
ശേഷം ഇതുവരെ ധോണി ക്രീസില്‍ ഇറങ്ങിയിട്ടില്ല. ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ ധോണി സൈനിക സേവനത്തിന് ഇറങ്ങിയിരുന്നു. ഇതിനായി രണ്ടുമാസക്കാലം താരം അവധിയെടുക്കുകയുണ്ടായി.
ഈ കാലത്താണ് ടീം ഇന്ത്യ കരീബിയന്‍ പര്യടനം നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പര തൂത്തുവാരിയ ശേഷം ടീം ഇന്ത്യ ഹോം സീസണിന് തയ്യാറെടുക്കവെ തന്നെ ടീമിലേക്ക് പരിഗണിക്കരുതെന്ന് ധോണി ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴെല്ലാം ധോണി ഈ 'പല്ലവി' തുടര്‍ന്നു. ഇതോടെ സെലക്ടര്‍മാരും തീരുമാനമെടുത്തു, ധോണിയെ ചുറ്റിപ്പറ്റി ടീം തിരഞ്ഞെടുക്കേണ്ടെന്ന്. യുവതാരം റിഷഭ് പന്തിനെയാണ് ധോണിക്ക് പകരക്കാരനായി ടീമില്‍ സെലക്ടര്‍മാര്‍ കാണുന്നത്. ഇക്കാരണത്താല്‍ പന്തിന് മേലുള്ള സമ്മര്‍ദ്ദവുമേറെ. എന്നാല്‍ ഇതിനിടെ കെഎല്‍ രാഹുലും അപ്രതീക്ഷിതമായി വിക്കറ്റ് കീപ്പര്‍ ചിത്രത്തിലേക്ക് കടന്നുവന്നതോടെ ടീമില്‍ ധാണിക്ക് തിരിച്ചുവരാന്‍ കഴിയുമോ? ആരാധകര്‍ക്ക് ആശങ്കയുണ്ട്.
Most Read: 'കരച്ചിലിന്റെ വക്കോളം എത്തി', അറിയാം ഹര്‍ഭജനെ വിഷമിപ്പിച്ച ബാറ്റ്‌സ്മാന്മാരെ

ട്വന്റി-20 ലോകകപ്പ് വൈകാതെ നടക്കാനിരിക്കുകയാണ്. ഇതിന് മുമ്പ് മഹേന്ദ്ര സിങ് ധോണി എങ്ങനെ തിരിച്ചെത്തും? നടക്കാനിരുന്ന ഐപിഎല്‍ 13 ആം പതിപ്പിലായിരുന്നു പ്രതീക്ഷ മുഴുവന്‍. എന്നാലോ, കൊറോണ ഭീതി കാരണം ഐപിഎല്‍ നടക്കുമോ എന്ന സംശയത്തിലാണ് ബിസിസിഐ. ഇതോടെ ധോണിയുടെ തിരിച്ചുവരവും കുഴങ്ങിനില്‍ക്കുകയാണ്. പത്തു മാസത്തോളമായി ധോണി ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട്. താരത്തെ കുറിച്ച് യാതൊരു അറിവുമില്ല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഹര്‍ഭജന്‍ സിങ്ങുമായി നടത്തിയ ചര്‍ച്ചയില്‍ രോഹിത് ശര്‍മയും ഇക്കാര്യം പറയുന്നു.

'ധോണിയെ പറ്റി യാതൊരു വിവരവുമില്ല. കഴിഞ്ഞ ജൂലായിലാണ് അദ്ദേഹം അവസാനമായി ക്രിക്കറ്റ് കളിച്ചത്. ശേഷമിതുവരെ ധോണിക്ക് എന്തു സംഭവിച്ചെന്ന കാര്യത്തില്‍ പിടിപാടില്ല', രോഹിത് ശര്‍മ അറിയിച്ചു.
'ക്രിക്കറ്റ് കളിക്കാത്തപ്പോള്‍ ധോണി റഡാറില്‍ നിന്നേ മറയും. ധോണിയെക്കുറിച്ച് അറിയണമെന്നുള്ളവര്‍ അദ്ദേഹത്തെ നേരിട്ടു ചെന്നുകാണണം. ധോണി റാഞ്ചിയിലാണെന്ന് ഏവര്‍ക്കുമറിയാമല്ലോ. ലോക്ക് ഡൗണ്‍ കഴിഞ്ഞ് പോകുന്നവരുണ്ടെങ്കില്‍ ധോണിയോട് ചോദിക്കണം, ഇനിയെന്ത് ചെയ്യുമെന്ന്, ഇനി കളിക്കാന്‍ കഴിയുമോ എന്നൊക്കെ', നര്‍മം ചാലിച്ച് രോഹിത് ശര്‍മ പറഞ്ഞു.

നേരത്തെ, ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയും ധോണിയുടെ കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ഐപിഎല്ലിന് ശേഷം ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് ശാസ്ത്രിയുടെ പക്ഷം. ഇത്രയും നാള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന സ്ഥിതിക്ക് ടീമില്‍ ധോണി തിരിച്ചെത്താന്‍ സാധ്യത കുറവാണെന്ന് സുനില്‍ ഗവാസ്‌കറും കപില്‍ ദേവും സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications