Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിഡ്‌നിയിലെ 'സിംപിള്‍' പുറത്താവല്‍, രോഹിത്തിന് സംഭവിച്ചതെന്ത്? ഓജ പറയും

ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ സമനിലയില്‍ കലാശിച്ച മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ പുറത്താവല്‍ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. രണ്ടിന്നിങ്‌സുകളിലും മികച്ച തുടക്കം ലഭിച്ച ശേഷമായിരുന്നു അനാവശ്യ ഷോട്ടുകള്‍ കളിച്ച് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. കുറേക്കൂടി ക്ഷമ കാണിച്ച് ക്രീസില്‍ നിന്നിരുന്നെങ്കില്‍ വലിയ ഇന്നിങ്‌സുകള്‍ അദ്ദേഹത്തിനു കളിക്കാനാവുമായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ രോഹിത്തിന്റെ ഷോട്ട് സെലക്ഷനെ ന്യായീകരിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. എവിടെയാണ് രോഹിത്തിനു പിഴച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

1

സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ജോഷ് ഹേസല്‍വുഡിനായിരുന്നു രോഹിത്തിന്റെ വിക്കറ്റ്. സ്വന്തം ബൗളിങില്‍ അദ്ദേഹത്തെ ഓസീസ് പേസര്‍ പിടികൂടുകയായിരുന്നു. രണ്ടാമിന്നിങ്‌സിലാവട്ടെ മികച്ചൊരു ഫിഫ്റ്റി തികച്ച ശേഷമായിരുന്നു രോഹിത് മോശം ഷോട്ട് കളിച്ച് വിക്കറ്റ് പാഴാക്കിയത്. പാറ്റ് കമ്മിന്‍സിന്റെ ഷോട്ട് ബോളിനെതിരേ പുള്‍ ഷോട്ടിന് ശ്രമിച്ച അദ്ദേഹം ഫൈന്‍ ലെഗില്‍ ക്യാച്ച് ചെയ്യപ്പെടുകയായിരുന്നു.

വലിയൊരു ബ്രേക്കിനു ശേഷമുള്ള രോഹിത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു സിഡ്‌നി ടെസ്റ്റ്. ഇതും ഐപിഎല്ലിന്റെ 'ഹാങോവറുമാണ്' അദ്ദേഹത്തിനു സിഡ്‌നിയില്‍ തിരിച്ചടിയായതെന്നു ഓജ വ്യക്തമാക്കി. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. കുറച്ചു കാലത്തിനു ശേഷമാണ് രോഹിത് കളിക്കാനിറങ്ങിയത്. യുഎഇയിലെ ഐപിഎല്ലിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. ചില സമയങ്ങളില്‍ നിങ്ങള്‍ എത്ര തന്നെ അടക്കി നിര്‍ത്താന്‍ ശ്രമിച്ചാലും ജന്‍മവാസന അതു മറികടന്നു പുറത്തുവരും. അങ്ങനെ രണ്ടു സന്ദര്‍ഭങ്ങളിലാണ് രോഹിത് സിഡ്‌നിയില്‍ അത്തരം ഷോട്ടുകള്‍ കളിച്ചതെന്നും ഓജ പറയുന്നു.

2

സിഡ്‌നി ടെസ്റ്റില്‍ ക്ലിക്കായ രോഹിത്- ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് സഖ്യത്തെ ഓജ പുകഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ 70ഉം രണ്ടാമിന്നിങ്‌സില്‍ 71ഉം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോടിക്കായിരുന്നു. നീണ്ട 30-40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ ഇന്ത്യക്കു രണ്ടിന്നിങ്‌സുകളിലും ഓപ്പണിങ് വിക്കറ്റില്‍ ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പടുത്തുയര്‍ത്താനായത്. ശുഭ്മാന്‍ ഗില്‍ ഭാവി വാഗ്ദാനമാണ്. ഇതിഹാസങ്ങളെല്ലാം വലിയ മതിപ്പോടെയാണ് അവനെക്കുറിച്ച് സംസാരിക്കുന്നത്. എല്ലാവരും ഗില്ലിന്റെ കഴിവ് കണ്ടു കഴിഞ്ഞു. ഇനി അതു നിലനിര്‍ത്തുന്നതിനൊപ്പം കഠിനാധ്വാനം ചെയ്യുകയും ഒപ്പം കരിയര്‍ ദീര്‍ഘിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. ഇതു വെറും തുടക്കം മാത്രമാണെന്നും ഓജ വിശദമാക്കി.

Story first published: Thursday, January 14, 2021, 19:39 [IST]
Other articles published on Jan 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+