സേവാഗ് – ഗംഭീര്‍ റെക്കോര്‍ഡ് ഇനി പഴങ്കഥ, ചരിത്രം കുറിച്ച് രോഹിത് – അഗര്‍വാള്‍ സഖ്യം
വിശാഖപട്ടണം: ടെസ്റ്റില്‍ ആദ്യമായിട്ടാണ് രോഹിത് ശര്‍മ്മ ഓപ്പണറാവുന്നത്. പുതിയ റോളില്‍ താരം കടന്നുവന്നപ്പോഴോ, റെക്കോര്‍ഡുകള്‍ കെട്ടഴിഞ്ഞു വീഴുകയാണ്. ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ മായങ്ക് അഗര്‍വാളുമായി ചേര്‍ന്ന് രോഹിത് ശര്‍മ്മ പടുത്തുയര്‍ത്തിയ 317 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ട് 15 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡിന് തിരശ്ശീലയിട്ടിരിക്കുന്നു. 2004 നവംബര്‍ 20 -ന് കാന്‍പൂരില്‍ വെച്ച് വിരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും കുറിച്ച 260 റണ്‍സിന്റെ ചരിത്രമാണ് ഇന്ന് പഴങ്കഥയായത്.

ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യന്‍ ഓപ്പണിങ് ജോടി നേടിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടായി വിശാഖപട്ടണത്തെ പ്രകടനം അറിയപ്പെടും.
ഇത് മൂന്നാം തവണയാണ് പ്രോട്ടീസിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഇരട്ട സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ് കണ്ടെത്തുന്നത്. ഇതേസമയം, 2008 മാര്‍ച്ച് 26 -ന് ചെന്നൈയില്‍ വെച്ച് വിരേന്ദര്‍ സേവഗും വസീം ജാഫറും രേഖപ്പെടുത്തിയ 392 റണ്‍സ് കൂട്ടുകെട്ട് ഇപ്പോഴും തകര്‍ക്കപ്പെടാതെ കിടക്കുകയാണ്.

ഈ മത്സരത്തിലാണ് സേവാഗ് ഐതിഹാസികമായി 319 റണ്‍സ് നേടിയത്. അന്ന് സേവാഗിന് കൂട്ടായി ഇറങ്ങിയ വസീം ജാഫര്‍ കുറിച്ചത് 73 റണ്‍സും. എന്തായാലും ഈ റെക്കോര്‍ഡ് കൈയ്യെത്തിപ്പിടിക്കാന്‍ രോഹിത് ശര്‍മ്മ - മായങ്ക് അഗര്‍വാള്‍ സഖ്യത്തിനായില്ല.
രണ്ടാം ദിനം ആദ്യ സെഷനില്‍ രോഹിത് ശര്‍മ്മ പുറത്താവുകയായിരുന്നു. കേശവ് മഹാരാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് രോഹത്തിനെ സ്റ്റംമ്പ് ചെയ്യുകയായിരുന്നു.
ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഓപ്പണിങ് തുടക്കം സെഞ്ച്വറിയോടെ... രഹസ്യമെന്ത്? രോഹിത് പറയുന്നു

244 പന്തില്‍ 176 റണ്‍സുമായാണ് താരത്തിന്റെ മടക്കം. ആറു സിക്‌സും 23 ബൗണ്ടറികളും രോഹിത് ശര്‍മ്മയുടെ ഇന്നിങ്‌സിലുണ്ട്. സ്‌ട്രൈക്ക് റേറ്റ് 72.13. രോഹിത്തിന് ശേഷമെത്തിയ പൂജാരയെ വെര്‍നോണ്‍ ഫിലാണ്ടര്‍ പുറത്താക്കിയതോടെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് എന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യ. മായങ്ക് അഗര്‍വാളും നായകന്‍ വിരാട് കോലിയും ക്രീസിലുണ്ട്. 271 പന്തില്‍ 138 റണ്‍സാണ് മായങ്കിന്റെ സമ്പാദ്യം. ഇതില്‍ മൂന്നു സിക്‌സും 16 ബൗണ്ടറികളും ഉള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications