Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന്റെ 'കോച്ച്' ധോണി! ഹിറ്റ്മാന്‍ ക്യാപ്റ്റന്‍സിയില്‍ ധോണിക്കൊപ്പമെത്തുമോ? റായുഡു പറയുന്നു

ചെന്നൈ: ഐപിഎല്ലിന്റെ 12 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച രണ്ടു ക്യാപ്റ്റന്‍മാരെയാണ് നമുക്ക് കാണാന്‍ കഴിയുക. ഒന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എംഎസ് ധോണിയാണെങ്കില്‍ മറ്റൊന്നു മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയാണ്. ഇവരില്‍ ആരാണ് ബെസ്റ്റെന്നു ചോദിച്ചാല്‍ ആരുമൊന്ന് വിയര്‍ക്കും. ഷെല്‍ഫിലെ ട്രോഫികളുടെ എണ്ണം മാത്രം നോക്കിയാല്‍ ഹിറ്റ്മാനാണ് ഒരു പണത്തൂക്കം മുന്നില്‍. എന്നാല്‍ ആകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ധോണിയുടെ തട്ട് ഉയര്‍ന്നു തന്നെയിരിക്കും.

ഐപിഎല്ലില്‍ ഇരുവര്‍ക്കും കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു. ധോണിയുടെയും രോഹിത്തിന്റെയും ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിക്കുകയാണണ് താരം. സിഎസ്‌കെയുടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു റായുഡു.

ധോണിയില്‍ നിന്നു പഠിച്ചു

ക്യാപ്റ്റന്‍സിയില്‍ രോഹിത്തിന്റെ കോച്ച് സ്ഥാനം ധോണിക്കാണെന്നു റായുഡു ചൂണ്ടിക്കാട്ടുന്നു. ധോണിയില്‍ നിന്നാണ് ക്യാപ്റ്റന്‍സിയെക്കുറിച്ച് രോഹിത് പഠിച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇത്രയും മികച്ച പ്രകടനം നടത്താനുള്ള കാരണവും രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവാണെന്നു റായുഡു അഭിപ്രായപ്പെട്ടു.
രോഹിത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി. കരിയറിന്റെ തുടക്ക കാലത്ത് മധ്യനിര ബാറ്റ്‌സ്മാനായിരുന്ന ഹിറ്റ്മാന്‍ ഫോം കണ്ടെത്താനാവാതെ പാടുപെട്ടിരുന്നു. 2013ല്‍ രോഹിത്തിനെ ഓപ്പണര്‍ സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്യാനുള്ള അന്നത്തെ ക്യാപ്റ്റന്‍ ധോണിയുടെ നീക്കമാണ് വഴിത്തിരിവായത്. ഓപ്പണിങില്‍ കത്തിക്കയറിയ ഹിറ്റ്മാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ധോണിയുടെ പിന്തുണ

കരിയറിന്റെ തുടക്ക കാലത്ത് ധോണിയില്‍ നിന്നും വലിയ പിന്തുണ ലഭിച്ച താരം കൂടിയായിരുന്നു രോഹിത്. മധ്യനിര ബാറ്റ്‌സ്മാനായി സ്ഥിരത പുലര്‍ത്താന്‍ കഴിയാതിരുന്നിട്ടും ധോണി അദ്ദേഹത്തിലുള്ള വിശ്വാസം കൈവിട്ടില്ല. ഓപ്പണറുടെ റോളില്‍ രോഹിത്തിന് നല്ലൊരു ഭാവിയുണ്ടെന്നു തിരിച്ചറിഞ്ഞ ധോണി ആ സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്യാനും ധൈര്യം കാണിച്ചു.
രോഹിത് മാത്രമല്ല നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിക്കും ധോണി നല്‍കിയ പിന്തുണ വിസ്മരിക്കാനാവില്ല. മോശം സമയങ്ങളിലൂടെ കടന്നുപോയ കോലിക്കു പ്രചോദനമേകി ഇന്നു കാണുന്ന ലോകത്തിലെ തന്നെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാക്കി മാറ്റിയത് ധോണിയുടെ മറ്റൊരു മാസ്റ്റര്‍ പീസാണ്.

വലിയ വ്യത്യാസമില്ല

രോഹിത്, കോലി തുടങ്ങിയ ഞങ്ങളുടെയെല്ലാം ക്യാപ്റ്റനായരുന്നു ധോണി ഭായ്.
രോഹിത് ഇന്ന് എന്തായി തീര്‍ന്നോ അതിനു പിന്നില്‍ ധോണിയാണ്. ധോണി ഇന്ത്യയെ നയിക്കുന്നത് കണ്ടാണ് രോഹിത് ക്യാപ്റ്റന്‍സിയെക്കുറിച്ച് കൂടുതലും പഠിച്ചത്. ഇരുവരുടെയും ക്യാപ്റ്റന്‍സി തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ശരിയായ ദിശയില്‍ തന്നെയാണ് രോഹിത് പോവുന്നത്. ധോണി കൈവരിച്ച നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ രോഹിത്തിന് ഇനിയേറെ ദൂരം പോവണം. എന്നാല്‍ രോഹിത് അവിടെയെത്തുമെന്ന് തനിക്കുറപ്പുണ്ടെന്നും റായുഡു വ്യക്തമാക്കി.

മുംബൈ, സിഎസ്‌കെ

ഐപിഎല്ലില്‍ രോഹിത്തിനു കീഴില്‍ മുംബൈയ്ക്കു വേണ്ടി അഞ്ചു സീസണുകള്‍ റായുഡു ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. 2013ല്‍ ടീമിലെത്തിയ റായുഡു 2017 വരെ മുംബൈക്കൊപ്പമുണ്ടായിരുന്നു. 17നു ശേഷം റായുഡുവിനെ മുംബൈ ഒഴിവാക്കുകയായിരുന്നു.
2018ലാണ് താരം ധോണിയുടെ സിഎസ്‌കെയിലെത്തിയത്. ആദ്യ സീസണില്‍ തന്നെ സിഎസ്‌കെയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ റായുഡുവിന് സാധിച്ചു. 16 മല്‍സരങ്ങളില്‍ നിന്നും 602 റണ്‍സാണ് താരം അടിച്ചെടുത്തത്.

Story first published: Monday, May 4, 2020, 11:10 [IST]
Other articles published on May 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+