കീഴില്‍ കളിച്ചവരില്‍ മികച്ച ക്യാപ്റ്റന്‍മാര്‍ രണ്ടു പേര്‍, ധോണിയില്ല! തിരഞ്ഞെടുത്ത് വാട്‌സന്‍
സിഡ്‌നി: കരിയറില്‍ താന്‍ ഇതുവരെ കീഴില്‍ കളിച്ചിട്ടുള്ളവരില്‍ മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍. ഐപിഎല്ലില്‍ നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരം കൂടിയാണ് 38കാരന്‍. രണ്ടു ക്യാപ്റ്റന്‍മാരെയാണ് തന്റെ ഫേവറിറ്റുകളായി വാട്‌സന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
അക്കൂട്ടത്തില്‍ നിലവിലെ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.
2018ല്‍ ധോണിക്കു കീഴില്‍ സിഎസ്‌കെയോടൊപ്പം കിരീടവിജയത്തില്‍ പങ്കാളിയായ താരമാണ് വാട്‌സന്‍. ടീമിന്റെ കിരീടനേട്ടത്തില്‍ അന്നു അദ്ദേഹം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. 2002ല്‍ ഓസീസിനായി അന്താരാഷ്ട്ര കരിയറില്‍ അരങ്ങേറിയ വാട്‌സന്‍ മികച്ച പേസറെന്ന നിലയിലാണ് തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടാണ് ബാറ്റിങിലും കസറി താരം ഓള്‍റൗണ്ടര്‍ പദവിയിലെത്തിയത്.

ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങിനെയും ഓസീസിന്റെ തന്നെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണുമാണ് താന്‍ ഇതുവരെ കളിച്ചിട്ടുള്ള ക്യാപ്റ്റന്മാരില്‍ ഏറ്റവും മിടുക്കരെന്നു വാട്‌സന്‍ ചൂണ്ടിക്കാട്ടി.
തന്നില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരുന്നത് എങ്ങനെയെന്നു പോണ്ടിങിന് നന്നായി അറിയാമായിരുന്നു. ശരിക്കുമൊരു പ്രതിഭാസമായിരുന്നു അദ്ദേഹം. ചില മികച്ച ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ കളിക്കാനായത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും വാട്‌സന്‍ പറഞ്ഞു.

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് അപ്രതീക്ഷിത ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു വാട്‌സന്‍. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്.
വോണിനു കീഴില്‍ രാജസ്ഥാനു വേണ്ടി നാലു വര്‍ഷം താന്‍ കളിച്ചു. പോണ്ടിങിനെപ്പോലെ തന്നെ ക്യാപ്റ്റന്‍സിയില്‍ മറ്റൊരു പ്രതിഭാസമായിരുന്നു വോണ്‍. കളിക്കളത്തിന് അകത്തും പുറത്തും മിടുക്കനായിരുന്നു അദ്ദേഹമെന്നും വാട്‌സന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തന്‍റെ നിലവിലെ ഐപിഎല്‍ ക്യാപ്റ്റന്‍ ധോണിയെക്കുറിച്ച് ഒരു പരാമര്‍ശം പോലും വാട്സനില്‍ നിന്നുണ്ടായില്ല.

തന്നെ സംബന്ധിച്ചു ഏറ്റവും മികച്ച ക്യാപ്റ്റന്‍മാര്‍ ആരൊക്കെയെന്നു ചോദിച്ചാല്‍ പോണ്ടിങ്, വോണ്‍ എന്നിങ്ങനെയായിരിക്കും ഉത്തരം. തന്നില്‍ നിന്നും ഏറ്റവും മികച്ചത് പുറത്തു കൊണ്ടു വരാന്‍ എന്തൊക്കെ ചെയ്യണമെന്നു കൃത്യമായി അറിയാവുന്ന രണ്ടു ക്യാപ്റ്റന്‍മാരാണ് ഇരുവരും. അതുകൊണ്ടു തന്നെയാണ് ഇവര്‍ വളരെ സ്‌പെഷ്യലായി മാറുന്നതെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വീഡിയോയില്‍ വാട്‌സന്‍ വ്യക്തമാക്കി. തന്ത്രങ്ങള്‍ മെനയുന്നതിലും താരങ്ങളെ കൈകാര്യം ചെയ്യുന്നതിലും ഇരുവര്‍ക്കും പ്രത്യേക കഴിവുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയുടെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു വോണെങ്കില്‍ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായിരുന്നു പോണ്ടിങ്. ഇരുവരും ഒരുമിച്ച് കളിച്ചിരുന്ന കാലം ഓസീസിന്റെ സുവര്‍ണ കാലഘട്ടമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications