ഇറ്റ്‌സ് ഓഫീഷ്യല്‍, രോഹിത് ശര്‍മയുടെ വിവാഹ നിശ്ചയം കഴിഞ്ഞു!
മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ജൂണ്‍ രണ്ടിന് മുംബൈയില്‍ വളരെ സ്വകാര്യമായ ചടങ്ങിലായിരുന്നു ചടങ്ങുകള്‍. സുഹൃത്തായ റിതിക സജ്‌ദേശിനെ വിവാഹം ചെയ്യാന്‍ പോകുന്ന കാര്യം രോഹിത് തന്നെ നേരത്തെ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു.
അതുകൊണ്ട് തന്നെ വധുവിന്റെ കാര്യത്തില്‍ സസ്‌പെന്‍സൊന്നും ഉണ്ടായില്ല. 28 കാരി റിതിക സജ്‌ദേശ് സ്‌പോര്‍ട്‌സ് മാനേജരാണ്. വിവാഹവാര്‍ത്ത പരസ്യമാക്കിയതിന് പിന്നാലെ രോഹിത് ശര്‍മയുടെ കളി കാണാനായി റിതിക ഐ പി എല്‍ മത്സരവേദികളിലും എത്തിയിരുന്നു. രോഹിത് ശര്‍മയുടെയും റിതികയുടെയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണൂ..

ഇവന്‍ പ്രിയതമന്‍
ചടങ്ങുകള്‍ക്ക് ശേഷം റിതിക സജ്‌ദേശ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം.
വാര്‍ത്ത നേരത്തെ പുറത്ത്
ഐ പി എല്‍ ക്രിക്കറ്റിനിടെയാണ് രോഹിത് തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്.
റിതികയും മോശമാക്കിയില്ല
രോഹിത് ശര്‍മയുടെ പങ്കാളിയാകാന്‍ പോകുന്നതിലെ സന്തോഷം റിതികയും ട്വിറ്ററിലൂടെ പങ്കുവെച്ചു
കൂട്ടുകാരി, ഇപ്പോള്‍ പങ്കാളി
ആറ് വര്‍ഷത്തോളമായി രോഹിതിന്റെ അടുത്ത കൂട്ടുകാരിയാണ് റിതിക. ഇപ്പോള്‍ പങ്കാളിയുമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications