് ഈ മല്‍സരത്തില്‍ തുടങ്ങിയത്. അര്‍ഹിച്ച ഫിഫ്റ്റിക്ക് ഒരു റണ്‍സ് മാത്രമകലെ അദ്ദേഹത്തിനു കാലിടറുകയായിരുന്നു. ബെന്‍ സ്റ്റോക്‌സാണ് രോഹിത്തിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.

അതേസമയം, ഇംഗ്ലണ്ടിനെതിരേ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ് ഇന്ത്യ. 205 റണ്‍സിലേക്കു ബാറ്റ് വീശിയ ഇന്ത്യ രണ്ടാം ദിനം ചായക്കു പിരിയുമ്പോള്‍ ആറിന് 153 റണ്‍സെന്ന നിലയിലാണ്. നാലു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 52 റണ്‍സ് കൂടി വേണം. രോഹിത്തിനെക്കൂടാതെ റിഷഭ് പന്ത് (36*) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയത്.

Story first published: Friday, March 5, 2021, 14:22 [IST]
Other articles published on Mar 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+