രോഹിതിന് വിവാഹം, റിതികയുടെ പേര് കൊലിക്കൊപ്പവും കേട്ടിരുന്നു....
മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ വിവാഹിതനാകുന്നു. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ രോഹിത് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പരസ്യമാക്കിയത്. തല്‍ക്കാലം വിവാഹനിശ്ചയം മാത്രമേ ഉണ്ടാകൂ. വിവാഹം പിന്നാലെ. 28 കാരി റിതിക സജ്‌ദേശ് ആണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് പങ്കാളിയാകുന്നത്.
സ്‌പോര്‍ട്‌സ് മാനേജരാണ് റിതിക. രണ്ട് വര്‍ഷം മുമ്പ് വിരാട് കോലിക്കൊപ്പം പറഞ്ഞുകേട്ട പേരാണ് റിതികയുടേത്. 2103 ആഗസ്തില്‍ മുംബൈയില്‍ വെച്ച് റിതികയും കോലിയും ഒരു സിനിമ കഴിഞ്ഞ് ഇറങ്ങി വരുന്നത് കണ്ടതോടെയാണ് ഇരുവരുടെയും പേരില്‍ കഥകള്‍ ഉയര്‍ന്നത്. രോഹിത് ശര്‍മയുടെ വിവാഹവിശേഷങ്ങളിലേക്ക്.

ബെസ്റ്റ് ഫ്രണ്ട് റിതിക
ബെസ്റ്റ് ഫ്രണ്ടില്‍ നിന്നും പങ്കാളിയിലേക്ക് എന്ന ക്യാപ്ഷനോടെ രോഹിത് ശര്‍മ ട്വിറ്ററിലൂടെയാണ് എന്‍ഗേജ്‌മെന്റ് വാര്‍ത്ത പുറത്ത് വിട്ടത്. ഇതിലും മേലെ ഒന്നുമില്ലെന്നും രോഹിത് പറയുന്നു.

സന്തോഷം സന്തോഷം
രോഹിത് ശര്‍മയുടെ പങ്കാളിയാകുന്നതിലുള്ള സന്തോഷം റിതിക സജ്‌ദേശും ട്വിറ്ററിലൂടെ പങ്കുവെച്ചു.

അടുത്ത സുഹൃത്താണ്, കുടുംബസുഹൃത്ത്
ഏകദേശം 5 വര്‍ഷത്തിലധികമായി റിതികയുടെയും രോഹിതിന്റെയും കുടുംബങ്ങള്‍ തമ്മില്‍ അറിയാം.

ആദ്യം പറഞ്ഞത്
രോഹിത് തന്നെയാണ് റിതികയോട് ആദ്യം പ്രണയാഭ്യര്‍ഥന നടത്തിയത് എന്നാണ് കേള്‍വി

കോലിക്കൊപ്പം
രണ്ട് വര്‍ഷത്തോളമായി വിരാട് കോലിയും റിതികയും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ട് എന്നാല്‍ താരങ്ങള്‍ ഇത് അറിഞ്ഞ മട്ട് കാണിച്ചില്ല

യുവരാജ്
ക്രിക്കറ്റ് താരം യുവരാജ് സിംഗുമായും അടുത്ത ബന്ധമാണ് റിതികയ്ക്ക്. സഹോദരനെ പോലെ യുവിയെ കാണുന്ന റിതിക യുവിയുടെ കയ്യില്‍ രാഖി കെട്ടിക്കൊടുക്കുന്ന ചിത്രങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications