For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാം ടെസ്റ്റ്: ബിന്നി പോകും ശര്‍മ വരും

സൗത്താംപ്ടണ്‍: ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഞായറാഴ്ച സൗത്താംപ്ടണില്‍ തുടങ്ങും. ആദ്യ ടെസ്റ്റുകളില്‍ വേണ്ടത്ര ഫോമിലെത്താത്ത സ്റ്റുവര്‍ട്ട് ബിന്നിക്ക് പകരം മധ്യനിര ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ ടീമിലെത്തിയേക്കുമെന്നാണ് സൂചന. ഓള്‍റൗണ്ടറായ ബിന്നി പരമ്പരയില്‍ ഇതുവരെ വെറും 20 ഓവറുകള്‍ മാത്രമേ പന്തെറിഞ്ഞുള്ളൂ. ലോര്‍ഡ്‌സിലെ രണ്ടാമിന്നിംഗ്‌സില്‍ ബിന്നിക്ക് പന്തേ കിട്ടിയില്ല.

ആദ്യ ടെസ്റ്റ് സമനിലയിലാക്കി ഇന്ത്യയുടെ ഹീറോയായ ബിന്നി രണ്ടാം ടെസ്റ്റില്‍ പൂര്‍ണ പരാജയമായിരുന്നു. ബാറ്റിംഗില്‍ എട്ടാമതിറങ്ങുകയും വലപ്പോഴും മാത്രം പന്ത് കൈയ്യില്‍ കിട്ടുകയും ചെയ്ത ബിന്നിക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു എന്നതാണ് സത്യം. ബിന്നിക്ക് പകരം ഒരു ബാറ്റ്‌സ്മാനെയോ ബൗളറെയോ എടുക്കാനാവും ഇന്ത്യ തുനിയുക. രോഹിത് ശര്‍മ അല്ലെങ്കില്‍ അശ്വിന്‍, ആരെങ്കിലുമൊരാള്‍ ബിന്നിക്ക് പകരം വന്നേക്കും.

rohit-sharma

ആന്‍ഡേഴ്‌സനുമായി കലഹിച്ച രവീന്ദ്ര ജഡേജയ്ക്ക് മാച്ച് ഫീസിന്റെ 50 ശതമാനം പിഴ കിട്ടിയത് ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് തല്‍ക്കാലം പ്രശ്‌നങ്ങളൊന്നുമില്ല. ഓപ്പണര്‍ വിജയ്, അജിന്‍ക്യ രഹാനെ, പൂജാര എന്നിവര്‍ക്കൊപ്പം വാലറ്റത്തിന്റെ ബാറ്റിംഗ് കൂടിയായതോടെ ഇന്ത്യ ശക്തമാണ്. കോലിയും ധവാനും കൂടി ഫോമിലെത്തണം. ബൗളിംഗിലും ഇന്ത്യയ്ക്ക് വേവലാതിയില്ല.

എന്നാല്‍ ഇംഗ്ലണ്ടിന്റെ സ്ഥിതി അതല്ല. ബാറ്റിംഗിലെ ഫോമൗട്ടിനൊപ്പം കളിയും കൂടി തോറ്റതോടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കുക്കിന്റെ സ്ഥിതി പരിതാപകരമാണ്. ഏത് നിമിഷവും ടീമില്‍ നിന്നും പുറത്തുപോകും എന്ന നിലയിലാണ് കുക്ക്. മാറ്റ് പ്രയോറിനെ മാറ്റി ജോസ് ബട്‌ലറെ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് കീപ്പറാക്കിയിട്ടുണ്ട്. കുക്കിന് പുറമേ സീനിയര്‍ താരമായ ഇയാന്‍ ബെല്ലും ഫോമിലല്ല.

Story first published: Saturday, July 26, 2014, 13:51 [IST]
Other articles published on Jul 26, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+