Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മകള്‍ പിറന്നശേഷം ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ച്വറി; രോഹിത് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പം

സിഡ്‌നി: സിഡ്‌നിയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മുട്ടുകുത്തിയപ്പോള്‍ സെഞ്ച്വറിമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ രോഹിത് ശര്‍മ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി ഗാംഗുലിക്കൊപ്പം പങ്കുവെക്കുകയാണ് രോഹിത്. തന്റെ 22-ാം സെഞ്ച്വറിയാണ് രോഹിത് സിഡ്‌നിയില്‍ കുറിച്ചത്.
സ്മിത്തിന് കഷ്ടകാലം തീരുന്നില്ല, വിലക്കിനു പിന്നാലെ പരിക്കും... ആറാഴ്ച കളിക്കാനാവില്ല
മകള്‍ പിറന്നശേഷമുള്ള ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ച്വറി നേടാന്‍ കഴിഞ്ഞത് രോഹിത്തിന് ഏറെ സന്തോഷമുണ്ടാക്കുന്നതാണ്. എന്നാല്‍ 133 റണ്‍സ് നേടിയിട്ടും ഇന്ത്യ 34 റണ്‍സിന് തോറ്റു. ഓസ്‌ടേലയ്‌ക്കെതിരായ ഏഴാം സെഞ്ച്വറി കൂടിയാണ് രോഹിത് നേടിയത്. ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയത് സച്ചിനാണ്. 9 സെഞ്ച്വറികള്‍ നേടിയ സച്ചിന് പിറകില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. പോണ്ടിങ് 6 സെഞ്ച്വറികളുമായി മൂന്നാം സ്ഥാനത്തുണ്ട്.

rohit

ഒരവസരത്തില്‍ നാല് റണ്‍സെടുക്കുന്നതിനിടയില്‍ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടമായിരുന്നു. ഇവിടെവെച്ച് എംഎസ് ധോണിക്കൊപ്പം 137 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 51 റണ്‍സെടുത്ത ധോണി പുറത്തായശേഷം എത്തിയ മറ്റു താരങ്ങള്‍ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പൊരുതിയ രോഹിത്ത് ഇന്ത്യയെ ജയത്തനടുത്തുവരെ എത്തിച്ചു.

കഴിഞ്ഞ വര്‍ഷം മികച്ച ഫോമില്‍ കളിച്ച രോഹിത് ശര്‍മയ്ക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് ഈ വര്‍ഷവും ലഭിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 19 ഏകദിനങ്ങളില്‍നിന്നുമായി 1030 റണ്‍സാണ് രോഹിത് നേടിയത്. 5 സെഞ്ച്വറികളും സ്വന്തമാക്കി. വിരാട് കോലിക്ക് പിന്നിലായി കൂടുതല്‍ റണ്‍സ് നേടിയ താരവുമായി രോഹിത് കഴിഞ്ഞവര്‍ഷം. നിദാഹാസ് ട്രോഫിയിലും, ഏഷ്യാ കപ്പിലും ഇന്ത്യയെ നയിച്ച് കിരീടം നേടാനും രോഹിത്തിന് സാധിച്ചു.

Story first published: Saturday, January 12, 2019, 18:01 [IST]
Other articles published on Jan 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+