Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓരോ വര്‍ഷത്തെയും ടോപ്‌സ്‌കോറര്‍മാര്‍- രോഹിത്തിനെ വെല്ലാന്‍ ആരുമില്ല! സമാന്‍ തൊട്ടുപിന്നില്‍

ഏകദിന ക്രിക്കറ്റ് മാറിക്കൊണ്ടിരിക്കുകയാണ്. ടി20യുടെ വരവും നിയമത്തില്‍ വന്ന ചില മാറ്റങ്ങളുമെല്ലാം ഏകദിനത്തെ കുറേക്കൂടി ബാറ്റ്‌സമാന്‍മാരുടെ കളിയാക്കി മാറ്റിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ 300ന് മുകളില്‍ റണ്‍സ് പോലും ചേസ് ചെയ്യുക ഇപ്പോള്‍ മുമ്പത്തേതു പോലെ ദുഷ്‌കരമല്ല.

അസാധ്യമെന്നു കരുതപ്പെട്ടിരുന്ന ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി യാഥാര്‍ഥ്യമാക്കിയത് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. 2010ലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ലോക റെക്കോര്‍ഡ് തീര്‍ത്തത്. ഈ വര്‍ഷം മുതല്‍ ഇതുവരെയുള്ള ഓരോ വര്‍ഷവും ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍ക്കു അവകാശിയായ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

 രോഹിത്തിന് മുന്‍തൂക്കം

രോഹിത്തിന് മുന്‍തൂക്കം

2010 മുതല്‍ 2021ല്‍ ഇതുവരെയുള്ള ഓരോ വര്‍ഷത്തെയും ഏകദിനത്തിലെ കണക്കുകളെടുത്താല്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്കാണ് ആധിപത്യം. മൂന്നു വര്‍ഷം ഹിറ്റ്മാന്‍ ഏകദിനത്തിലെ ടോപ്‌സ്‌കോറര്‍ പദവി അലങ്കരിച്ചിട്ടുണ്ട്.
രോഹിത് കരിയറിലെ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയ വര്‍ഷങ്ങള്‍ കൂടിയാണിത്. 2013, 14, 17 വര്‍ഷങ്ങളിലാണ് അദ്ദേഹം ടോപ്‌സ്‌കോറായത്. 13ല്‍ ഓസ്‌ട്രേലിയക്കെതിരേ 209ഉം 14ല്‍ ശ്രീലങ്കയ്‌ക്കെതിരേ 264ഉം 17ല്‍ വീണ്ടും ലങ്കയ്‌ക്കെതിരേ 208ഉം റണ്‍സ് രോഹിത് അടിച്ചെടുത്തു.

 ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ താരങ്ങള്‍

രോഹിത്തിനെക്കൂടാതെ ലിസ്റ്റിലെ മറ്റു ഇന്ത്യക്കാര്‍ സച്ചിന്‍, വീരേന്ദര്‍ സെവാഗ്, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ മാത്രമാണ്. 2010ലായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന ചരിത്രത്തിലെ തന്നെ ആദ്യ ഡബിലുമായി സച്ചിന്‍ (200*) മുന്നിലെത്തിയത്.
തൊട്ടടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ 219 റണ്‍സോടെ സെവാഗ് ഒന്നാമനായി. 12ല്‍ കോലിയുടെ ഊഴമായിരുന്നു. പാകിസ്താനെതിരേ സ്‌കോര്‍ ചെയ്ത 183 റണ്‍സാണ് അദ്ദേഹത്തെ ഒന്നാമനാക്കിയത്. പിന്നീട് രോഹിത് മൂന്നു വട്ടം ടോപ്‌സ്‌കോററായ ശേഷം വീണ്ടുമൊരു താരത്തിന് ഈ നേട്ടം കുറിക്കാനായിട്ടില്ല. 17നു ശേഷം ഇന്ത്യയുടെ ആരും തന്നെ ഈ ലിസ്റ്റില്‍ ഇടം പിടിച്ചതുമില്ല.

 രോഹിത്തിന് ഭീഷണിയായി ഫഖര്‍ സമാന്‍

രോഹിത്തിന് ഭീഷണിയായി ഫഖര്‍ സമാന്‍

രോഹിത്തിന് ലിസ്റ്റിലെ പ്രധാന ഭീഷണി പാകിസ്താന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഫഖര്‍ സമാനാണ്. രണ്ടു തവണ സമാന്‍ ടോപ്‌സ്‌കോററായിട്ടുണ്ട്. 2018ല്‍ സിംബാബ് വെയ്‌ക്കെതിരേ 210ഉം ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 193ഉം റണ്‍സെടുത്താണ് സമാന്‍ ലിസ്റ്റില്‍ രണ്ടു തവണ ഇടംപിടിച്ചത്. ഈ വര്‍ഷത്തെ ലിസ്റ്റില്‍ നിന്നും ഒരുപക്ഷെ പാക് താരം പിന്തള്ളപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (2015, 237 റണ്‍സ്, എതിരാളി വെസ്റ്റ് ഇന്‍ഡീസ്), ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക് (178, 2016, ഓസ്‌ട്രേലിയ), വെസ്റ്റ് ഇന്‍ഡീസിന്റെ ജോണ്‍ കാബെല്‍ (178, 2019, അയര്‍ലാന്‍ഡ്), ബംഗ്ലാദേശിന്റെ ലിറ്റണ്‍ ദാസ് (176, 2020, എതിരാളി സിബാബ്‌വെ) എന്നിവരാണ് ഓരോ വര്‍ഷവും ടോപ്‌സ്‌കോറററായ ലിസ്റ്റിലെ മറ്റു താരങ്ങള്‍.

Story first published: Saturday, July 3, 2021, 15:41 [IST]
Other articles published on Jul 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+