Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോദിയെ കാണാന്‍ രോഹിത് ശര്‍മ പാര്‍ലമെന്റ് ഹൗസില്‍, എന്താണ് കാര്യം?

ദില്ലി: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ വേണ്ടി പാര്‍ലമെന്റ് ഹൗസിലെത്തി. മോദിയെ കാണാനെത്തിയത് കൊണ്ട് രോഹിത് ശര്‍മ ബി ജെ പിയില്‍ ചേരുന്നു എന്നൊന്നും കരുതല്ലേ. വിവാഹം ക്ഷണിക്കാന്‍ വേണ്ടിയാണ് രോഹിത് മോദിയെ കാണാനെത്തിയത്.

ബുധനാഴ്ചയാണ് രോഹിത് പാര്‍ലമെന്റ് ഹൗസിലെത്തി മോദിയെ വിവാഹത്തിന് ക്ഷണിച്ചത്. ഡിസംബര്‍ 13 നാണ് രോഹിത് ശര്‍മയുടെ വിവാഹം. സ്‌പോര്‍ട്‌സ് മാനേജരായ റിതിക സജ്‌ദേശ് ആണ് രോഹിതിന്റെ വധു. ജൂണ്‍ 4നായിരുന്നു രോഹിത് - റിതിക വിവാഹ നിശ്ചയം.

താരവിവാഹം അടുത്താഴ്ച

താരവിവാഹം അടുത്താഴ്ച

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ സെന്‍സേഷനാണ് രോഹിത് ശര്‍മ. കാമുകി റിതിക സജ്‌ദേശുമായുള്ള രോഹിതിന്റെ വിവാഹം ഡിസംബര്‍ 13നാണ്.

പ്രധാനമന്ത്രിക്ക് ക്ഷണം

പ്രധാനമന്ത്രിക്ക് ക്ഷണം

വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനാണ് രോഹിത് പാര്‍ലമെന്റ് ഹൗസിലെത്തിയത്. കറുത്ത സ്യൂട്ടില്‍ എത്തിയ രോഹിത് മോദിക്ക് ബൊക്കെ കൈമാറി.

ടെസ്റ്റ് കളിക്കാന്‍ ദില്ലിയില്‍

ടെസ്റ്റ് കളിക്കാന്‍ ദില്ലിയില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടെസ്റ്റ് കളിക്കാനാണ് രോഹിത് ദില്ലിയിലെത്തിയത്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ രോഹിത് കളിച്ചിരുന്നില്ല.

കെനിയയിൽ

കെനിയയിൽ

രോഹിത് ശർമയും റിതികയും കെനിയയിലെ നെയ്റോബിയിൽ പോലീസുകാർക്കൊപ്പം

 ഇപ്പോള്‍ ഇതാണോ ഫാഷന്‍

ഇപ്പോള്‍ ഇതാണോ ഫാഷന്‍

നേരത്തെ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും മോദിയെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ദില്ലിയില്‍ വെച്ച് നടന്ന വിവാഹറിസപ്ഷന് മോദി എത്തുകയും ചെയ്തു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Thursday, December 3, 2015, 12:42 [IST]
Other articles published on Dec 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+