Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 2015നു ശേഷം രോഹിത്തിന് ഈ നാണക്കേട് ഇതാദ്യം! ഹിറ്റ്മാന് എന്തുപറ്റി?

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഫ്‌ളോപ്പായത് ആരാധകരെ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 578 റണ്‍സിനെതിരേ ഇന്ത്യ ബാറ്റിങിന് ഇറങ്ങിയപ്പോള്‍ ഹിറ്റ്മാനില്‍ നിന്നും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ട് നാലാം ഓവറില്‍ത്തന്നെ ആറു റണ്‍സ് മാത്രമെടുത്ത് രോഹിത് മടങ്ങി.

1

2015-16നു ശേഷം ഇതാദ്യമായാണ് രോഹിത് ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ടിന്നിങ്‌സുകളില്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായത്. അവസാനമായി ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും രോഹിത് ഒറ്റയക്ക സ്‌കോറിനു ക്രീസ് വിട്ടിരുന്നു. അന്നു ഏഴു റണ്‍സായിരുന്നു അദ്ദേഹത്തിനു നേടാനായത്. ചെന്നൈയില്‍ ഒരു റണ്‍സ് കൂടി കുറച്ച് നേടി രോഹിത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ടെസ്റ്റുകളില്‍ അനാവശ്യവും അശ്രദ്ധവുമായ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് ശീലമാക്കിയ രോഹിത് ചെന്നൈയിലും ഇതാവര്‍ത്തിക്കുന്നതാണ് കണ്ടത്. നിരുപദ്രവകാരിയായ ബോളിലായിരുന്നു അദ്ദേഹം എതിരാളികള്‍ക്കു വിക്കറ്റ് ദാനം ചെയ്തത്. ജോഫ്ര ആര്‍ച്ചറിനായിരുന്നു രോഹിത്തിന്റെ വിലപ്പെട്ട വിക്കറ്റ്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ നാലാം ഓവറിലായിരുന്നു ഇത്.

2

ആര്‍ച്ചറിന്റെ ഓവറിലെ രണ്ടാമത്തെ ബോളില്‍ ബൗണ്ടറി നേടിയ ശേഷമായിരുന്നു രോഹിത് തൊട്ടടുത്ത ബോളില്‍ വിക്കറ്റ് കളഞ്ഞുകുളിച്ചത്. ആര്‍ച്ചറുടെ ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളിനെതിരേ അശ്രദ്ധമായി ബാറ്റ് വീശിയ രോഹിത്തിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ നേരെ ജോസ് ബട്‌ലറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 19 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു രോഹിത്തിന്റെ മടക്കം.

അതേസമയം, നായകന്‍ ജോ റൂട്ടിന്റെ (218) തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ ഒന്നാമിന്നിങ്‌സില്‍ 578 റണ്‍സെന്ന വമ്പന്‍ സ്‌കോറിലെത്തിച്ചത്. 377 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 19 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യ ഇംഗ്ലീഷ് ക്യാപ്റ്റനായി ഇതോടെ റൂട്ട് മാറിയിരുന്നു. കരിയറിലെ നൂറാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യ താരമെന്ന റെക്കോര്‍ഡിനും അദ്ദേഹം അവകാശിയായിരുന്നു.

ഡൊമിനിക്ക് സിബ്ലി (87), ബെന്‍ സ്‌റ്റോക്‌സ് (82) എന്നിവരാണ് ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ മറ്റു സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറയും ആര്‍ അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മയ്ക്കും ഷഹബാസ് നദീമിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. വാഷിങ്ടണ്‍ സുന്ദറിനും രോഹിത് ശര്‍മയ്ക്കും വിക്കറ്റൊന്നും ലഭിച്ചില്ല. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റില്‍ പന്തെറിഞ്ഞത് ഇഷാന്തായിരുന്നു (1.90).

Story first published: Sunday, February 7, 2021, 11:33 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+