Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കാത്തിരിപ്പ് തീരുന്നു, പ്രതീക്ഷിച്ചതിലും നേരത്തേ രോഹിത് ടീമിലെത്തും!

ഓസ്‌ട്രേലിയക്കെതിരേയുള്ളള ടെസ്റ്റ് പരമ്പരയില്‍ നിര്‍ണായകമായ രണ്ടാമങ്കത്തിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു ആശ്വാസമായി ഓപ്പണറും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ ടീമിനൊപ്പം ചേരുന്നു. ഈ മാസം 30ന് രോഹിത് ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് വിവരം. നേരത്തേ പ്രതീക്ഷിച്ചതിനും ഒരാഴ്ച നേരത്തേയാണിത്. ഇതോടെ 2021 ജനുവരി ആദ്യവാരം ആദ്യവാരം ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.

1

നിലവില്‍ ഓസ്‌ട്രേലിയയിലുള്ളള അദ്ദേഹം സിഡ്‌നിയില്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയാണ്. ഓസീസ് പര്യടനത്തിലെ കഴിഞ്ഞ മല്‍സരങ്ങളെല്ലാം രോഹിത്തിനു നഷ്ടമായിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ച ശേഷം ഈ മാസം 16നാണ് രോഹിത് ഓസ്‌ട്രേലിയയിലെത്തിയത്. ഐപിഎല്ലിനു ശേഷമാണ് അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിവായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്.

മെല്‍ബണില്‍ ക്വാറന്റീനില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ബിസിസിഐ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് അഭ്യര്‍ഥിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം നേരത്തേ ചേരുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ബിസിസിഐയുടെ ഈ ആവശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളുകയായിരുന്നു. നിലവില്‍ സിഡ്‌നിയില്‍ രണ്ടു മുറികളുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് രോഹിത് ക്വാറന്റീനില്‍ കഴിയുന്നത്. ഇവിടെ ഔട്ട്‌ഡോര്‍ പരിശീലനം നടത്താന്‍ അദ്ദേഹത്തിന് അവസരവുമൊരുക്കിയിട്ടുണ്ട്.

അതേസമയം, അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യ 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ്. വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ടീമിനെ ഇനിയുള്ള ടെസ്റ്റുകളില്‍ നയിക്കുന്നത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോലി നാട്ടിലേക്കു മടങ്ങിയതിനെ തുടര്‍ന്നാണിത്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിയും പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകളില്‍ ഇന്ത്യന്‍ നിരയിലുണ്ടാവില്ല. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ പല മാറ്റങ്ങളുമായിട്ടാവും ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഇറങ്ങുക. കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവവനിലെത്തുമെന്നാണ് വിവരം.

Story first published: Wednesday, December 23, 2020, 12:31 [IST]
Other articles published on Dec 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+