
നേട്ടത്തിനൊപ്പം രോഹിത്
ഏകദിനത്തിലും ടെസ്റ്റിലും ഡബിള്‍ സെഞ്ച്വറി നേടിയ മൂന്നാമത്തെ ഇന്ത്യന്‍ താരമായ രോഹിത് ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ നാലാമത്തെ കളിക്കാരനാണ്. സച്ചിനും സെവാഗിനും പുറമെ ക്രിസ് ഗെയ്ല്‍ ആണ് ഏകദിനത്തിലും ടെസ്റ്റിലും ഡബിള്‍ സെഞ്ച്വരി നേടിയത്. ഏകദിനത്തില്‍ 3 ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത്തിന്റെ പേരിലാണ് ഉയര്‍ന്ന സ്‌കോറും. രോഹിത്തിന്റെ 264 റണ്‍സ് മറികടക്കാന്‍ മറ്റൊരു കളിക്കാരന് ഇതുവരെ കഴിഞ്ഞിട്ടില്ല.

സിക്‌സറടിച്ച് ഇരട്ടശതകം
റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന ശൈലിയില്‍ ബാറ്റുവീശി രോഹിത് 249 പന്തില്‍ നിന്നുമാണ് ഇരട്ട ശതകത്തിലെത്തിയത്. 28 ബൗണ്ടറികളും 4 സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ഉച്ചഭക്ഷണത്തിന് മുന്‍പ് 199 റണ്‍സെടുത്തതാരം അടുത്ത സെഷനില്‍ ഡബിള്‍ സെഞ്ച്വറിയിലെത്തി. ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ സിക്‌സറടിച്ചുകൊണ്ടായിരുന്നു രോഹിത് ഇരട്ടശതകം തികച്ചത്.
പതിനാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ റാഫേല്‍ നദാലും കൂട്ടുകാരിയും വിവാഹിതരായി

ഓപ്പണറായി തിളങ്ങി
ഏകദിനത്തിന് സമാനമായി ടെസ്റ്റില്‍ ഓപ്പണിങ് പദവിയിലേക്ക് സ്ഥാനക്കയറ്റം നേടിയ ഇന്ത്യന്‍ താരം അത് ആഘോഷിക്കുകതന്നെ ചെയ്തു. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയശേഷം ടെസ്റ്റില്‍ ആ നേട്ടത്തിലെത്തുന്ന ആദ്യ താരമായി. കൂടാതെ ഒരു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണറുമായി രോഹിത്. വിനു മങ്കാദ്, ബുധി കുന്ദേരന്‍, സുനില്‍ ഗാവസ്‌കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരാണ് മറ്റു കളിക്കാര്‍.
ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്; ബ്ലാസ്റ്റേഴ്‌സ് എടികെയ്‌ക്കെതിരെ, ജയം ആര്‍ക്കൊപ്പം?

നിര്‍ണായക ഇന്നിങ്‌സ്
വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 176 റണ്‍സെടുത്ത രോഹിത്തിന് ഡബിള്‍ സെഞ്ച്വറി നേടാനായിരുന്നില്ല. രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ രോഹിത് ഒട്ടേറെ റെക്കോര്‍ഡുകളും തന്റെ പേരിലാക്കി. ടെസ്റ്റില്‍ തിളങ്ങാനാകുന്നില്ലെന്ന ചീത്തപ്പേര് രോഹിത് ഈ പരമ്പരയോടെ മായ്ച്ചുകളഞ്ഞിരിക്കുകയാണ്. റാഞ്ചിയില്‍ 39 റണ്‍സിന് 3 വിക്കറ്റ് നഷ്ടമായ അവസ്ഥയില്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം രോഹിത് മികച്ച കൂട്ടുകെട്ടുണ്ടാക്കാനും രോഹിത്തിന് കഴിഞ്ഞു.


Click it and Unblock the Notifications