Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇടംകൈയന്‍ പേസര്‍മാരല്ല പ്രശ്‌നക്കാര്‍, രോഹിത്തിനുള്ളത് ഈ മൂന്നു വീക്ക്‌നെസ്! ഏതൊക്കെ?

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മ. കരിയറിന്റെ അസ്തമയത്തോടു അടുക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ പ്രഹരശേഷി കുറയുകയല്ല, മറിച്ച് കൂടുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിലും അതിനു ശേഷമുള്ള ടി20 ലോകകപ്പിലുമെല്ലാം ഹിറ്റ്മാന്റെ റണ്‍വേട്ട നമ്മള്‍ കണ്ടതാണ്.

ഏതു ബോളിനെയും തന്റെ ഏരിയയില്‍ കിട്ടിയാല്‍ പരമാവധി മുതലാക്കാന്‍ ശ്രമിക്കുന്നയാളാണ് രോഹിത്. എത്ര മികച്ച ബോളിനെയും അദ്ദേഹം അനായാസം ഫോറിലേക്കും സിക്‌സറിലേക്കുമെല്ലാം പറത്തുന്നത് നമ്മള്‍ നിരവധി തവണ കാണികയും ചെയ്തിട്ടുണ്ട്. രോഹിത്തിന്റെ പ്രധാനപ്പെട്ട ദൗര്‍ബല്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിലുള്ള കഴിവുകേടാണ്.

ROO

പല തവണ ഇടംകൈയന്‍ പേസര്‍മാര്‍ക്കു മുന്നില്‍ അദ്ദേഹം വിയര്‍ക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ രോഹിത്തിന്റെ യഥാര്‍ഥ വീക്ക്‌നെസ് ഇതല്ലെന്നതാണ് യാഥാര്‍ഥ്യം. ബാറ്റിങില്‍ പ്രധാനമായും മൂന്നു വീക്ക്‌നെസുകളാണ് അദ്ദേഹത്തിനുള്ളത്, ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

സ്വിങ്, സീം അനുകൂല സാഹചര്യങ്ങള്‍

സ്വിങ്, സീം ബൗളിങ് സാഹചര്യങ്ങളാണ് രോഹിത് ശര്‍മയുടെ ഒരു വീക്ക്‌നെസ്. വലംകൈയന്‍ ബാറ്റര്‍ക്കെതിരേ ബോള്‍ അകത്തേക്കു വരുന്ന സാഹചര്യങ്ങളില്‍ രോഹിത് പലപ്പോഴും പതറാറുണ്ട്. ഇത്തരം ബോളുകളില്‍ അദ്ദേഹം എല്‍ബിഡബ്ല്യുവായോ, ബൗള്‍ഡായോ ആണ് പുറത്താവാറുള്ളത്.

ഇതേ സാഹചര്യത്തില്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറാണ് പന്തെറിയുന്നതെങ്കില്‍ രോഹിത് കൂടുതല്‍ കുഴപ്പത്തിലാവുകയും ചെയ്യും. ഓവര്‍ ദി വിക്കറ്റായി ഇടംകൈയന്‍ പേസര്‍മാര്‍ എത്തുമ്പോള്‍ അദ്ദേഹം ശരിക്കും അപകടത്തിലാവും. നിരവധി ബൗളര്‍മാര്‍ ഈ തന്ത്രമുപയോഗിച്ച് അദ്ദേഹത്തെ ഇതിനകം പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

ഔട്ട്‌സ്വിങ് ഡെലിവെറികളിലൂടെയാണ് അവര്‍ രോഹിത്തിനെ 'ചൂണ്ടയിടുന്നത്'. പൊടുന്നനെ ഒരു ബോള്‍ അകത്തേക്കു കൊണ്ടുവന്ന് ബൗളര്‍മാര്‍ അദ്ദേഹത്തിന്റെ താളം തെറ്റിക്കും. ഇതു പാഡുകളില്‍ പതിച്ച് എല്‍ബിഡബ്ല്യുവാകുകയോ, ബാറ്റിന്റെയും പാഡിന്റെയും ഇടയിലൂടെ സ്റ്റംപുകളില്‍ പതിക്കുകയോ ചെയ്യും.

