Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്തിന് ഹിറ്റായേ തീരൂ! ഇല്ലെങ്കില്‍ മായങ്ക് വരും- രണ്ടാം ടെസ്റ്റ് നിര്‍ണായകം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ശനിയാഴ്ച ഇന്ത്യ ഇറങ്ങാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഫോമിനെക്കുറിച്ചാണ്. ഹിറ്റ്മാന്‍ ഇത്തവണയെങ്കിലും ഹിറ്റായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്കു ടീം മാനേജ്‌മെന്റ് നീങ്ങിയേക്കും.

നാട്ടില്‍ 100ന് അടുത്ത് ബാറ്റിങ് ശരാശരിയുള്ള മായങ്ക് അഗര്‍വാളിന് ഇപ്പോള്‍ പ്ലെയിങ് ഇലവനില്‍ ഇടമില്ല. രോഹിത് രണ്ടാം ടെസ്റ്റിലും നിറംമങ്ങിയാല്‍ മായങ്കിനെ തിരിച്ചുവിളിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കും. രണ്ടാം ടെസ്റ്റില്‍ രോഹിത് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് ആരാധകരും ടീം മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്.

ഐപിഎല്ലിനിടെയേറ്റ പരിക്ക്

ഐപിഎല്ലിനിടെയേറ്റ പരിക്ക്

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ രോഹിത്തിന്റെ കണംകാലിനു പരിക്കേറ്റിരുന്നു. ഇതില്‍ നിന്നും മോചിതനായി മടങ്ങിയെത്തിയ ശേഷം അദ്ദേഹത്തിന്റെ ബാറ്റിങ് ഫോമില്‍ ഇടിവുണ്ടായിണ്ട്.
അതിനു ശേഷം കളിച്ച ആറു ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ രോഹിത് നേടിയിട്ടുള്ളൂ. ആറു ഇന്നിങ്‌സുകളിലെ സമ്പാദ്യം 147 റണ്‍സാണ്. ഉയര്‍ന്ന സ്‌കോറാവട്ടെ 52 റണ്‍സും. ടെസ്റ്റില്‍ കഴിഞ്ഞ എട്ടു ഇന്നിങ്‌സുകളിലെ കണക്കെടുത്താല്‍ രോഹിത്തിന്റെ ഒരേയൊരു ഫിഫ്റ്റി കൂടിയാണിത്.

വിക്കറ്റ് വലിച്ചെറിയുന്നു

വിക്കറ്റ് വലിച്ചെറിയുന്നു

രോഹിത് കളിച്ച മിക്ക ഇന്നിങ്‌സുകളിലും മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ തീര്‍ത്തും അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നുവെന്നതാണ് അദ്ദേഹത്തിനെതിരേയുള്ള പരാതി. ഓപ്പണിങ് പാര്‍ട്‌നറും യുവ താരവുമായ ശുഭ്മാന്‍ ഗില്‍ ക്രീസിന്റെ മറുവശത്ത് ക്ഷമാപൂര്‍വ്വം ബാറ്റ് ചെയ്യുമ്പോള്‍ ഏറെ അനുഭവസമ്പത്തുള്ള രോഹിത് ധൃതി കാണിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്നതിനെതിനെതിരേ വിമര്‍ശനം ശക്തമാണ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മാത്രമല്ല കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിച്ച രണ്ടു ടെസ്റ്റുകളിലും രോഹിതിന്റെ ഷോട്ട് സെലക്ഷനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

മായങ്കിന്റെ പ്രകടനം

മായങ്കിന്റെ പ്രകടനം

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ മാത്രമേ മായങ്കിനെ ഇന്ത്യ കളിപ്പിച്ചിരുന്നുള്ളൂ. ഇവയില്‍ വലിയ സ്‌കോര്‍ കണ്ടെത്തുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. രോഹിത് മൂന്നാം ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തിയതോടെ മായങ്കിനെ ഇന്ത്യ ഒഴിവാക്കുകയുമായിരുന്നു.
എങ്കിലും 2018ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ശേഷം മികച്ച പ്രകടനമാണ് മായങ്ക് നടത്തിയിട്ടുള്ളത്. ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്നു സെഞ്ച്വറികളുമടക്കം 14 ടെസ്റ്റുകളില്‍ നിന്നും 45.73 ശരാശരിയില്‍ മായങ്ക് 1052 റണ്‍സെടുത്തിട്ടുണ്ട്. നാട്ടിലെ കണക്കുകള്‍ നോക്കിയാല്‍ മായങ്കിന്റെ ബാറ്റിങ് ശരാശരി 99.5 ആണ്. നാട്ടില്‍ അഞ്ചു ടെസ്റ്റുകളില്‍ നിന്നും മൂന്നു സെഞ്ച്വറികളടക്കം താരം വാരിക്കൂട്ടിയത് 597 റണ്‍സാണ്. 243 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Friday, February 12, 2021, 11:27 [IST]
Other articles published on Feb 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+