Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തിന് കഷ്ടകാലം തീരുന്നില്ല, വിലക്കിനു പിന്നാലെ പരിക്കും... ആറാഴ്ച കളിക്കാനാവില്ല

മെല്‍ബണ്‍: പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് വില്ലനായി പരിക്കും. രാജ്യത്തിനു പുറത്തു നടക്കുന്ന ലീഗുകളില്‍ കളിച്ചു കൊണ്ടിരുന്ന സ്മിത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് കൈമുട്ടിനേറ്റ പരിക്ക്. വിലക്ക് തീരാന്‍ മൂന്നു മാസം മാത്രം ശേഷിക്കെയാണ് താരത്തെ പരിക്ക് വേട്ടയാടിയത്. ചുരുങ്ങിയത് ആറാഴ്ചയെങ്കിലും സ്മിത്തിനു വിശ്രമം വേണ്ടിവരുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരിക്കുന്നത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാനായിരുന്നുള്ളൂ.

1

ടൂര്‍ണമെന്റിലെ മൂന്നാമത്തെ മല്‍സരത്തിനു മുമ്പാണ് സ്മിത്തിന്റെമെഡിക്കല്‍ റിപ്പോര്‍ട്ട് ഓസീസ് ഫിസിയോസിന് അയച്ചു കൊടുക്കുന്നത്. എന്നാല്‍ പരിക്ക് ഗൗരവമുള്ളതാണെന്ന് തിരിച്ചറിഞ്ഞ അവര്‍ വിദഗ്ധ പരിശോധനയ്ക്കായി താരത്തെ നാട്ടിലേക്കു തിരിച്ചുവിളിക്കുകയായിരുന്നു. ഇതോടെയാണ് പരിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ സാരമുള്ളതാണെന്ന് തെളിഞ്ഞത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ശേഷിച്ച മല്‍സരങ്ങള്‍ മാത്രമല്ല പാകിസ്താന്‍ സൂപ്പര്‍ ലീഗിലും ഇനി സ്മിത്തിനു കളിക്കാനാവില്ല.

ജൂണില്‍ ഏകദിന ലോകകപ്പ് ആരംഭിക്കാനിരിക്കെ സ്മിത്തിന് മതിയായ വിശ്രമം നല്‍കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. കാരണം ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസീസിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് സ്മിത്ത്. മാര്‍ച്ച് 28നാണ് സ്മത്തിന്റെ വിലക്ക് അവസാനിക്കുന്നത്. ഐപിഎല്ലില്‍ അദ്ദേഹം കളിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല.

Story first published: Saturday, January 12, 2019, 16:27 [IST]
Other articles published on Jan 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+