For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി, കോലി, രോഹിത്; ആരാണ് ഫേവറിറ്റ് ക്യാപ്റ്റന്‍? തുറന്നു പറഞ്ഞ് റിങ്കു

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഫിനിഷിങിലെ പുതിയ സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന റിങ്കു സിങ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം വളരെ പെട്ടെന്നാണ് ടീമിലെ നിര്‍ണായക സാന്നിധ്യമായി മാറിയത്. വളരെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ പോലും ടീമിനെ വിജയിപ്പിക്കാനുള്ള കഴിവാണ് റിങ്കുവിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ഇപ്പാഴിതാ തന്റെ ഫേവറിറ്റ് ക്യാപ്റ്റനെയും ആരാധിക്കുന്ന ബാറ്ററെയും കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് റിങ്കു.

ഇഷ്ടപ്പെട്ട ക്യാപ്റ്റനും ബാറ്ററുമെല്ലാം ഒരാള്‍ തന്നെയാണെന്നതാണ് കൗതുകകരമായ കാര്യം. ന്യൂസ്24 സ്‌പോര്‍ട്‌സിനു (News24 Sports) നല്‍കിയ അഭിമുഖത്തിലാണ് ഫേവറിറ്റ് ക്യാപ്റ്റനെക്കുറിച്ച് റിങ്കു തുറന്നു പറഞ്ഞത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയോ, മറ്റൊരു മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോ അല്ല, മറിച്ച് നിലവിലെ ക്യാപ്റ്റനായ രോഹിത്താണ് ഫേവറിറ്റെന്നാണ് റിങ്കു വെളിപ്പെടുത്തിയത്. ഇതിനു പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

RINKU SINGH

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി തനിക്കു ഏറെ ഇഷ്ടമാണെന്നാണ് റിങ്കു പറയുന്നത്. രോഹിത് ഭയ്യയുടെ ക്യാപ്റ്റന്‍സി വളരെ ഇഷ്ടമാണ്. ടീമിനെ മികച്ച രീതിയിലാണ് അദ്ദേഹം മുന്നോട്ടു കൊണ്ടു പോവാറുള്ളതെന്നും താരം പറഞ്ഞു. ബാറ്ററെന്ന നിലയില്‍ താന്‍ കാണാന്‍ ഇഷ്ടപ്പെടുന്നതും രോഹിത്തിന്റെ പ്രകടനമാണെന്നു അദ്ദേഹം വ്യക്തമാക്കി.

രോഹിത് ഭയ്യയുടെ ബാറ്റിങ് ഗംഭീരമാണ്. വേറെ ലെവലെന്നു തന്നെ അദ്ദേഹത്തിന്റെ ബാറ്റിങിനെക്കുറിച്ചു പറയാം. രോഹിത്തിന്റെ ചില ഷോട്ടുകള്‍ കളിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും റിങ്കു ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു കീഴിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ റിങ്കു അരങ്ങേറിയത്. അയര്‍ലാന്‍ഡുമായി അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു ഇത്. കന്നി പരമ്പരയില്‍ തന്നെ ചില മികച്ച ഇന്നിങ്‌സുകളിലൂടെ അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ റിങ്കു ആദ്യമായി കളിച്ചത് ഈ വര്‍ഷം ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലായിരുന്നു. മിന്നുന്ന പ്രകടനം റിങ്കു കാഴ്ചവയ്ക്കുകയും ചെയ്തു. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ അദ്ദേഹം ഉറപ്പായും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു. റിസര്‍വ് ലിസ്റ്റിലാണ് അദ്ദേഹത്തിനു ഇടം പിടിക്കാനായത്.

ROHIT SHARMA

മികച്ച ഫിനിഷര്‍ കൂടിയായ റിങ്കുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴഞ്ഞതിനതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. രോഹിത്, ബുംറ എന്നിവരെക്കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍ എന്നിവരുടെ ക്യാപ്റ്റന്‍സിയിലും റിങ്കു ഇതിനകം കളിച്ചുകഴിഞ്ഞു.

റിങ്കുവിന്റെ അന്താരാഷ്ട്ര കരിയറിലേക്കു വന്നാല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലാണ് അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളത്. ടി20യില്‍ 23 മല്‍സരങ്ങളിലായി 17 ഇന്നിങ്‌സുകളില്‍ താരം ബാറ്റ് ചെയ്തിട്ടുണ്ട്. 59.71 എന്ന മികച്ച ശരാശരിയില്‍ 174.17 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 418 റണ്‍സും സ്‌കോര്‍ ചെയ്തു. രണ്ടു ഫിഫ്റ്റികള്‍ ഉള്‍പ്പെടെയാണിത്.

ഏകദിനത്തിലാവട്ടെ രണ്ടു മല്‍സരങ്ങള്‍ മാത്രമേ റിങ്കു കളിച്ചിട്ടുള്ളൂ. 27.5 ശരാശരിയില്‍ 55 റണ്‍സാണ് അദ്ദേഹം നേടിയത്. വൈകാതെ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറാമെന്ന പ്രതീക്ഷയിലാണ് 26കാരനായ റിങ്കു. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനൊപ്പം അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

Story first published: Tuesday, August 27, 2024, 7:32 [IST]
Other articles published on Aug 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+