Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് മോശം ക്യാപ്റ്റന്‍! ലോകകപ്പ് നേടില്ല, ബാറ്റിങും അബദ്ധം, ആഞ്ഞടിച്ച് മുന്‍ താരം

ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം രംഗത്ത്. ഓസീസിന്റെ മുന്‍ ഓപ്പണര്‍ ഗ്രെഗ് ബ്ലെവറ്റാണ് അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും ബാറ്റിങുമെല്ലാം വളരെ മോശമാണെന്നും നായകനായതു കൊണ്ടു മാത്രമാണ് ഇപ്പോഴും ടീമില്‍ തുടരുന്നതെന്നുമാണ് ബ്ലെവറ്റിന്റെ അഭിപ്രായം.

ഐസിസിയുടെ ഏകദിന ലോകകപ്പില്‍ അടുത്ത മാസം ഇന്ത്യന്‍ ടീമിനെ നയിക്കാനിരിക്കെയാണ് രോഹിത്തിനെ അധിക്ഷേപിക്കുന്ന തരത്തില്‍ മുന്‍ ഓസീസ് താരം അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. നിലവില്‍ ഏഷ്യാ കപ്പില്‍ ദേശീയ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് ഹിറ്റ്മാന്‍.

ROHIT SHARMA

അതിനു ശേഷമാണ് ക്യാപ്റ്റനെന്ന നിലയില്‍ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായ ലോകകപ്പ് രോഹിത്തിനെ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റ് സ്വന്തം നാട്ടിലായതിനാല്‍ തന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും ആരാധകരും ബിസിസിഐയും രോഹിത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യക്കു ലോക കിരീടം നേടിക്കൊടുക്കാനായില്ലെങ്കില്‍ അതു രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ ബാധിച്ചേക്കും. ടീമിനു കിരീടം നേടാന്‍ സാധിക്കാതെ വന്നാല്‍ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മാറ്റാനുള്ള സാധ്യത കൂടുതലാണ്. 2021ലെ ടി20 ലോകകപ്പിനു ശേഷമാണ് വിരാട് കോലി നായക സ്ഥാനമൊഴിഞ്ഞതോടെ രോഹിത്തിനു ഈ റോള്‍ ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയായിരുന്നു അദ്ദേഹത്തിനു കീഴില്‍ ടീം കളിച്ച രണ്ടു പ്രധാന ടൂര്‍ണമെന്റുകള്‍. രണ്ടിലും ടീം ഫൈനല്‍ പോലും കാണാതെ പുറത്താവുകയും ചെയ്തു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും രോഹിത്തിനു കീഴില്‍ ടീം തോല്‍വിയേറ്റു വാങ്ങി.

ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ കാര്യത്തില്‍ തനിക്കു ആശങ്കയുണ്ടെന്നു ഗ്രെഗ് ബ്ലെവറ്റ് പറയുന്നു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് അവിടെ പിടിച്ചു തൂങ്ങി നില്‍ക്കുകയാണ്. ഏകദിന ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോഴേക്കും ഒരു നീക്കം നടത്തുമെന്നായിരുന്നു ഞാന്‍ കരുതിയത്.

രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിലനിര്‍ത്തി ഇന്ത്യ വീണ്ടും തെറ്റ് ചെയ്തുവെന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യ എല്ലായ്‌പ്പോഴും ലോകകപ്പുകളില്‍ കളിക്കുകയും അതു നേടിയെടുക്കാന്‍ കഴിയാതെ നിരാശരാവുകയും ചെയ്യും. രോഹിത് ഇപ്പോഴും ക്യാപ്റ്റനായി തുടരുന്നതില്‍ ആശ്ചര്യമാണ് തോന്നുന്നത്. അദ്ദേഹത്തിനു ടീമിനെ നയിക്കാനുള്ള യോഗ്യതയില്ല. രോഹിത്തിനു കീഴില്‍ ഇന്ത്യ ലോകകപ്പ് ജയിക്കാന്‍ സാധ്യത കുറവാണെന്നും ബ്ലെവറ്റ് വിശദമാക്കി.

രോഹിത്തിനു ശേഷം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ ക്യാപ്റ്റനായി വരുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. നിലവില്‍ ഏകദിനത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് അദ്ദേഹം.

ROHIT SHARMA

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നതും ഹാര്‍ദിക്കാണ്. അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനു കീഴിലായിരിക്കും ഇന്ത്യ പോരിനിറങ്ങുകയെന്നാണ് സൂചനകള്‍.

ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം എന്താണെന്നു തനിക്കറിയില്ലെന്നാണ് ബ്ലെവറ്റിന്റെ അഭിപ്രായം. ബാറ്റിങിന്റെ കാര്യത്തില്‍ രോഹിത്തിലുള്ള വിശ്വാസ്യത തനിക്കു നഷ്ടമായിക്കഴിഞ്ഞതായും ഇപ്പോഴും അദ്ദേഹം പ്ലെയിങ് ഇലവനില്‍ തുടരുന്നതു ക്യാപ്റ്റനായതു കൊണ്ടു മാത്രമാണെന്നും മുന്‍ ഓസീസ് താരം ചൂണ്ടിക്കാട്ടി.

ലീഡറെന്ന നിലയില്‍ വിരാട് കോലിയുടെ സമയം കഴിഞ്ഞതായി ഞാന്‍ കരുതുന്നു. ഇനി അദ്ദേഹത്തിലേക്കു തിരികെപ്പോവാന്‍ സാധിക്കുമോയെന്ന കാര്യം എനിക്കറിയില്ല. പക്ഷെ രോഹിത്തില്‍ എല്ലാ തരത്തിലും എനിക്കു പൂര്‍ണമായും വിശ്വാസം നഷ്ടമായിക്കഴിഞ്ഞു. ക്യാപ്റ്റന്‍സി ഇല്ലെങ്കില്‍ അദ്ദേഹം നേരത്തേ തന്നെ ടീമിനു പുറത്താവുമായിരുന്നുവെന്നും ബ്ലെവറ്റ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 10, 2023, 14:11 [IST]
Other articles published on Sep 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+