For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പതിനാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ റാഫേല്‍ നദാലും കൂട്ടുകാരിയും വിവാഹിതരായി

മാഡ്രിഡ്: ടെന്നീസ് സൂപ്പര്‍താരം റാഫേല്‍ നദാലും കൂട്ടുകാരിയും വിവാഹിതരായി. പതിനാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്. സെസ്‌ക എന്ന ഓമനപ്പേരില്‍ നദാല്‍ വിളിക്കുന്ന മരിയ ഫ്രാന്‍സിസ്‌ക പെരല്ലോയാണ് വധു. ഏതാണ്ട് 350 ഓളം പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇതുവരെ ഒദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും ഡിസൈനര്‍ റോസ ക്ലാര വിവാഹ സംബന്ധമായ കുറിപ്പ് പുറത്തുവിട്ടു.

ടെന്നീസ് ലോകത്തെ പ്രമുഖര്‍ വിവാഹത്തില്‍ സംബന്ധിച്ചിരുന്നു. ഡേവിഡ് ഫെറര്‍, ഫെലിസിയാനോ ലോപ്പസ് തുടങ്ങിവര്‍ വിവാഹത്തിനെത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം റോജര്‍ ഫെഡറര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാനായിട്ടില്ല. സ്വിസ്സ് ഇന്‍ഡോര്‍ ബാസെലിനായുള്ള തയ്യാറെടുപ്പിലാണ് ഫെഡറര്‍. വിവാഹശേഷം നടക്കുന്ന വിരുന്നതില്‍ പ്രമുഖര്‍ പങ്കെടുത്തേക്കുമെന്ന സൂചനയുണ്ട്.

rafaelnadalandxiscaperello

19 ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയ നദാല്‍ 14 വര്‍ഷമായി പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം മെയില്‍ റോമില്‍ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബദ്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. നദാലിന്റെ നാട്ടുകാരിയായ മരിയ ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നദാല്‍ ഫൗണ്ടേഷനുമായി ബദ്ധപ്പെട്ട ജോലികളാണ് ചെയ്തു വരുന്നത്.

Story first published: Sunday, October 20, 2019, 11:40 [IST]
Other articles published on Oct 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+