Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് എക്കാലത്തെയും ബെസ്റ്റല്ല!! സച്ചിനും കോലിക്കുമൊപ്പം കൂട്ടരുത്, കാരണം പറഞ്ഞ് മുന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ നിരയില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇതിനു പിന്നിലെ കാരണമെന്താണെന്നു അദ്ദഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ദൂരദര്‍ശന്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയായിരുന്നു മഞ്ജരേക്കറുടെ വിവാദ പരാമര്‍ശം.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളായാണ് രോഹിത് വിശേഷിപ്പിക്കപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ അദ്ദേഹം പഴങ്കഥയാക്കുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഹിറ്റ്മാന്റെ ചില റെക്കോര്‍ഡുകളാവട്ടെ ഒരിക്കലും തകര്‍പ്പെടാന്‍ സാധ്യതയുമില്ലാത്തതുമാണ്.

ROHIT SHARMA

എന്തു കൊണ്ട് രോഹിത്തില്ല?

സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോലി എന്നിവരെല്ലാം എക്കാലത്തെയും മികച്ച ഇതിഹാസങ്ങളാണെങ്കിലും രോഹിത് ശര്‍മയെ ഇവര്‍ക്കൊപ്പം താന്‍ കൂട്ടില്ലെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ഹീറോയാണെങ്കിലും ടെസ്റ്റില്‍ ഈ മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇതിനാലാണ് ഓള്‍ടൈം ലിസ്റ്റിലെടുക്കാത്തതന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എക്കാലത്തെയും മഹാന്‍മാരായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ കൂട്ടത്തില്‍ രോഹിത് ശര്‍മ ഫിറ്റാവില്ല. കാരണം നിങ്ങള്‍ സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോലി എന്നിവരെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്.

എക്കാലത്തെയും മികച്ച കളിക്കാരില്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതല്‍ ഇംപാക്ടുള്ളത്. രോഹിത് അതില്‍ വലിയ ഇംപാക്ടുണ്ടാക്കിയെന്നു എനിക്കു തോന്നിയിട്ടില്ല. അതിനാല്‍ ഇതിഹാസങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ പെടുത്താന്‍ കഴിയില്ലെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

ഈ വര്‍ഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഹിറ്റ്മാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജൂണ്‍-ജൂലൈ മാസങ്ങളിലായി ഇംഗ്ലണ്ട് പര്യടനം നടക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഐപിഎല്ലിനിടെ താന്‍ റെഡ് റെഡ് ബോള്‍ നിര്‍ത്തുന്നതായി അദ്ദേഹം അറിയിച്ചത്. ഇന്ത്യക്കായി 67 ടെസ്റ്റുകളില്‍ കളിച്ച രോഹിത് 12 സെഞ്ച്വറികളും 18 ഫിഫ്റ്റികളുമടക്കം 4301 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ROHIT SHARMA

വൈറ്റ് ബോളില്‍ ചിത്രം മാറും

ഇന്ത്യയുടെ ഓള്‍ടൈം ബെസ്റ്റുകള്‍ക്കൊപ്പം രോഹിത് ശര്‍മയില്ലെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുമ്പോള്‍ കാര്യങ്ങള്‍ മാറുമെന്നും സഞ്ജയ് മഞ്ജക്കര്‍ ചൂണ്ടിക്കാട്ടി. ഏകദിനത്തില്‍ രോഹിത്തിന്റെ നിര്‍ഭയമായ സമീപനവും എതിര്‍ ടീം ബൗളിങിനു മേല്‍ ആധിപത്യം നേടാനുള്ള കഴിവും സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറയുന്നു.

ഏകദിന ക്രിക്കറ്റിനെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ രോഹിത് ശര്‍മയെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. വളരെ നിസ്വാര്‍ഥമായി ടീമിനു വേണ്ടി ബാറ്റ് ചെയ്യുന്നയാളാണ് അദ്ദേഹം. കൂടാതെ വളരെ മികച്ച ക്യാപ്റ്റനും കൂടിയാണ്.

നിസ്വാര്‍ഥത, ക്യാപറ്റന്‍സി എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുമ്പോള്‍ രോഹിത്തിന്റെ പേര് നിങ്ങള്‍ പരാമര്‍ശിച്ചേ തീരൂ. 2023ലെ ലോകകകപ്പില്‍ ഞാന്‍ ഇതു കണ്ടതാണ്. പക്ഷെ ആ ലോകകപ്പില്‍ നമുക്കു തോല്‍വിയും നേരിട്ടുവെന്നു മഞ്്ജരേക്കല്‍ വ്യക്തമാക്കി.

രോഹിത് ശര്‍മയോടു ആളുകള്‍ക്കുള്ള ഇഷ്ടം ഇപ്പോള്‍ വേറെ ലെവലായിരിക്കുകയാണ്. അതിനുള്ള ഒരേയൊരു കാരണം അദ്ദേഹം കളിക്കളത്തില്‍ ഒരിക്കലും തന്നെക്കുറിച്ച് ചിന്തിക്കാറില്ലെന്നതാണ്. മറ്റുളളവര്‍ക്കുമുന്‍തൂക്കം നല്‍കുന്നതിനായി രോഹിത് സ്വയം തന്നെത്തന്നെ ത്യാജിക്കുകയാണ്. അദ്ദേഹത്തിന്റെ സ്‌പെഷ്യാലിറ്റിയും അതാണെന്നും മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

2023ലെ ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ കീഴടങ്ങിയെങ്കിലും ടൂര്‍ണമെന്റിലുടനീളം രോഹിത്തിന്റെ നിസ്വാര്‍ഥമായ ബാറ്റിങ് സമീപനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വിരാട് കോലിക്കു പിന്നിലായി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തതും അദ്ദേഹമാണ്.

Story first published: Friday, September 5, 2025, 14:42 [IST]
Other articles published on Sep 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+