ഫുട്ട്‌വര്‍ക്കിലുള്ള അപാകതകള്‍

ബാറ്റ് ചെയ്യുമ്പോള്‍ കൂടുതലായി ഫുട്ട്‌വര്‍ക്ക് ഉപയോഗിക്കാറുള്ള താരങ്ങളുടെ നിരയിലല്ല രോഹിത് ശര്‍മയുടെ സ്ഥാനം. നില്‍ക്കുക, അടിക്കുകയെന്നതു മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് മന്ത്രം. ഇതു പലപ്പോഴും ഹിറ്റ്മാനെ കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. തുടക്കത്തില്‍ ഷോട്ടുകള്‍ കളിക്കുമ്പോള്‍ അദ്ദേഹം കാലുകള്‍ അധികം മൂവ് ചെയ്യിക്കാറില്ല.

ഈ കാരണത്താല്‍ നാലാമത്തെയും അഞ്ചാമത്തെയും സ്റ്റംപ് ഏരിയകളില്‍ ബോള്‍ വരുമ്പോള്‍ ഇതേ രീതിയില്‍ തന്നെ രോഹിത് ഷോട്ടിനു തുനിയുകയും ചെയ്യും. ബോളിന്റെ ലൈനിലേക്കു വരാതെ ഈ തരത്തില്‍ ഷോട്ടുകള്‍ കളിച്ച് അദ്ദേഹം പല തവണ പുറത്താവുകയും ചെയ്തിട്ടുണ്ട്. ശരീരത്തിനു അകലെ കൂടി പോവുന്ന ഈ തരത്തിലുള്ള ബോളുകളില്‍ ഷോട്ട് കളിക്കുമ്പോള്‍ എഡ്ജായി സ്ലിപ്പിലോ, വിക്കറ്റ് കീപ്പര്‍ക്കോ വിക്കറ്റ് നല്‍കി പുറത്താവാനുള്ള സാധ്യതയും കൂടുതലാണ്.

ROHIT SHARMA

വൈവിധ്യമുള്ള സ്പിന്നര്‍മാര്‍

സ്പിന്നര്‍മാരെ നേരിടുന്നതില്‍ പൊതുവെ മിടുക്കനാണ് രോഹിത് ശര്‍മയെങ്കിലും ബൗളിങില്‍ വൈവിധ്യമുള്ള സ്പിന്നര്‍മാര്‍ക്കെതിര ചിലപ്പോള്‍ പതറാറുണ്ട്. മറ്റു പല പ്രധാനപ്പെട്ട ബാറ്റര്‍മാരെയും പോലെ സ്പിന്നര്‍മാരുടെ കൈകളില്‍ നിന്നും പന്തിനെ വായിച്ചെടുക്കാനുള്ള മിടുക്ക് അദ്ദേഹത്തിനില്ല. ഇതു അദ്ദേഹത്തെ കുഴപ്പത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

ബാക്ക്ഫൂട്ടിലാണ് രോഹിത് പലപ്പോഴും സ്പിന്നര്‍മാരെ നേരിടാറുള്ളത്. ഇതു കാരണം ചില ബോളുകള്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് അകത്തേക്കു പുറത്തേക്കു വരുമ്പോള്‍ അദ്ദേഹത്തിനു പിഴയ്ക്കുകയും വിക്കറ്റ് നഷ്ടമാവുകയും ചെയ്യാറുണ്ട്.

എന്നാല്‍ സ്പിന്നര്‍മാരുടെ കൈകളില്‍ നിന്നും അടുത്ത ബോള്‍ എങ്ങനെയാവുമെന്നു ഏകദേശം വായിച്ചെടുക്കാന്‍ സാധിച്ചാല്‍ രോഹിത്തിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. മുമ്പത്തേതിനെ അപേക്ഷിച്ച് ഇപ്പോള്‍ സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ പ്രകടനം ഏറെ മെച്ചപ്പെടിട്ടുള്ളതായും നമുക്കു കാണാന്‍ സാധിക്കും.

Story first published: Monday, September 2, 2024, 19:30 [IST]
Other articles published on Sep 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+