Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുലിനോടു എന്താണ് രോഹിത്തിന്റെ പ്രശ്‌നം? അസൂയ തന്നെ!! ഈ തെളിവുകള്‍ മതിയോ

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറാനുള്ള എല്ലാ പ്രതിഭയും ഒത്തുചേര്‍ന്നയാളാണ് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍. ക്ലാസിക്ക് ശൈലിയിലുള്ള ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ അദ്ദേഹത്തിന്റെ ബാറ്റിങ് ടെക്‌നിക്കും ഗംഭീരമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാനുള്ള മിടുക്കും രാഹുലിനെ സ്‌പെഷ്യലാക്കി മാറ്റുന്നു. ഒരു സമയത്തു മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹത്തിനു ഇപ്പോള്‍ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ മാത്രമേ സ്ഥാനമുള്ളൂ.

നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു രാഹുലുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അദ്ഭുതപ്പെടാനില്ല. കാരണം രാഹുലിനെതിരേ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളും പ്രവര്‍ത്തികളുമെല്ലാം ഇതിലേക്കാണ് വിലല്‍ ചൂണ്ടുന്നത്. പല തവണ രാഹുലിനെ ഒതുക്കാനുള്ള ശ്രമം രോഹിത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഇതു എന്തൊക്കെയാണെന്നു നോക്കാം.

KL RAHUL

എന്തിന് ആ പോസ്റ്റിന് ലൈക്കടിച്ചു?

കെഎല്‍ രാഹുലിനെ വിമര്‍ശിച്ചു കൊണ്ട് മിഡില്‍.സ്റ്റംപ്.ക്രിക്ക് എന്ന അക്കൗണ്ടില്‍ നിന്നുമുള്ള ഒരു പോസ്റ്റിനു നേരത്തേ രോഹിത് ശര്‍മ ലൈക്കടിച്ചത് ആരാധകരെ അദ്ഭുതപ്പെടുത്തിയിരുന്നു. രാഹുലിന്റെ ടെസ്റ്റ് ശരാശരിയെ വിമര്‍ശിച്ചും രോഹിത്തിന്റെ ടെസ്റ്റ് കരിയറിനെ പ്രശംസിച്ചുമുള്ള പോസ്റ്റിനാണ് രോഹിത്തിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും ലൈക്ക് ലഭിച്ചത്. സ്വന്തം ടീമംഗം കൂടിയായ രാഹുലിനെ വിമര്‍ശിക്കുന്ന ഈ പോസ്റ്റിനു രോഹിത് എന്തുകൊണ്ട് ലൈക്കടിച്ചുവെന്നത് വലിയ ചോദ്യം തന്നൊണ്.

രാഹുലിനെ ഇലവനില്‍ നിന്ന് മാറ്റി

നിദാഹാസ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് രോഹിത് ശര്‍മയായിരുന്നു. ഈ സമയത്തു ടി20യില്‍ കെഎല്‍ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 159ഉം ശരാശരി 66ഉം ആയിരുന്നു. പക്ഷെ ഓപ്പണിങില്‍ തന്റെ സ്ഥാനം തെറിക്കുമോയെന്ന ഭയം കാരണം രാഹുലിനെ രോഹിത് പുറത്തിരുത്തുകയായിരുന്നു.

പകരം റിഷഭ് പന്തുള്‍പ്പെടെയുള്ളവരെ പരീക്ഷിച്ചെങ്കിലും എല്ലാവരും ഫ്‌ളോപ്പായി. ഒടുവില്‍ ഫൈനലില്‍ രാഹുലിനെ കളിപ്പിക്കാന്‍ രോഹിത് നിര്‍ബന്ധിതനുമായി. 177 സ്‌ട്രൈക്ക് റേറ്റിലാണ് ഫൈനലില്‍ രാഹുല്‍ ബാറ്റ് വീശിയത്.

2018ലെ ഏഷ്യാ കപ്പില്‍ രോഹിത്താണ് ഇന്ത്യയെ നയിച്ചത്. ഇതേ വര്‍ഷത്തെ ഐപിഎല്ലില്‍ 659 റണ്‍സ് വാരിക്കൂട്ടിയിട്ടും രാഹുലിനെ അദ്ദേഹം തഴഞ്ഞു. പകരം മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, അമ്പാട്ടി റായുഡു എന്നിവരെയെല്ലാം കളിപ്പിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍ മാത്രമേ രാഹുലിനെ ഇറക്കിയുള്ളൂ. ഇതില്‍ 60 പ്ലസ് റണ്‍സും അദ്ദേഹം നേടി.

ROHIT SHARMA

സൗത്താഫ്രിക്കയിലും അവഗണന

2018ല്‍ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലെ ഏഴു കളിയില്‍ ആറിലും രോഹിത് ശര്‍മ ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. അവസാന കളിയില്‍ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്കു വിശ്രമം നല്‍കിയതോടെ പകരം രോഹിത്തിനു നായകസ്ഥാനം ലഭിച്ചു. പ്ലെയിങ് ഇലവനില്‍ നിന്നും കെഎല്‍ രാഹുലിനെ പുറത്താക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. പകരം മനീഷ് പാണ്ഡെയെ കളിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ രാഹുല്‍ ടീമിലുണ്ടായിട്ടും രോഹിത്തിന് ഇഷാന്‍ കിഷനെ കളിപ്പിക്കാനായിരുന്നു താല്‍പ്പര്യം. എന്നാല്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കേറ്റതോടെയാണ് രാഹുലിനു അവസരം കിട്ടിയത്. തനിക്കു ലഭിച്ച അവസരം നന്നായി മുതലെടുത്ത അദ്ദേഹം മിന്നുന്ന പ്രകടനവും കാഴ്ചവച്ചു.

ഏറ്റവും അവസാനമായി ശ്രീലങ്കയുമായി ഇന്ത്യ കളിച്ച ഏകദിന പരമ്പരയിലും രാഹുലിനെ രോഹിത് ഒതുക്കിയിരുന്നു. ബാറ്റിങ് ലൈനപ്പിലെ ഭൂരിഭാഗം പേരും ഫ്‌ളോപ്പായിട്ടും രാഹുലിനെയാണ് രോഹിത് പുറത്താക്കിയത്. പകരം റിഷഭ് പന്തിനെ കളിപ്പിക്കുകയും ചെയ്തു. റിഷഭും വന്‍ ദുന്തമായി മാറി.

Story first published: Tuesday, September 10, 2024, 18:13 [IST]
Other articles published on Sep 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+