
രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍
രോഹിത് ശര്‍മയും കെ എല്‍ രാഹുലും കൂടി സൃഷ്ടിച്ച 165 റണ്‍സ് കൂട്ടുകെട്ടാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഓപ്പണിങ്ങിലാണ് ഈ കൂട്ടുകെട്ട് പിറന്നത്. രോഹിത് ശര്‍മ 43 പന്തില്‍ 12 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 118 റണ്‍സ് നേടിയപ്പോള്‍ കെ എല്‍ രാഹുല്‍ 49 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സും നേടി. രാഹുല്‍ പുറത്താവുമ്പോള്‍ 165 റണ്‍സിന്റെ കൂട്ടുകെട്ട് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നു. ഇന്ത്യ അഞ്ച് വിക്കറ്റിന് 260 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 172ന് പുറത്തായി. 88 റണ്‍സിന്റെ ജയം ഇന്ത്യ നേടുകയും ചെയ്തു.

രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍
ഈ റെക്കോഡ് പട്ടികയില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ്. രണ്ട് പേരും ചേര്‍ന്ന് അയര്‍ലന്‍ഡിനെതിരേ 160 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഓപ്പണിങ്ങിലായിരുന്നു ഈ പ്രകടനം. രോഹിത് 61 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 97 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 45 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 74 റണ്‍സും നേടി. ശിഖര്‍ ധവാനെ കെവിന്‍ ഒബ്രിയാന്‍ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 160 റണ്‍സാണ് ഉണ്ടായിരുന്നത്.

രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍
ഈ റെക്കോഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്തും ശിഖര്‍ ധവാന്‍ - രോഹിത് ശര്‍മയാണ്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഓപ്പണിങ്ങില്‍ സൃഷ്ടിച്ചത്. രോഹിത് 55 പന്തില്‍ ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 80 റണ്‍സ് നേടിയപ്പോള്‍ ധവാന്‍ 52 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 80 റണ്‍സാണ് നേടിയത്. ശിഖര്‍ ധവാന്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. രോഹിത്തിന്റെ സ്‌ട്രൈക്കറേറ്റ് 145. 45 ഉം ധവാന്റേത് 153.84 ഉുമായിരുന്നു.

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍
ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത് രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ കൂട്ടുകെട്ടാണ്. 2021ലെ ടി20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ 140 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 74 റണ്‍സ് രോഹിത് നേടിയപ്പോള്‍ 48 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സുമാണ് രാഹുല്‍ നേടിയത്. പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരേ ഇരുവരുടെയും കൂട്ടുകെട്ട് ക്ലിക്കായില്ലെങ്കിലും ചെറിയ ടീമുകള്‍ക്കെതിരേ ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഇരു താരങ്ങളും നടത്തിയത്.

രോഹിത് ശര്‍മ - വിരാട് കോലി
അഞ്ചാം സ്ഥാനത്ത് വിരാട് കോലി - രോഹിത് ശര്‍മ കൂട്ടുകെട്ടാണ്. 138 റണ്‍സാണ് ഇരുവരും തമ്മില്‍ സൃഷ്ടിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് ഈ കൂട്ടുകെട്ട് പിറന്നത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഇത്. രോഹിത് 66 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 106 റണ്‍സ് നേടിയപ്പോള്‍ വിരാട് കോലി 27 പന്തില്‍ 1 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 43 റണ്‍സാണ് നേടിയത്.


Click it and Unblock the Notifications
