For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദുരന്തമായി രോഹിത്, രഞ്ജി ട്രോഫിയില്‍ വീണ്ടും നിരാശ; ചാമ്പ്യന്‍സ് ട്രോഫി കളിപ്പിക്കരുത്

മുംബൈ:ഇന്ത്യന്‍ ടീമിലെ നിരാശ പെടുത്തുന്ന പ്രകടനത്തിന് ശേഷം രഞ്ജി ട്രോഫിയിലും പതറി രോഹിത് ശര്‍മ. മുംബൈക്കായി കളിക്കാനിറങ്ങിയ രോഹിത് രണ്ടു ഇന്നിങ്‌സിലും ദുരന്തം ആയിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 3 റണ്‍സ് എടുത്ത രോഹിത് ശര്‍മ രണ്ടാം ഇന്നിങ്‌സില്‍ 28 റണ്‍സ് ആണ് നേടിയത്. ഇന്ത്യന്‍ നായകന്‍ എന്ന നിലയില്‍ രോഹിത് സമീപ കാലത്തു തീര്‍ത്തും നിരാശപ്പെടുത്തുക ആണ്.

അവസാന ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ രോഹിത്തിന്റെ ശരാശരി 7 മാത്രം ആയിരുന്നു. ഫോം വീണ്ടെടുക്കാന്‍ രോഹിത് രഞ്ജി ട്രോഫി കളിക്കണം എന്നത് പരിശീലകന്‍ ഗൗതം ഗംഭീര്‍ നിര്‍ദേശിക്കുക ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ രഞ്ജി ട്രോഫിയിലും ഫ്‌ലോപ്പ് ആയതോടെ രോഹിത്തിന്റെ ഭാവി വലിയ ചോദ്യം ഉയര്‍ത്തുകയാണ്.

ചാമ്പ്യന്‍സ് ട്രോഫി കൈവിടുമോ

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മ ആണ്. എന്നാല്‍ നിലവിലെ മോശം ഫോം വിലയിരുത്തുമ്പോള്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇറങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടി ആകാന്‍ സാധ്യത കൂടുതല്‍ ആണ്. ഇന്ത്യയുടെ നായകന്‍ എന്ന നിലയില്‍ രോഹിത് ശര്‍മ്മയുടെ രഞ്ജി ട്രോഫിയിലെ പ്രകടനം വലിയ നാണക്കേടാണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പ് ഇന്ത്യക്ക് ഇംഗ്ലണ്ട് ഏകദിന പരമ്പരയുണ്ട്. ഇതിലെ രോഹിത്തിന്റെ പ്രകടനം വിലയിരുത്തി ആവും ചാമ്പ്യന്‍സ് ട്രോഫി ടീമിലെ ഭാവി തീരുമാനിക്കുക എന്ന് ഉറപ്പാണ്.

രോഹിത്തിനെ ഇതേ ഫോമില്‍ ചാമ്പ്യന്‍സ് ട്രോഫി കളിപ്പിച്ചാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. എന്തായാലും രോഹിത്തിന് മുകളില്‍ വലിയ സമ്മര്‍ദ്ദം ഇപ്പോഴുണ്ട്. പ്രായവും ഫോമും ഹിറ്റ്മാനേ പിന്നോട്ട് അടിക്കവേ ടീം മാനേജ്‌മെന്റിന്റെ തീരുമാനം രോഹിത്തിനു നിര്‍ണായകം ആവും. രോഹിത് ശര്‍മ വഴിമാറിയാല്‍ അവസരം കാത്ത് മികച്ച താരങ്ങള്‍ പുറത്തുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ഇപ്പോള്‍ സ്വയം വഴിമാറുന്നതാണ് നല്ലത്.

rohit sharma

ഗംഭീര്‍ രോഹിത്തിന് എതിര്

രോഹിത് ശര്‍മ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയപ്പോള്‍ താരം വിരമിക്കണം എന്നായിരുന്നു പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാട്. എന്നാല്‍ കളി തുടരും എന്ന നിലപാടാണ് രോഹിത് എടുത്തത്. ഇതില്‍ ഗംഭീറിനു കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി രോഹിത് ശര്‍മ്മക് അവസാന അവസരം ആണ്. ഇതിലും നിരാശ പെടുത്തിയാല്‍ രോഹിത് വിരമിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ രോഹിത് ശര്‍മയുടെ നിലവിലെ ഫോമില്‍ ചാമ്പ്യന്‍സ് ട്രോഫി കളിപ്പിക്കുക പോലും പ്രയാസം ആണ്.

അതുകൊണ്ട് തന്നെ ഗംഭീറിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാവും. സൂപ്പര്‍ താരമെന്ന നിലയില്‍ ഇനിയും രോഹിത്തിനെ പിന്തുണക്കുന്നത് ശരിയായ രീതിയല്ല. ഹിറ്റ്മാന്‍ ഗംഭീര റെക്കോഡുള്ള താരമാണെന്നത് വസ്തുതയാണ്. എന്നാല്‍ പഴയ മികവ് ഇപ്പോള്‍ അദ്ദേഹത്തിനില്ല. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ വഴിമാറുന്നതാണ് നല്ലത്. എന്തായാലും നിലവിലെ ഫോമില്‍ രോഹിത് ചാമ്പ്യന്‍സ് ട്രോഫി കളിച്ചാല്‍ അത് തിരിച്ചടിയാകാനാണ് സാധ്യത.

രോഹിത് ശര്‍മ്മ വിരമിക്കണം

രോഹിത് ശര്‍മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കണം. സമീപ കാലത്തൊന്നും മികവ് കാട്ടാന്‍ രോഹിത്തിന് സാധിച്ചിട്ടില്ല. ടി20 യില്‍ നിന്ന് ഇതിനോടകം രോഹിത് വിരമിച്ചു. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ രോഹിത് യുവ തരങ്ങള്‍ക്കായി വഴി മാറുന്നതാണ് നല്ലത്. ജസ്പ്രീത് ബുംറയെ നായകനാക്കി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നത് ആണ് നല്ലത്. നിലവില്‍ രോഹിത് ടീമിന് ബാധ്യത ആണെന്ന് പറയാം.

രോഹിത്തും ടീം മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം മോശം ആയ സാഹചര്യത്തില്‍ ഇനിയും രോഹിതിനെ വിശ്വസിക്കുന്നത് മണ്ടത്തരം ആണ്. രോഹിത്തിനെ പുറത്താക്കി സഞ്ജു സാംസണെ ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കാം. അല്ലെങ്കില്‍ ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കൊണ്ടുവരാം. എന്തായാലും രോഹിത്തിനെ ഇനിയും പിന്തുണക്കുന്നത് യുവതാരങ്ങളോടുള്ള അനീതിയാണെന്ന് നിസംശയം പറയാം.

Story first published: Friday, January 24, 2025, 13:34 [IST]
Other articles published on Jan 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+